Progressing

സെന്റ് . സെബാസ്ററ്യൻസ്

കൂടരഞ്ഞി സെന്റ്‌ സെബാസ്ത്യന്‍സ്‌ ദൈവാലയത്തിന്റെ ചരിത്ര വഴികളിലൂടെ

ഇത്‌ ഒരു ജനതയുടെ ചങ്കൂറ്റത്തിന്റെ ചരിത്രമാണ്‌. നിശ്ചയദാര്‍ഡ്യത്തിന്റെയും,കഠിനാധ്വാനത്തിന്റെയും, അചഞ്ചലമായ വിശ്വാസത്തിന്റെയും ചരിത്രം. പട്ടിണിയോടും,വന്യമൃഗങ്ങളോടും, പകര്‍ച്ചവ്യാധികളോടും പടവെട്ടി തങ്ങളുടെ സ്വപ്പങ്ങള്‍ യാഥാര്‍ത്ഥൃമാക്കിയ കുടിയേറ്റ കര്‍ഷകരുടെ വിയര്‍പ്പിന്റെ കഥ. വിപരീത സാഹചര്യങ്ങളാല്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലെത്തി മണ്ണില്‍ പൊന്നു വിളയിച്ച ഒരു ജനതയുടെയും അവര്‍ക്ക്‌ താങ്ങും തണലുമായി നിന്ന്‌ നാടിനെ പുരോഗതിയിലേക്ക്‌ നയിച്ച വൈദിക ശ്രേഷ്ടരുടെയും ജീവിതത്തിന്റെ നേര്‍സാക്ഷ്യം. ഇത്‌ കഴിഞ്ഞ ഒരു തലമുറയുടെ ഐതിഹാസിക ജീവിതത്തിന്റെ മഹത്വവല്‍ക്കരണമല്ല. മറിച്ച്‌ ഇന്നത്തെ ഈ നാട്‌ എന്തായിരുന്നു, എങ്ങനെ വളര്‍ന്നു, എന്ന്‌ പുതുതലമുറയ്ക്ക്‌ അറിയാനുള്ള ഒരു അവസരമെരുക്കുകയാണിവിടെ. ലഭ്യമായ ചരിത്ര രേഖകളും, വിവരങ്ങളും, അഭിമുഖങ്ങളുമെല്ലാം ഇഴചേര്‍ത്ത്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്റത്യന്‍സ്‌ ദൈവാലയത്തിന്റെ ചരിത്ര വഴികളിലൂടെ ... രണ്ടാം ലോക യുദ്ധത്തിന്റെ അനന്തരഫലമായി തിരുവിതാംകൂറില്‍

വ്യാപകമായ കൊടിയ ഭക്ഷ്യ ക്ഷാമവും, കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റു പെറുക്കി മലബാറിന്റെ കന്നിമണ്ണിലേക്ക്‌ സുറിയാനി ക്രൈസ്തവരെ കൊണ്ടുവന്നെത്തിച്ചു. അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന, മലബാര്‍ പ്രദേശത്തെ മണ്ണ്‌ അധ്വാനിക്കുന്നവന്‌ കനകം വിളയിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു. മിക്ക കുടിയേറ്റക്കാരുടെയും കൈമുതല്‍ നിശ്ചയദാര്‍ഡ്യവും, കഠിനാധ്വാനവും, ആഴത്തിലുള്ള ദൈവവിശ്വാസവും മാത്രമായിരുന്നു. കുടുംബത്തോടൊപ്പം മലബാറിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ എത്തിച്ചേര്‍ന്ന കുടിയേറ്റ ക്രൈസ്പവര്‍ തങ്ങള്‍ക്ക്‌ അത്താണിയായി ദൈവാലയങ്ങള്‍ തീര്‍ത്തു. അത്തരത്തില്‍ മലബാര്‍ മുഴുവന്‍ അറിയപ്പെടുന്ന സുറിയാനി ക്രൈസ്തവരുടെ പ്രധാന ദൈവാലയമാണ്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ദൈവാലയം. മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പരമ്പരൃത്തില്‍ അടിയുറച്ചിരുന്ന സുറിയാനി ക്രൈസ്പവ ജനതയുടെ വളര്‍ച്ചക്ക്‌ അനുകൂലമായ സാഹചര്യമല്ല 19 നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തില്‍ ഉണ്ടായിരുന്നത്‌. ഇവിടെ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ്‌ ഭരണാധിപന്മാരും, മിഷനറിമാരും നാളതുവരെ നിലനിന്നിരുന്ന സുറിയാനി പൈതൃകത്തെ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴിലാക്കാനുള്ള ശ്രമമാണ്‌ നടത്തിയിരുന്നത്‌. 1887 മെയ്‌ 20 ന്‌ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ " ക്വേദ്‌ യാം പ്രിദം " എന്ന തിരുവെഴുത്ത്‌ വഴി സീറോ മലബാര്‍ ഹയരാര്‍ക്കിക്കായി കോട്ടയം, തൃശ്ശൂര്‍ എന്നീ രണ്ട്‌ അപ്പസ്ലോലിക്‌ വികാരിയത്തുകള്‍ സ്ഥാപിക്കുന്നതോടെയാണ്‌ ഈ സഭാസമൂഹത്തിന്റെ സ്വതന്ത്രമായ വളര്‍ച്ച ആരംഭിക്കന്നത്‌. തുടര്‍ന്ന്‌ തൃശൂര്‍ വികാരിത്തിനെ വിഭജിച്ച്‌ ചങ്ങനാശ്ശേരി, എറണാകുളം, എന്നീ വികാരിയത്തുകളും പിന്നീട്‌ 1953 ല്‍ ഭാരതപ്പഴയ്ക്ക്‌ വടക്ക്‌ ഭാഗവും കര്‍ണാടക, തമിഴ്നാട്‌ എന്നിവയുടെ ചില പ്രദേശങ്ങളും ഉള്‍പ്പെടുത്തി തലശ്ശേരി രൂപതയും സ്ഥാപിച്ചു. മലബാറിന്റെ മോശ എന്നറിയപ്പെടുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവായിരുന്നു തലശ്ശേരി രൂപതയുടെ ആദ്യ ബിഷപ്പ്‌. ഇടവകകളുടെയും വിശ്വാസ സമൂഹത്തിന്റെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്‌ 1986 ജൂലൈ 3 ന്‌ താമരശ്ശേരി രൂപതയുടെ രൂപീകരണത്തിലേക്ക്‌ നയിച്ചു.രൂപതയുടെ ആദ്യ ഇടയനായി ക്രാന്തദര്‍ശിയായ മാര്‍ സെബാസ്റ്റ്യന്‍ മാങ്കഴിക്കരി പിതാവും തുടര്‍ന്ന്‌ മാര്‍ ജേക്കബ്‌ തൂങ്കഴി, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്നിവരും നിയമിതരായി. 2010 ഏപ്രില്‍ 8 മുതല്‍ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പിതാവിന്റെ ധീരമായ നേതൃത്വത്തില്‍ താമരശ്ശേരി രൂപത മുന്നേറിക്കൊണ്ടിരിക്കുന്നു.

കോഴിക്കോട്‌ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍, പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തില്‍, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ ദൈവാലയം മലബാര്‍ കുടിയേറ്റക്കാരുടെ ഒരു പ്രധാന ആശ്രയ കേന്ദ്രമായിരുന്ന. 1946- 47 വര്‍ ഷങ്ങളിലാണ്‌ കൂടരഞ്ഞിയിലേക്ക്‌ കുടിയേറ്റം ആരംഭിക്കുന്നത്‌. മൂന്നു കുടുംബങ്ങളാണ്‌ ആദ്യമായി ഇവിടെയെത്തിയത്‌. ഇപ്പോളിത്‌ 59 ഇടവക യൂണിറ്റുകളിലായി ഏകദേശം 1300 ല്‍ പരം കുടുംബങ്ങളുള്ള സമൂഹമായി വളര്‍ന്നിരിക്കുന്നു. കൂടാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളും നിരവധി ഹിന്ദു മുസ്ലിം കുടുംബങ്ങളും അവരുടെ ആരാധനാലയങ്ങളും കൂടരഞ്ഞിയിലുണ്ട്‌. എല്ലാവരും പരസ്പര സൌഹാര്‍ദത്തോടും സ്നേഹത്തോടെയും ഒത്തൊരുമിച്ച്‌ കഴിയുന്നു. കാര്‍ഷിക വൃത്തിയാണ്‌ ജനങ്ങളുടെ പ്രധാന വരുമാനം മാര്‍ഗ്ഗം.

1948 ഓഗസ്റ്റ്‌ മാസത്തില്‍ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന യോഗത്തില്‍ കൂടരഞ്ഞിയില്‍ നിര്‍മ്മിക്കുന്ന പള്ളി വിശുദ്ധ സെബാസ്റ്്രനോസിന്റെ നാമത്തില്‍ ആകണമെന്ന്‌ നറുക്കിട്ട്‌ തീരുമാനിക്കുകയും. തുടര്‍ന്ന്‌ എല്ലാ വര്‍ഷവും ജനുവരി 10 മുതല്‍ 20 വരെ തീയതികളില്‍ വിശുദ്ധ സെബാസ്റ്്യനോസിന്റെ തിരുനാള്‍ വിപുലമായി ആഘോഷിച്ചു വരുകയും ചെയ്യുന്നു. കുടിയേറ്റ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന തിരുനാളും ഇതുതന്നെ. അലങ്കാരങ്ങളും, വാദ്യമേളങ്ങളും, കരിമരുന്ന്‌ പ്രയോഗവുമെല്ലാം ഈ തിരുനാള്‍ ജനഹൃദയങ്ങളില്‍ മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നവയാണ്‌. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തി വിശുദ്ധന്റെ മാധ്യസ്ഥ്യം അപേക്ഷിച്ച്‌ കഴുന്ന്‌ എഴുന്നള്ളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മിയനിര്‍വൃതിയാണ്‌.

ഇടവകയില്‍ ഏറ്റവും മികച്ച രീതിയില്‍ നടക്കുന്ന ഒന്നാണ്‌ വിശ്വാസപരിശീലനം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെ ക്ലാസ്സുകളിലായി എഴുനൂറോളം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. തിരുബാലസഖ്യം, ചെറുപുഷ്ട മിഷന്‍ലീഗ്‌, കെ സി വൈ എം, മാതൃവേദി, പിതൃവേദി, വിന്‍സെന്റ്‌ ഡി പോള്‍, എ കെസി സി എന്നീ സംഘടനകള്‍ അവരുടെ സ്വര്‍ഗീയ മധ്യസ്ഥരെ മാതൃകകളാക്കി പ്രവര്‍ത്തിച്ചുവരുന്നു.

കൂടരഞ്ഞി ഇടവകയുടെ സംഭാവനയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്‍പതോളം വൈദികരും നൂറിലധികം സനൃസ്പരും ശുശ്രൂഷ ചെയ്യുന്നു.

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കൂടരഞ്ഞി ഇടവക സമൂഹം അവരുടെ ഒരുമയുടെയും, നിശ്ചയദാര്‍ഡ്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, അചഞ്ചലമായ വിശ്വാസത്തിന്റെയും സാക്ഷ്യമായി ഒരു പള്ളി ഷെഡ്ഡ്‌ നിര്‍മ്മിക്കുകയും, അവരുടെ വിശ്വാസതീക്ഷണതയും, ഐക്യവും, തീവ്രമായ ആഗ്രഹവും, ദൈവസ്നേഹവും തിരിച്ചറഞ്ഞ്‌ കോഴിക്കോട്‌ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ അല്‍ദുസ്‌ മരിയ പത്രോണി പിതാവ്‌ ആഡസ്വപ്പം സാക്ഷാല്‍ കരിച്ചുകൊണ്ട്‌ 1949 ഏപ്രില്‍ 21 ന്‌ അവിടെയെത്തി വി കുര്‍ബാന അര്‍പ്പിച്ച്‌ കൂടരഞ്ഞിയെ ഒരു ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്തു.

മലബാറിലെ സുറിയാനി കത്തോലിക്കര്‍ക്കായി 1953 ല്‍ തലശ്ശേരി രൂപത സ്ഥാപിതമായെങ്കിലും, ഇടവക വൈദികരുടെ അഭാവത്തില്‍ സിഎംഐ സഭയിലെ വൈദികരായിരുന്നു ആദ്യ കാലഘട്ടങ്ങളില്‍ കുടിയേറ്റ ഇടവകകളിലേക്ക്‌ ആത്മീയ ശുശ്രുഷകള്‍ നിര്‍വഹിക്കാനായി നിയോഗിക്കപ്പെട്ടിരുന്നത്‌. മലബാറിന്റെ മലമടക്കുകളില്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കാന്‍ CMI വൈദീകര്‍ ഒഴുക്കിയ വിയര്‍പ്പിനെ ഇവിടെ പ്രത്യേകം സൂരിക്കന്നു. അത്തരത്തില്‍ ഇടവകയുടെ ആദ്യ വികാരിയായി 1949 ആഗസ്ത്‌ 15 ന്‌ ഫാദര്‍ ബര്‍ണാഡിന്‍ CMI കൂടരഞ്ഞിയിലേക്ക്‌ എത്തിച്ചേരുന്നതോടെ കൂടരഞ്ഞിയുടെ ആദ്ധ്യാത്മികവും ഭാതീകവുമായ രംഗങ്ങളില്‍ ഉണര്‍വും ഉന്മേഷവും നിറഞ്ഞു. ആവശ്യമായ സൌാകര്യങ്ങളില്ലാതിരുന്നതിനാല്‍ വിശുദ്ധ കുര്‍ബ്ബാന സ്ഥിരമായി സ്ഥാപിക്കുന്നതിനായി വിശ്വാസികളുടെ താല്പര്യാനുസരണം പുതിയൊരു പള്ളി ഷെഡ്ഡ്‌ പണികഴിപ്പിച്ചു. അച്ചന്റെ താമസത്തിനും മറ്റുമായി പുതിയൊരു പള്ളി കൊട്ടിടവും പണുതു. ഇതോടൊപ്പം 1949 ല്‍ തന്നെ എല്‍ പി സ്കൂളും സ്ഥാപിതമായി.

1953 ജൂണ്‍ 16 നുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ നിലവിലെ പള്ളി തകരുകയും ആറു വയസ്സായ ഒരു ബാലിക മരിക്കുകയും ചെയ്തു സംഭവം ഇടവകാംഗങ്ങളെ വളരെയധികം വേദനിപ്പിച്ചു. പുതിയൊരു പള്ളി ബലവത്തായി പണിയണമെന്ന്‌ എല്ലാവരിലും അതീവ ആഗ്രഹം ഉണ്ടായി. അതിനെത്തുടര്‍ന്ന്‌ 1954 ഒക്ടോബറില്‍ പുതിയ പള്ളിയുടെ ശിലാസ്ഥാപനം തലശ്ശേരി രൂപതയുടെ നിയുക്ത ബിഷപ്പ്‌ ആയിരുന്ന മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളി പിതാവ്‌ നിര്‍വഹിച്ചു. ബര്‍ണാഡിനച്ചന്റെ നേതൃത്വവും ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണമാണവും പള്ളിപണി വേഗത്തിലാക്കി. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നുള്ള ശ്രമദാനവും പതിവായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം 1956 ഏപ്രില്‍ 25 ന്‌ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ്‌ പുതിയ പള്ളി ആശീര്‍വദിച്ച്‌ ദൈവത്തിന്‌ സമര്‍പ്പിച്ചു. തലശേരി രൂപതയുടെ പ്രഥമ ഇടയനായ വള്ളോപ്പിള്ളി പിതാവ്‌ ആദ്യമായി തറക്കല്ലിട്ടതും ആദ്യമായി ആശീര്‍വദിച്ചതുമായ ദൈവാലമാണ്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്ത്യന്‍സ്‌ ദൈവാലയം.

പത്തുവര്‍ഷത്തെ മഹത്തായ സേവനത്തിനുശേഷം ബര്‍ണാഡിനച്ചന്‍ വയനാട്ടിലേക്ക്‌ സ്ഥലം മാറിപ്പോയി. കൂടരഞ്ഞിയുടെ വളര്‍ച്ചക്ക്‌ അടിസ്ഥാനമിട്ടതില്‍ ബഹുമാനപ്പെട്ട ബര്‍ണാഡിനച്ചന്റെ പങ്ക്‌ വിസൂരിക്കപ്പെടാനാവാത്തതാണ്‌. വികാരനിര്‍ഭരമായ യാത്രയയപ്പാണ്‌ ജനങ്ങള്‍ അച്ചന്‌ നല്‍കിയത്‌. തുടര്‍ന്ന്‌ ഫാദര്‍ ടിഷ്യാന്‍ സി എം ഐ, ഫാദര്‍ ബര്‍ത്തലോമ്്യോ സി എം ഐ, ഫാദര്‍ പയസ്‌ സി എം ഐ എന്നിവര്‍ വികാരിമാരായി. പിന്നീട്‌ ഫാദര്‍ ജേക്കബ്‌ വാരികാട്ട്‌, ഫാദര്‍ ജോസഫ്‌ കച്ചിറമറ്റം, ഫാദര്‍ ജോസഫ്‌ ചിറ്റൂര്‍, ഫാദര്‍ ജേക്കബ്‌ നരിക്കുഴി, ഫാദര്‍ ജോസഫ്‌ വലിയകണ്ടം,ഫാദര്‍ പീറ്റര്‍ കൂട്ടിയാനി, ഫാദര്‍ ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഫാദര്‍ ജോസഫ്‌ മൈലാടടൂര്‍, ഫാദര്‍ സക്കറിയസ്‌ കട്ടയ്്കല്‍, ഫാദര്‍ ജെയിംസ്‌ മുണ്ടയ്ക്കല്‍, ഫാദര്‍ പോള്‍ കളപ്പുര, ഫാദര്‍ ജോര്‍ജ്‌ തടത്തില്‍, ഫാദര്‍ സെബാസ്റ്റ്യന്‍ പൂക്കളം, ഫാദര്‍ ജോസ്‌ മണിമലത്തറപ്പേല്‍, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍, ഫാദര്‍ ജെയിംസ്‌ വാമറ്റത്തില്‍ എന്നിവര്‍ വികാരിമാരായി സേവനം ചെയ്തു. 2015 മുതല്‍ ഫാദര്‍ റോയി തേക്കുംകാട്ടില്‍ വികാരിയായി ചുമതല വഹിച്ചു വരുന്നു.

ഒരു വര്‍ഷം മാത്രം വികാരിയായിരുന്ന ബഹുമാനപ്പെട്ട ടിഷ്യാനച്ചന്റെ കാലത്താണ്‌ കൂടരഞ്ഞിയില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്‌. പള്ളിയുടെ മുന്‍വശത്തെ മുറ്റം വിപുലീകരിച്ച്‌ നട കെട്ടിയതും, കൂട്ടക്കര റോഡ്‌ അരികിലേക്ക്‌ കുരിശു മാറ്റി സ്ഥാപിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്‌. തുടര്‍ന്നുവന്ന ബര്‍ത്തലോമ്യോ അച്ചന്‍ ഹൈസ്കൂള്‍ ആരംഭിക്കുകയും, അതിനുവേണ്ടി ഷീറ്റ്‌ മേഞ്ഞ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. കൂടരഞ്ഞി അങ്ങാടിയില്‍ ഇരുനില കെട്ടിടം വിലയ്ക്ക്‌ വാങ്ങിയതും തോട്ടുമുക്കത്തും തേക്കുംകുറ്റിയിലും താല്‍ക്കാലിക ഷെഡ്സുകള്‍ നിര്‍മ്മിച്ച്‌ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചതും അച്ചനാണ്‌.

ബഹുമാനപ്പെട്ട ജേക്കബ്‌ വാരികാട്ടിലച്ചന്റെ കാലത്ത്‌ ഹൈസ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ഗ്രാണ്ട്‌ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. കൂടരഞ്ഞിയുടെ ഭാഗമായിരുന്ന ആനയോട്‌, കൂമ്പാറ, മാങ്കയം, മരഞ്ചാട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യപ്രകാരം പുഷ്യഗിരിയെ ഒരു ഇടവകയായി അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ്‌ ഉയര്‍ത്തുകയും, നാട്ടുകാര്‍ സ്ഥാപിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ 1964 ജൂലൈ 3 ന്‌ ബഹുമാനപ്പെട്ട വാരികാട്ടിലച്ചന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു.

അച്ചന്‌ ശേഷം വന്ന ഫാദര്‍ ജോസഫ്‌ കച്ചിറമ്മറ്റം ജനങ്ങളുടെ ആവശ്യപ്രകാരം ഒരു ആശുപത്രി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ചെറിയ രീതിയില്‍ ആരംഭിച്ച ആശുപത്രി ജനങ്ങളുടെ വലിയ പിന്തുണയോടെ അങ്ങാടിക്ക്‌ സമീപം ഒരു മികച്ച കെട്ടിടം പണിത്‌ 1969 ഏപ്രില്‍ 13 ന്‌ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്റെ ആശീര്‍വാദത്തോടെ അന്നത്തെ ആരോഗ്യവകുപ്പ്‌ മന്ത്രി ബി വെല്ലിങ്ടണ്‍ ഉദ്ഘാടനം ചെയ്ത്‌ നാടിന്‌ സമര്‍പ്പിച്ചു.

പിന്നീട്‌ ചുമതലയേറ്റ നരിക്കുഴിയച്ചന്റെ കാലത്താണ്‌ നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ മുക്കം തേക്കുംകുറ്റി കൂടരഞ്ഞി റോഡ്‌ പൂര്‍ത്തീകരിക്കപ്പെട്ടത്‌. ഈ വഴിക്കാണ്‌ കൂടരഞ്ഞിയിലേക്കുള്ള ആദ്യ ബസ്‌ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ഒപ്പം 1974 ഏപ്രില്‍ 19 ന്‌ കൂടരഞ്ഞി അങ്ങാടിയില്‍ കുടിയേറ്റ രജതജൂബിലി സ്മാരകമായി കുരുശുപള്ളി സ്ഥാപിമായതും ഇതേ കാലത്താണ്‌.

ഫാദര്‍ ജോസഫ്‌ വലിയകണ്ടത്തിന്റെ നേതൃത്വത്തില്‍ ഹൈസ്കൂളിന്‌ രണ്ട്‌ ക്ലാസ്‌ മുറികളോടുക്ൂടിയ സ്റ്റേജ്‌ നിര്‍മ്മിക്കുകയും, കുരിശുംതൊട്ടിയിലേക്കുള്ള വഴി നടകെട്ടി പൂര്‍ത്തിയാക്കുകയും ചെയ്തു. ടൌണിലെ പള്ളി വക സ്ഥലത്ത്‌ ബാങ്ക്‌ ഓഫ്‌ കൊച്ചിന്‌, ഇന്നത്തെ സ്റ്റേറ്റ്‌ ബാങ്കിന്‌ വേണ്ടി പുതിയ കെട്ടിടം പണികഴിപ്പിച്ചു. ഇവിടെ 1975 ജനുവരി 18 മുതല്‍ സ്റ്റേറ്റ്‌ ബാങ്കിന്റെ ശാഖാ പ്രവര്‍ത്തിച്ചുവരുന്നു.

1977 ഏപ്രില്‍ അവസാനത്തോടെ ചുമതലയേറ്റ ബഹുമാനപ്പെട്ട ഫാദര്‍ പീറ്റര്‍ കൂട്ടിയാനി ആധ്യാത്മിക പുരോഗതിക്ക്‌ വലിയ പ്രാധാന്യം നല്‍കി. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഇടവകയുടെ ആത്മീയ മേഖലയില്‍ വലിയ ഉണര്‍വ്‌ ഉണ്ടാക്കി.

പിന്നീട്‌ വികാരിയായ ജോസഫ്‌ മൈലാടുരച്ചന്റെ കാലത്ത്‌ എല്‍ പി സ്കൂളിനോട്‌ ചേര്‍ന്ന്‌ ഗാലറിയോട്‌ കൂടിയ സ്റ്റേഡിയം പണി ആരംഭിച്ചു. ഇക്കാലത്താണ്‌ പഞ്ചായത്ത്‌ ഓഫീസ്‌, കൃഷിഭവന്‍, വില്ലേജ്‌ ഓഫീസ്‌ എന്നിവയ്ക്കുള്ള സ്ഥലം സഈജജന്യമായി വിട്ടു നല്‍കിയത്‌.ഫാദര്‍ സക്കറിയാസ്‌ കട്ടക്കലിന്റെ കാലത്താണ്‌ ടൌണില്‍ സ്റ്റേറ്റ്‌ ബാങ്കിന്‌ മുന്‍പിലുള്ള സ്ഥലത്ത്‌ ഷോപ്പിംഗ്‌ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌.

തുടര്‍ന്ന്‌ വികാരിയായി വന്ന ഫാദര്‍ ജെയിംസ്‌ മുണ്ടക്കല്‍ ചിത്രരചനയിലും സംഗീതത്തിലും പ്രാവീണ്യമുള്ളയാളായിരുന്നു. അദ്ദേഹം പള്ളിയിലെ അള്‍ത്താര കൂടുതല്‍ മനോഹരമാക്കുകയും, സെമിത്തേരിയില്‍ 130 ഓളം പുതിയ കല്ലറകള്‍ പണിയുകയും ചെയ്തു. ഒപ്പം എല്‍ പി സ്കൂളിനായി രണ്ടുനില കെട്ടിടത്തിന്റെ പണിയും പൂര്‍ത്തിയാക്കി. ഫാദര്‍ പോള്‍ കളപ്പുര ഗ്രനണ്ടിന്റെയും ഗാലറിയുടെയും പണിപൂര്‍ത്തിയാക്കുകയും രൂപതയിലെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്കൂളിനുള്ള അനുവാദം ഗവണ്‍മെന്റില്‍ നിന്ന്‌ നേടിയെടുക്കുകയും ചെയ്തു. ഒപ്പം അതിനാവശ്യമായ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ 1998 നവംബര്‍ 11ന്‌ അദ്ദേഹം നിര്യാതനായി.

തുടര്‍ന്ന്‌ വികാരിയായി എത്തിയ ഫാദര്‍ ജോര്‍ജ്‌ തടത്തില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടത്തിന്റെ ആദ്യഘട്ട പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹവും 1998 ഡിസംബര്‍ 24 ന്‌ അപ്രതീക്ഷിതമായി ദൈവസന്നിധിയിലേക്ക്‌ വിളിക്കപ്പെട്ടു.

പിന്നീട്‌ ചുമതലയേറ്റ ഫാദര്‍ സെബാസ്റ്റ്യന്‍ പൂക്കളം ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടത്തിന്റെ ബാക്കിഭാഗം പൂര്‍ത്തിയാക്കുകയും ലബോറട്ടറി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു .

ജോസ്‌ മണിമലത്തറപ്പേലച്ചന്റെ കാലത്താണ്‌ പാരിഷ്‌ ഹാള്‍, സെമിത്തേരിയിലെ ചാപ്പല്‍, ഹൈനസ്കൂളിനായി പുതിയ കെട്ടിടം പള്ളിമുറി, എന്നിവ നിര്‍മ്മിച്ചത്‌. തുടര്‍ന്ന്‌ വന്ന ഫാദര്‍ സെബാസ്ത്്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍ കാര്‍ഷിക മേഖലക്ക്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാര്‍ഷികോല്ലന്നങ്ങളുടെ വിപണത്തിനായി പള്ളിയോട്‌ ചേര്‍ന്ന്‌ ഉണര്‍വ്‌ എന്ന പേരില്‍ ഒരു മാര്‍ക്കറ്റിംഗ്‌ സംവിധാനം ഉണ്ടാക്കുകയും ചെയ്തു. പരസ്പരസഹകരണത്തോടെ കൃഷിപ്പണികള്‍ നടത്തുന്നതിനായി കര്‍മസേന എന്ന പേരില്‍ ഒരു കാര്‍ഷിക കൂട്ടായ്മക്കും തുടക്കമേകി.പിന്നീട്‌ വികാരിയായ ജെയിംസ്‌ വാമറ്റത്തിലച്ചനാണ്‌ പനക്കച്ചാലിലുള്ള കുരിശുപള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. 2015 മെയ്‌ മാസത്തില്‍ ഫാദര്‍ റോയി തേക്കുംകാട്ടില്‍ കല്ലുരുട്ടി ഇടവകയി നിന്ന്‌ കൂടരഞ്ഞി പള്ളിയിലേക്ക്‌ വികാരിയായി എത്തിയതോടെ കൂടരഞ്ഞിയുടെ സമഗ്രമായ മാറ്റത്തിന്‌ വഴി തുറന്നു. പുതിയ പള്ളി, പള്ളിമുറി എന്നിവയുടെ നിര്‍മ്മാണം, എല്‍ പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം, സെമിത്തേരി നവീകരണം, പുതിയ കല്ലറകളുടെ നിര്‍മ്മാണം, ഗ്രാണ്ട്‌ നവീകരണം, പ്രീ പ്രൈമറി സ്കൂളിന്റെ ആരംഭം, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിട നവീകരണം, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, സ്കൂള്‍ ഗേറ്റ്‌, പാരിഷ്‌ ഹാള്‍ നവീകരണം, മണിമാളിക ബാസ്‌ക്ക്‌ ബോള്‍ കോര്‍ട്ട്‌ നവീകരണം, ഓപ്പണ്‍ സ്റ്റേജ്‌ നിര്‍മ്മാണം സ്കൂള്‍ മുറ്റത്ത്‌ ഇന്‍റര്‍ലോക്ക്‌ പതിക്കല്‍ എന്നിങ്ങനെ പോകുന്നു പ്രവര്‍ത്തനങ്ങള്‍.

കാലാകാലങ്ങളില്‍ ഇവിടെ സേവനം ചെയ്തിരുന്ന വികാരിയച്ചന്മാരോടൊപ്പം നാല്‍പതിലധികം കൊച്ചച്ചന്മാരും കൂടരഞ്ഞി ഇടവകയുടെ ആദ്ധ്യാത്മികവും ഭാതീകവുമായ വളര്‍ച്ചക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട. അതില്‍ അഭിമാനിക്കാവുന്ന ഒന്നാണ്‌ മെല്‍ബണ്‍ രൂപതയുടെ മെത്രാനായ മാര്‍ ജോണ്‍ പനന്തോട്ടം, 1998-99 കാലങ്ങളില്‍ നമ്മുടെ ഇടവകയിലെ അസിസ്റ്റന്റ്‌ വികാരിയായിരുന്നുവെന്നത്‌. കൂടാതെ ബഹുമാനപ്പെട്ട അച്ചന്മാര്‍ക്കൊപ്പം ചേര്‍ന്ന പ്രവര്‍ത്തിച്ച നിരവധി കൈകാരന്മാരുടെയും കമ്മിറ്റിക്കാരുടെയും മറ്റ വ്യക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്‌.

പ്രഥമ വികാരിയായ ബര്‍ണാഡിനച്ചന്റെ ബഹുമാനാര്‍ത്ഥം ഇടവക തിരുനാളിനോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ മരണദിനമായ ജനുവരി 18 ന്‌ ബര്‍ണാഡിന്‍ ദിനമായി ആചരിച്ച്‌ മരിച്ചവരെ വിപുലമായ പരിപാടികളോടെ അനുസുൂരിക്കുന്നു. കൂടരഞ്ഞി ഇടവകയുടെ ഭാഗമായിരുന്ന വെറ്റിലപ്പാറ, വാലില്ലാപ്പുഴ, തോട്ടുമുക്കം, മരഞ്ചാട്ടി, കക്കാടംപൊയില്‍, പുഷ്യഗിരി, കുളിരാമുട്ടി, പൂവാറന്‍തോട;, മഞ്ഞക്കടവ്‌, തേക്കുംകുറ്റി എന്നിവ ഇന്ന്‌ സ്വതന്ത്ര ഇടവകകളായി മാറിയെങ്കിലും എല്ലാവര്‍ഷവും വിശുദ്ധ സെബസ്ത്യാനോസ്‌ പുണ്യാളന്റെ തിരുനാള്‍ ദിനങ്ങളില്‍ ഈ വിശ്വാസിസമൂഹം ഒരുമിച്ച്‌ അവരുടെ മാതൃദൈവാലയത്തില്‍ എത്തി പ്രാര്‍ത്ഥിക്കുന്നത്‌ പതിവാണ്‌.

1956 ല്‍ തലശ്ശേരി രൂപതയിലെ ആദ്യത്തെ CMC കോണ്‍വെന്‍റ്‌ കൂടരഞ്ഞിയിലാണ്‌ സ്ഥാപിച്ചത്‌. അവരുടെ നേതൃത്വത്തില്‍ നേഴ്സറി സ്കൂളും, മറ്റ്‌ ആത്മീയ ശുശ്രൂഷകളും മികച്ചരീതിയില്‍ നടന്നുവരുന്നു. പഴയ ആശുപത്രി നിലനിന്നിരുന്ന കെട്ടിടത്തില്‍ ഇന്ന്‌ ഹോളിസ്പിരിറ്റ്‌ സിസ്റ്റ്റേ്റിന്റെ കോണ്‍വെന്റാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ടണ്‍ കപ്പേള കൂടാതെ താഴെ കൂടരഞ്ഞിയിലും, പനക്കച്ചാലിലും, ഈ ദൈവാലത്തിന്‌ കുരിശുപള്ളികള്‍ ഉണ്ട്‌.

1949 ല്‍ സ്ഥാപിതമായ എല്‍ പി TYG പിന്നീട്‌ ഹൈസ്കൂളായും, ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു. മലയോരമേഖലയിലെയും താമരശ്ശേരി കോര്‍പ്പറേറ്റിലേയും ആദ്യത്തെ ഹയര്‍ സെക്കന്ററി സ്കള്‍ കൂടരഞ്ഞിയിലാണ്‌ ആരംഭിച്ചത്‌. ഇന്ന്‌ ഈ സ്കൂളുകള്‍ ഹൈടെക്‌ ക്ലാസ്‌ മുറികളോടെ ആധുനിക സാകര്യങ്ങളുള്ള ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കുന്നു. 2021 ല്‍ പഴയ എല്‍ പി ,യുപി സ്കൂളുകള്‍ക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിച്ച്‌, അഭിവന്ദ്യ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പിതാവ്‌ 2021 മെയ്‌ 5 ന്‌ ആശീര്‍വാദ കര്‍മ്മം നിര്‍വഹിക്കുകയും, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ.വി ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. കാലപ്പഴക്കത്താല്‍ പഴയ പള്ളി മാറ്റിപ്പണിയേണ്ട സാഹചര്യം ഉണ്ടായതിനാല്‍ 2014 നവംബര്‍ 9 ന്‌ ബഹുമാനപ്പെട്ട ജയിംസ്‌ വാമറ്റത്തിലച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പുതിയ പള്ളിപണിയുവാന്‍ തീരുമാനമെടുത്തു. പുതിയ വികാരിയായി ചുമതലയേറ്റ ഫാദര്‍ റോയി തേക്കുംകാട്ടില്‍ പുതിയ പള്ളിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പൊതുയോഗ അംഗീകാരത്തോടെ പ്രരംഭ നടപടികള്‍ ആരംഭിച്ചു. 2018 മാര്‍ച്ച്‌ 19 ന്‌ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ റെമിജീയോസ്‌ ഇഞ്ചനാനിയില്‍ പിതാവ്‌ നിര്‍വഹിക്കുകയും ചെയ്തു. 2018,19 കാലഘട്ടങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം, 2019 മുതല്‍ 2021 വരെ നീണ്ടുനിന്ന കോവിഡ്‌ മഹാമാരി,നിപ എന്നിവ ഉണ്ടാക്കിയ വലിയ പ്രതിസന്ധികള്‍ ദൈവാലയ നിര്‍മ്മാണത്തെ സാരമായി ബാധിച്ചു. എന്നിരുന്നാലും ഇടവക ജനങ്ങളുടെയും, സമര്‍പ്പിത സമൂഹത്തിന്റെയും പ്രാര്‍ത്ഥനകളും ത്യാഗനിര്‍ഭരമായ അധ്വാനവും ആഴമായ ദ്ൈദവാശ്രയവും വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥവും വഴി ദൈവാലയത്തിന്റെ പണി ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 2023 ഡിസംബര്‍ ൧0 ന്‌ മനോഹരമായ ഈ ദൈവാലയം അഭിവന്ദ്യ റെമിജീയോസ്‌ ഇഞ്ചനാനിയില്‍ പിതാവ്‌ തന്നെ ആശിര്‍വദിച്ച്‌ ദൈവാരാധനയ്ക്കായി തുറന്നുകൊടുത്തു. ഈ ദൈവാലയം ഇന്ന്‌ കൂടരഞ്ഞിയുടെ തിലകക്കുറിയാണ്‌.

ഇന്നത്തെ ഈ നാടിന്റെ പുരോഗതിയുടെയും സാമ്പത്തിക അഭിവൃദ്ധിയുടെയും പിന്നാമ്പുറങ്ങളില്‍ ഒരു ജനത തനിച്ചും കൂട്ടായും നടത്തിയ അതിജീവനത്തിന്റെ നൊമ്പരങ്ങളുണ്ട്‌. കുടിയേറ്റകാലത്ത്‌ തങ്ങളുടെ വളര്‍ച്ചക്ക്‌ കളമൊരുക്കിയ ക്രിസ്തീയ വിശ്വാസം, അതില്‍ നിന്ന്‌ ഉത്ഭവിച്ച കൂട്ടായ്യുകള്‍ അതിനു നേതൃത്വം നല്‍കി ഒപ്പം നടന്ന വൈദികചാര്യന്മാര്‍, അവരുടെ ജീവിതം കൊണ്ട്‌ പകര്‍ന്ന നല്‍കിയ മാതൃകകള്‍ ഇവയെല്ലാം മലബാറിലെ ക്രിസ്തീയ സമൂഹത്തിന്റെ വളര്‍ ച്ചയിലെ നാഴികക്കല്ലുകളാണ്‌. ആധുനികതയുടെ അതിപ്രസരത്തില്‍ പുതിയ തലമുറയ്ക്ക്‌ പരിചിതമില്ലാത്ത എന്നാല്‍ ഏറെ പ്രസക്തമായ ഈ യാഥാര്‍ഥ്യങ്ങള്‍ ഈ എഴുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും, ഇടവകയുടെ പ്ലാറ്റിനം ജൂബിലി നിറവിലും കൃതഞ്തഞയോടെ സൂരിക്കപ്പെടേണ്ടതാണ്‌.

അധ്വാനത്തോടൊപ്പം വിശ്വാസവും മുറുകെ പിടിച്ച്‌ ഈ നാട്ടിലേകക്ക്‌ കുടിയേറി ജീവിതവിജയം നേടിയ ഒരു ജനതയുടെയും, ഈ നാടിന്റെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റേയും അനുഗ്രഹവും സംരക്ഷണവും പുതിയ കുടിയേറ്റ പാതയിലായിരിക്കുന്ന പുതുതലമുറയ്ക്ക്‌ ആത്മവിശ്വാസവും,ധൈര്യവും, ആഴത്തിലുള്ള ദൈവവിശ്വാസവും ലഭിക്കാന്‍ പ്രചോദനമാകട്ടെയെന്ന്‌ എന്ന്‌ പ്രാര്‍ത്ഥിക്കാം. 

Know Parish
notificationsNOTICE
keyboard_arrow_up keyboard_arrow_down
notificationsNOTICE
View All Parish Timings

Holy Mass Timing

Day Timing
Sunday 05:45 AM, 07:15 AM, 09:30 AM, 04:00 PM
Monday05:45 AM, 06:30 AM, 05:00 PM info
Tuesday 05:45 AM, 06:30 AM, 05:00 PM info
Wednessday05:45 AM, 06:30 AM, 05:00 PM info
Thursday05:45 AM, 06:30 AM, 05:00 PM info
Friday05:45 AM, 06:30 AM, 05:00 PM info
Saturday 05:45 AM, 06:30 AM, 05:00 PM info

Quick Stats

stats
Forane

Thiruvambady

stats
Established

1949

stats
Patron

St.Sebastian

stats
Units

stats
Main Feast

St.Sebastian's feast

stats
Feast Day

January 20

Liturgical Bible Reading

Season of the :
:

(06-03-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

(06-03-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

View All News & Happenings

Diocesan News

View All Upcoming Events

Diocese Events

March 08

Parish Secretaries Meeting

Offline Bishop's House, Thamarassery
10:30 AM - 02:00 PM

Pastoral Care

Parish Administration

 
Fr JOSEPH,THEKKUMKATTIL(ROY)

ഫാ.റോയ് തേക്കുംകാട്ടിൽ

Vicar
Koodaranji

Home Parish
St. John the Baptist Church, Manjuvayal
Date of Birth
June 15
Ordained on
29-12-1997
Address
St. Sebastian's Church Koodaranji PO Kozhikode
Phone
****9247
Email
roythekkumkattil@gmail.com
View All Priests From This Parish

Eparchial Priests

 
priests
Fr AUGUSTINE(JIMMY) ALUNKAL
View Profile
 
priests
Fr SCARIA(SAJI) MANGARAYIL
View Profile
 
priests
Fr GEORGE(NIDHIN) KARINTHOLIL
Acting Vicar
Payyanad
View Profile
 
priests
Fr CHACKO(LINS) MUNDACKAL
Study
MA in Sociology(MSO), IGNOU University, Delhi
View Profile
Find Priests in Diocese

Priest Directory

View All Obituary in Parish

Priest Obituary

Obituary
Fr. EPHREM POTTANANICKAL

25/02/1940 - 18/12/2024

Obituary
Fr. JOSEPH KAPPIL

06/07/1944 - 28/09/2024

Obituary
Fr. MATHEW ONAYATHUKUZHY

07/10/1932 - 29/07/2024

Obituary
Fr. SEBASTAIN POOKULAM

23/07/1940 - 09/06/2024

View All Obituary in Parish

Member Obituary

Contact Personnels of Parish

Contact Us

Vicar

Fr. JOSEPH THEKKUMKATTIL

call

****9247

Asst.Vicar

Fr. KURIAN CHERUSSERIL

call

****3595

Sacristan (ദൈവാലയ ശുശ്രൂഷി)

Sijo, Kayamkattil

call

8281459489

Trustee (കൈക്കാരൻ)

Tomy, Plathottathil

call

6282304474

Trustee (കൈക്കാരൻ)

Jose, Kuzhumbil

call

9746347705

Trustee (കൈക്കാരൻ)

Joy, Njarakkulathu

call

9647204049

Trustee (കൈക്കാരൻ)

Benny Sebastian, Alappattu

call

9646676413

Parish Secretary

Thomas V.C, Vellanchirayil

call

9495231367

Catechism Headmaster

call

Catechism Secretary

call

Send Enquiries

Send Enquiries