Progressing
മാർ സ്ലീവാ ചർച്ച് കുളിരാമുട്ടി
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽപ്പെട്ട കുളിരാമുട്ടി മാർ സ്ലീവാ ഇടവകയുടെ ചരിത്രം,കൂടരഞ്ഞി ഇടവകയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1978 ഓഗസ്റ്റ് 15-ആം
തീയതി ഇടവകയായി പ്രഖ്യാപിക്കപ്പെടുന്നതുവരെ കൂടരഞ്ഞി ഇടവയുടെ വാർഡിലായിരുന്നു കുളിരാമുട്ടി.യാത്ര സൗകര്യങ്ങളുടെ അഭാവം കുളിരാമുട്ടിയിൽ ഒരു ദേവാലയം വേണം എന്ന ആഗ്രഹത്തിന് കാരണമായി.
1950 ൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു. മണ്ണൂർ കുഞ്ചിലോ എന്ന ഉലഹന്നാനാണ് ആദ്യം കുടിയേറിയത്.തുടർന്ന് 1951ൽ കടമ്പനാട്ട് തോമസ്, പഴുമറ്റത്തിൽ ചാക്കോ, പൈമ്പിള്ളിൽ തോമസ്, വലിയമൈലാടിയിൽ ഔസേപ്പ്, തോണക്കര വർക്കി,
ജോൺ എന്നിവർ സ്ഥലം വാങ്ങി. 1952 ൽ വെള്ളച്ചാലിൽ ആഗസ്തി,പന്തംമാക്കൽ ചാക്കോ,കടമ്പനാട്ട് വർക്കി, താഴത്തു മൈലാടിയിൽ തോമസ് എന്നിവരുടെ കുടുംബങ്ങളും വന്നു ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഞാറക്കുളത്ത് വർഗീസ്, പൂക്കോടി കുട്ടപ്പൻ എന്ന ജോസഫ്, ചാലിൽ ചാക്കോ, പൈക്കാട്ട് അബ്രഹാം,മണിമലതറപ്പിൽ കുര്യൻ, മക്കൾ കുര്യയാച്ചൻ, ജോൺ, തുടങ്ങി നിരവധി കുടുംബങ്ങൾ കുളിരാമുട്ടയിലും പരിസരങ്ങളിലുമായി താമസമാക്കി .ഈ കുടിയേറ്റ സമൂഹം ആദിമ ക്രൈസ്തവരെപ്പോലെ ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു. മാറ്റാൾ പണിയിലൂടെ പരസ്പരം സഹകരിച്ച അധ്വാനിച്ച് ഈ മണ്ണിനെ പൊന്നു വിളയുന്ന ഭൂമിയാക്കി.കുളിരാമുട്ടിയിൽനിന്ന് കൂടരഞ്ഞിയിലേക്ക് ഒരു നടപ്പുവഴിയുണ്ടാക്കി. പിന്നീട് കമ്മറ്റിയുണ്ടാക്കി വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ നടപ്പുവഴി വീതികൂട്ടി റോഡുണ്ടാക്കി ബസ് കൊണ്ടുവന്നു. ഈ റോഡ് അടുത്തകാലത്ത് പി.ഡബ്ല്യൂ.ഡി ഏറ്റെടുത്ത് പൂവാറംതോട്,കാക്കാടംപൊയിൽ, ചാലിയാർ, നിലമ്പൂർ ഹിൽ ഹൈവേയിൽ ഏർപ്പെടുത്തി.
ദേവാലയത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ അന്നത്തെ കൂടരഞ്ഞി പള്ളി വികാരി ബഹു.പീറ്റർ കൂട്ടിയാനി അച്ഛന്റെ നേതൃത്വത്തിൽ നടന്നു. കുളിരാമുട്ടി വാർഡിലുണ്ടായിരുന്ന 76 വീട്ടുകാരിൽ 65 വീട്ടുകാരും ഒരുമിച്ചുകൂടി പള്ളി നിർമ്മിക്കാൻ തീരുമാനിച്ചു.അതിനായി വർഗീസ് കാര്യപ്പുറത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം ഇരുപത്തിരണ്ടായിരം രൂപയ്ക്ക് വാങ്ങി. സ്ഥലം കാണുന്നതിന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവ് വന്നപ്പോൾ ഒരിടവകയ്ക്ക് കുറഞ്ഞത് നാല് ഏക്കർ സ്ഥലമെങ്കിലും വേണമെന്നും, സ്ഥലം സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ തയ്യാറാവണമെന്നും ആവശ്യപെട്ടു. കുര്യായാച്ചൻ മണിമലത്തറപ്പിൽ അര ഏക്കറും (ഈ അര ഏക്കർ സ്ഥലമാണ് പള്ളി പിന്നീട് എസ്.എച്ഛ് കോൺവെന്റിന് സംഭാവന ചെയ്യ്തത് ) ജോൺ മണിമലതറപ്പിൽ, വർക്കി കടമ്പനാട്ട് എന്നിവർ കാൽ ഏക്കർ വീതം സ്ഥലവും പള്ളിക്കായി സംഭാവന ചെയ്യ്തു. പിന്നീട് ഒരേക്കർ സ്ഥലം തോമസ് കടമ്പനാനാട്ടിൽ നിന്ന് വിലക്ക് വാങ്ങുകയും കൂടി ചെയ്തപ്പോൾ പള്ളി നിർമ്മിക്കാൻ അംഗീകാരമായി.1978 ജൂലൈ 3 ന് മരപ്പലകകൊണ്ട് മറച്ച് ഓടിട്ട ഒരു ചെറിയ പള്ളിയുടെ പണി ആരംഭിച്ചു. പണി പൂർത്തീകരിച്ച് ആഗസ്റ്റ് 15 ന് ആശീർവാദവും ആദ്യ ദിവ്യ ബലിയർപ്പണവും നടന്നു. ഈ ശ്രമങ്ങൾക്കെല്ലാം ബഹു. പീറ്ററച്ചനോടൊപ്പം അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാരായ ഫാ. മാത്യു തകിടിയേലും, ഫാ.ജോസ് മണിപ്പാറയും ഉണ്ടായിരുന്നു.
ബഹു. പീറ്ററച്ചന്റെ പിൻഗാമിയായി വന്ന ബഹു. ജോർജ് മഠത്തിപ്പറമ്പിൽ അച്ഛനാണ് പള്ളി മുറിയുടെ പണി ആരംഭിച്ചത്. കൂടരഞ്ഞി വികാരിയായി ഫാ. ജോസഫ് മൈലാടൂരായിരുന്നു പള്ളിമുറിയുടെ പണി പൂർത്തീകരിച്ചത്. സഹായമായി ജോസഫ് പവ്വത്തിൽ കൊച്ചച്ചനും ഉണ്ടായിരുന്നു. ഫാ. ഫിലിപ്പ് ചേന്നാട്ട് ഈ ഇടവകയുടെ ആദ്യ വികാരിയായി വന്നു. പലകകൊണ്ടു മറച്ച ആദ്യപള്ളി പൊളിച്ചുമാറ്റി ഉറപ്പുള്ള ചെറിയ ഒരു പള്ളി അദ്ദേഹം പണികഴിപ്പിച്ചു. ഒന്നു മുതൽ പത്തുവരെ സൺഡേ സ്കൂൾ ഈ കാലഘട്ടത്തിൽ ഇവിടെ ആരംഭിച്ചു. പിന്നീട് ബഹു.തോമസ് കൊച്ചുപറമ്പിലച്ചനാണ് വികാരി ആയി വന്നത്. തുടർന്ന് ഫാ.സെബാസ്റ്റ്യൻ വടക്കേൽ ഇടവക വികാരിയായി ചാർജെടുത്തു.സൺഡേ സ്കൂൾ കെട്ടിടം പണിതത് ഈ കാലത്താണ്. പോസ്റ്റോഫീസിനും വൈദുതികരണത്തിനും വേണ്ട കാര്യങ്ങൾ കൂടി ചെയ്തിട്ടാണ് ബഹു. അച്ഛൻ സ്ഥലം മാറിയത്.
ഫാ.കുര്യക്കോസ് ഐക്കൊളമ്പിൽ അടുത്ത വികാരിയായി യുവജനങ്ങളെ സംഘടിപ്പിച്ച് കെ.സി.വൈ.എം രൂപീകരിച്ച്, ലൈബ്രററിയുണ്ടാക്കി,സൺഡേസ്കൂൾ പ്രവർത്തനം കാര്യക്ഷമമാക്കി. ബഹു. വടക്കേലച്ചൻ തുടങ്ങിവച്ച പോസ്റ്റോഫീസ്, വൈദുതി ക്കരണം എന്നിവ യാഥാർത്ഥ്യമാക്കി. അക്കരെ കുളിരാമുട്ടിയിൽ സൈമൺ തോണക്കര വി.അൽഫോൻസാമ്മയുടെ നാമത്തിൽ കുരിശുപള്ളി നിർമ്മിച്ചു നൽകിയത് ഈ കാലത്താണ്. അടുത്ത വികാരിയായി ഫാ. കുര്യൻ പൂരമഠത്തിൽ ചാർജെടുത്തു. പഴയ പള്ളി പൊളിച്ചുമാറ്റി ഇന്നത്തെ വലിയ ദേവാലയം നിർമ്മിച്ചത് ഈ കാലത്താണ്. ഇടവക ജനത്തിന്റെ പരിപൂർണ്ണ സഹകരണവും അവസാനഘട്ടത്തിൽ മറ്റിടവകകളിൽ നിന്നുള്ള സഹായവും വഴി പൂർത്തികരിച്ച ദേവാലയത്തിന്റെ കൂദാശകർമ്മം തൃശൂർ അതിരൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. ജേക്കബ് തൂങ്കുഴി പിതാവിന്റെ സാന്നിധ്യത്തിൽ അഭിവന്ദ്യ മാർ. പോൾ ചിറ്റിലപ്പിള്ളി പിതാവ് 2000 മെയ് 17 ന് നിർവ്വഹിച്ചു. 2000 മുതൽ 2001 വരെ ഇടവകയിൽ സേവനം അനുഷ്ഠിച്ചത് ഫാ. ജോൺ മണലിൽ അച്ഛനാണ്, 2001 മുതൽ 20004 വരെ ഇടവകയെ നയിച്ചത് ഫാ. ചാണ്ടി കുരിശുംമൂട്ടിൽ അച്ഛനാണ്, 2004 മുതൽ 2007 വരെ ഇടവകയെ നയിച്ചത് ഫാ. പോൾ പുത്തൻപുര അച്ഛനാണ്, 2007 മുതൽ 2009 വരെ പിൻ തുണച്ചത് ഫാ. ജോൺസൺ പാഴുകുന്നേൽ അച്ഛനാണ്, 2009 മുതൽ 2012 വരെ ഇടവകയെ നയിച്ചത് ഫാ. മാത്യു പെരുവേലിൽ അച്ഛനാണ്, 2012 മുതൽ 2015 വരെ ഇടവകയെ നയിച്ചത് ഫാ. ജോസഫ് പൂതക്കുഴി അച്ഛനാണ്, 2015 മുതൽ 2019 വരെ ഇടവയിൽ സേവനമനുഷ്ഠിച്ചത് ഫാ. ഷിജു ചെമ്പുത്തൂക്കി അച്ഛനാണ്, അദ്ദേഹത്തിന്റെ നേതൃതത്തിൽ പള്ളി സെമിത്തേരി പണി നിർവഹിച്ചു, 2019 മുതൽ 2022 വരെ ഫാ. ഫ്രാൻസിസ് പുതിയേടത്ത് അച്ചനായിരുന്നു, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പള്ളി മുറ്റത്തിന്റെ ഇന്റർ ലോക്ക് പണി പൂർത്തീകരിച്ചു. 2022 മുതൽ 2024 വരെ ഇടവകയെ നയിച്ചത് ഫാ. സ്കറിയ മങ്കരയിൽ അച്ഛനായിരുന്നു.2024 ജൂലൈ മുതൽ ബഹു. തോമസ് കളപുരയ്‌ക്കൽ അച്ചൻ സേവനം അനുഷ്ഠിക്കുന്നു.
Thiruvambady
1978
Mar Sleeva
December, 30,31 January, 01
December 30
Season of the :
:
Fr. THOMAS KALAPPURACKAL
call****7583
Nehal Noby, MELETTU
call8547691686
ANTONY (THANKACHAN), ELEVANAPPARA
call8590688035
JOSEPH (JOY), KADAMBATTU
call9495493849
ABRAHAM [KUNJUMON], NARAAMVELIL
call9846022040
JAMES, VALLIKUNNEL
call9495412815
BIJU MATHEW, MUNDAKKAL
call9947572686
Lesslie, NJARAKULAM
call8590269565
Joslin joseph, Valiyaveettil
call8921054653
call
call