Progressing
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപ്പെട്ട കാവിലുംപാറ പഞ്ചായത്തിലെ മലയോര ഗ്രാമമാണ് കരിങ്ങാട് കിളിയംമ്പ്രായിൽ സ്കറിയ, കുറ്റിക്കാലായിൽ വർക്കി, തെക്കേടത്ത് ദേവസ്യ എന്നിവരായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. 1956 പൊരിയത്ത് വലിയ കൊച്ചിനോട് പള്ളിക്കായി സ്ഥലം വാങ്ങി. കരിങ്ങാട് പ്രദേശത്ത് ആദ്യമായി ദിവ്യബലി അർപ്പിച്ചത് 1961 ഒക്ടോബറിൽ ബഹുമാനപ്പെട്ട തോമസ് പഴയപറമ്പിൽ അച്ഛനാണ് കുട്ടികളുടെ കളരി ഷെഡ്ഡിൽ ആയിരുന്നു ഈ ബലിയാർപ്പണം. 1961 മുതൽ 1993 വരെ കരിങ്ങാട് ഇടവകയുടെ ഭൗതികവും ആത്മീയവുമായ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത് ചാപ്പൻതോട്ടം പൂതംപാറ എന്നീ ഇടവകകളിലെ ബഹുമാനപ്പെട്ട അച്ഛന്മാർ ആയിരുന്നു. 1964 മുതൽ 1966 വരെ ഫാദർ ഫിലിപ്പ് കണക്കൻചേരിയും 1966 മുതൽ 1969 വരെ ഫാദർ ജോസഫ് അരഞ്ഞാണിഓലിക്കലും ഇടവയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി പ്രവർത്തിച്ചു.
1969 മുതൽ 1973 വരെ ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട എഫ്രേം പൊട്ടനാനിക്കലച്ചന്റെ കാലത്താണ് കരിങ്ങാട് എൽ പി സ്കൂൾ കെട്ടിടം പണിതത്. 1973 മുതൽ 1979 വരെയുള്ള ആറു വർഷക്കാലം കരിങ്ങാട് പുതംപാറ ഇടവകളുടെ വികാരിയായി സേവനമനുഷ്ടിച്ചത് ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ എ എബ്രയിലച്ചനാണ്. 1982 മുതൽ ബഹുമാനപ്പെട്ട ജോസഫ് കദളിയച്ഛൻ ഇടവകയിൽ സ്തുത്യർഹമായ സേവനം ചെയ്യുകയും പള്ളിയുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട മാത്യു കണ്ടശാകുന്നേലച്ചൻ 1987 ൽ വികാരിയയായി. ബഹുമാനപ്പെട്ട അച്ഛന്റെ കാലത്താണ് പള്ളിയുടെ പണി പൂർത്തിയാക്കിയത്.
1993 ൽ ബഹുമാനപ്പെട്ട ജോൺസൺ പാഴുക്കുന്നേൽ അച്ഛനെ കരിങ്ങാട് ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു. ഇടവകയുടെ ശൈശവഘട്ടത്തിൽ അച്ഛൻറെ നല്ല നേതൃത്വം ഇടവകയുടെ സർവ്വതോൻമുഗമായ വളർച്ചയ്ക്ക് കാരണമായി. 1995 - 1996 കാലത്ത് വികാരിയായ ഫാദർ കുര്യൻ പുരമഠത്തിലിന്റെ നേതൃത്വത്തിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ ഇടവകയിൽ നടന്നു. ബഹുമാനപ്പെട്ട ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വികാരിയായിരുന്ന 1996 - 1997 കാലഘട്ടത്തിൽ സി. ഒ. ടി. യുടെ ഒരു യൂണിറ്റ് ഇടവകയിൽ സ്ഥാപിച്ചു. പിന്നീട് ഇടവകയിൽ സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട റോയ് വെള്ളിയാംതടത്തിൽ അച്ഛന്റെ കാലത്താണ് സ്കൂൾ ഗ്രൗണ്ട്, റോഡ്, ടെലിഫോൺ എന്നിവ നിലവിൽ വന്നത് തുടർന്ന് 1999 ബഹുമാനപ്പെട്ട പീറ്റർ മണിമലകണ്ടത്തിലച്ഛൻ വികാരിയായി നിയമിതനായി ബഹുമാനപ്പെട്ട അച്ഛന്റെ കാലത്താണ് ഇടവകയ്ക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചത്. ബഹുമാനപ്പെട്ട ബെന്നി കൊച്ചുമുണ്ടൻമലയിലച്ഛൻ വികാരി ആയിരിക്കുമ്പോൾ പള്ളിയുടെയും സ്കൂളിന്റെയും നിരവധി പണികൾ, വോളിബോൾ കോർട്ടിന്റെ പണി എന്നിവ നടന്നു. ബഹുമാനപ്പെട്ട ഫാദർ ഇമ്മാനുവൽ ഇരുപ്പക്കാട്ട് വികാരിയായിരുന്ന കാലത്താണ് 2007 സെപ്റ്റംബർ ഒന്നാം തീയതി ആരാധനാമഠം സ്ഥാപിച്ചത്. 2008 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി ബഹുമാനപ്പെട്ട ഫാദർ ജോൺ പള്ളിയ്ക്കാവയലിൽ വികാരിയായി നിയമത്തിനായി . 2010 ൽ ബഹുമാനപ്പെട്ട ജോസഫ് കളത്തിലച്ചൻ വികാരിയായി നിയമിതനായി അതിനുശേഷം 2013ൽ ബഹുമാനപ്പെട്ട ജോസ് പുത്തേട്ടുപടവിലച്ചൻ നിയമിതനായി. 2014 – 2017 കാലയളവിൽ ബഹുമാനപ്പെട്ട തോമസ് കൊച്ചുകൈയ്പേലച്ചന്റെ കാലത്താണ് പുതിയ പള്ളിമുറിയുടെ പണി തുടങ്ങി പൂർത്തീകരിച്ചത്. 2017 ൽ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റ്യൻ പന്നികോട്ടച്ചൻ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ കാലത്ത് സ്കൂളിന്റെ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടന്നു. 2020 ൽ ബഹുമാനപ്പെട്ട ഫാദർ ജോസഫ് ആലപ്പാട്ട് കോട്ടയിൽ വികാരിയായി നിയമിതനായി. 2021 ൽ ബഹുമാനപ്പെട്ട ഫാദർ വർഗ്ഗീസ് പനക്കലച്ചൻ നിയമിതനായതിനുശേഷം പള്ളിയുടെയും സ്കൂളിന്റെയും നിരവധി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 2024ലും ഇടവകയിൽ അച്ഛന്റെ സ്തുത്യർഹമായ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.
Marudonkara
1993
January 19
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. VARGHESE PANACKAL
call****6138
Sevin, Thonikkuzhyil
callJolly, Mathilakath
callSHIJO, Thoomkuzhy
call9745837684
Biju, Kanalil
call8281348161
call