Progressing
കുടിയേറ്റത്തിന്റെ പ്രാരംഭഘട്ടത്തിൽ കരിയാത്തും പാറ പ്രദേശം നിബിഡവനമായിരുന്നു. ഈ പ്രദേശത്ത് 1943 മുതൽ ജനവാസം തുടങ്ങിയിരുന്നെങ്കിലും 1956 ൽ കുടിയിറക്കപ്പെട്ടവർക്ക് പുനരധിവാസം നൽകിക്കൊണ്ടുള്ള തലശ്ശേരി കോടതിവിധിക്ക് ശേഷമാണ് കരിയാത്തുംപാറ കുടിയേറ്റ കോളനിയായി മാറിയത്. കക്കയത്ത് കുറ്റ്യാടി വൈദ്യുതപദ്ധതി ആരംഭിക്കുകയും 1963 ൽ ടാർ റോഡും പുഴയ്ക്ക് പാലവും പണിതതോടു കൂടി ഈ പ്രദേശം അക്കാലത്തേക്കാൾ മികച്ച സൗകര്യങ്ങൾ ഉള്ള മലബാർ കുടിയേറ്റ കോളനിയായി മാറി. പാലാ രൂപതയിലെ കുറവിലങ്ങാട്, കടനാട്, കാട്ടാമ്പാക്ക്, കോതനല്ലൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടവകകളിൽ നിന്നു വന്നവരായിരുന്നു ഇവിടുത്തെ കുടിയേറ്റ കർഷകർ. 1946 ൽ കല്ലാനോട് ഇടവക സ്ഥാപിക്കുകയും കരിയാത്തുംപാറ പ്രദേശത്ത് താമസമാക്കിയവർ ആ ഇടവകയിൽ അംഗങ്ങളാവുകയും ചെയ്തു. അങ്ങനെ കരിയാത്തുംപാറ നിവാസികൾ 3 കി.മീ. നടന്ന് കല്ലാനോട് സെന്റ് മേരീസ് ദൈവാലയത്തിൽ പോയി കുർബാനയിലും മറ്റ് തിരുക്കർമ്മങ്ങളിലും പങ്കെടുത്തിരുന്നു.
ഇടവക ഒറ്റനോട്ടത്തിൽ
പള്ളി ആരംഭിച്ച വർഷം - 1978
ഇടവക സ്ഥാപിച്ച വർഷം - 1985
കത്തോലിക്ക കുടുംബങ്ങൾ -204
കത്തോലിക്ക അംഗങ്ങൾ -810
ദൈവവിളികൾ - വൈദികർ -5
- സിസ്റ്റേഴ്സ് -10
സന്ന്യാസഭവനങ്ങൾ
എസ്.എച്ച്. കോൺവെന്റ്
സ്ഥാപനങ്ങൾ
നേഴ്സറി സ്കൂൾ
താമരശ്ശേരിയിൽ നിന്ന് ഇടവകയിലേക്കുള്ള ദൂരം
25 km
Koorachundu
1985
St Joseph
11
st. Joseph
December 26
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
call
call