Progressing
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ വയനാട് മലനിരകളോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് കക്കയം. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ പ്രദേശത്താണ്. മൂന്ന് പവർ ഹൗസുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. കക്കയം ഡാമും ഉരക്കുഴി വെള്ളചാട്ടവും കാണുവാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും ധാരാളം വിനോദ സഞ്ചാരികൾ ദിവസേന ഇവിടെ എത്തിച്ചേരുന്നുണ്ട്. ഇവിടെയുള്ള ജനങ്ങളിലധികവും കുടിയേറ്റ കർഷകരാണ്. കക്കയത്ത് ഒരു പള്ളി ഉണ്ടാകുന്നതുവരെ ഇവർ തങ്ങളുടെ ആദ്ധ്യാത്മികാവശ്യങ്ങൾ നിർവ്വഹിക്കുവാൻ കല്ലാനോട് ഇടവകയെ ആണ് ആശ്രയിച്ചിരുന്നത്.
വർഷകാലത്ത് കല്ലാനോട്ടേയ്ക്കുള്ള യാത്ര ദുർഘടമായതിനാൽ ഇവരുടെ ആവശ്യം പരിഗണിച്ച് ബഹു. ബ്രോക്കാഡച്ചന്റെ നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ 15 സെൻ്റ് സ്ഥലം വാങ്ങി അവിടെയു ള്ള ഒരു കെട്ടിടത്തിൽ 1956 മുതൽ മാസത്തിൽ ഒരു തവണ ബലി യർപ്പിച്ചുപോന്നു. 1957 മുതൽ ബഹുമാനപ്പെട്ട ജോർജ് വട്ടുകുളം അച്ചന്നാണ് കുർബാന ചൊല്ലിയത്. പിന്നീട് ഒരു ഷെഡ്ഡുണ്ടാക്കി അവിടെ 1962 മുതൽ ഞായറാഴ്ചതോറും ദിവ്യബലിയർപ്പിച്ചിരുന്നു. 1966ൽ പള്ളിയുടെ സ്ഥലം കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് വിട്ടുകൊടുക്കേണ്ടിവന്നപ്പോൾ താൽക്കാലികമായി ഇട്ടിയപ്പാറ വർക്കിയുടെ സ്ഥലത്ത് ഒരു ഷെഡ് നിർമിച്ച് ദിവ്യബലി അർപ്പിച്ചു. തുടർന്ന് നാലു സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഓടിട്ട കുരിശുപള്ളി നിർമ്മിച്ച് കല്ലാനോട് വികാരി ആയിരുന്ന ജേക്കബ് നരിക്കുഴി അച്ചൻ (1967-1971) കുർബാന ചൊല്ലി. തുടർന്ന് കല്ലാനോട് വികാരിമാരായിരുന്ന ഫാ. കുര്യാക്കോസ് ചേബ്ളാനി (1971 - 1974), ഫാ.അഗസ്റ്റിൻ കിഴക്കരക്കാട്ട് (1974 - 1976), ഫാ.ജോർജ് തടത്തിൽ (1976-1982), ഫാ.അഗസ്റ്റിൻ നടുവിലേക്കുറ്റ് (1982), ഫാ. സെബാസ്റ്റ്യൻ പൂക്കുളം (1982-1986) എന്നിവർ ദിവ്യബലി അർപ്പണം തുടർന്നു.
1969 ൽ ചെത്തിപ്പുഴ ആന്റണിയോട് 70 സെന്റ് സ്ഥലം വാങ്ങി. അതിനോട് ചേർന്ന് 36 സെൻ്റ് സ്ഥലം ജോസഫ് വെളിയംകുളം ദാനമായി നൽകി. 1982ൽ ഇവിടെ ഓടിട്ട ഒരു പള്ളി പണിതു. തുടർന്ന് കരിയാത്തും പാറ പള്ളിയുടെ പ്രഥമ വികാരിയായ ഫാ.തോമസ് നാഗപറമ്പിൽ 1985 മുതൽ കക്കയം പള്ളിയുടെ ചുമതലയും വഹിക്കുകയും പുതിയ പള്ളി പണിക്ക് നേതൃത്വം കൊടുത്ത് 1988 ജനുവരി 30 ന് പള്ളിപണി പൂർത്തിയാക്കി. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവും സംയുക്തമായി വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. കരിയാത്തുംപാറ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് അരഞ്ഞാണിയോലിക്കലച്ചന്റെ നേതൃത്വത്തിൽ 1989ൽ കക്കയത്ത് സിമിത്തേരി പണി കഴിപ്പിച്ചു. അച്ചൻ്റെ കാലത്തു തന്നെ കക്കയം ഒരു ഇടവകയായി ഉയർത്തുന്നതിന്റെ മുന്നോടിയായി പള്ളിമുറിക്ക് തറക്കല്ലിടുകയും അതിനുശേഷം വന്ന ബഹു. മാത്യു തെക്കുഞ്ചേരി കുന്നേലച്ചന്റെ കാലത്ത് തറ കെട്ടിയുയർത്തുകയും ചെയ്തു.
1995 ജനുവരി 20-ാം തീയതി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഫ്രാൻസിസ് ആറുപറയിൽ കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയെ ഇടവകയായി ഉയർത്തി. ഫാ. ഫ്രാൻസിസ് പുതിയേടത്തിനെ പ്രഥമ വികാരിയായി നിയമിച്ചു. അച്ചൻ്റെ കാലത്ത് പള്ളിമുറിയുടെ പണി പൂർത്തിയാക്കി. 1995 ഏപ്രിൽ 11 ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠം ഇവിടെ ആരംഭിച്ചു. 1996 ലെ ഇടവക തിരുന്നാളിനോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് പള്ളിമേടയുടെ വെഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. 1996 ഏപ്രിൽ മാസത്തിൽ മഠത്തിനോടനുബന്ധിച്ച് ഒരു നേഴ്‌സറി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. കക്കയം ഇടവകയായതിനുശേഷം ജനുവരി 17 മുതൽ 20 വരെ തീയതികളിലാണ് ഇടവക തിരുന്നാൾ ആഘോഷിച്ചുവരുന്നത്.1997 ഏപ്രിൽ നാലിന് മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇക്കാലത്ത് പള്ളിപറമ്പിൽ കിണർ പണിതു.
15-05-1999 ൽ ബഹു. ജോസഫ് മണിയങ്ങാട്ടച്ചൻ വികാരിയായി ചാർജെടുത്തു. 2000 മഹാ ജൂബിലി വർഷമായി ആചരിച്ചു. 2000ഏപ്രിൽ ഇരുപത്തിനാലിന് മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തി.. ഇക്കാലത്ത് പള്ളിയിലേക്കുള്ള റോഡ് ടാർ ചെയ്തു.
19-05-2001 ൽ ബഹു. ജോസഫ് മഞ്ഞക്കഴക്കുന്നേലച്ചൻ വികാരിയായി. 2001 ൽ കക്കയം അങ്ങാടിയിൽ വി. യൂദാശ്ലീഹായുടെ നാമത്തിൽ ഒരു കുരിശു പള്ളി നിർമ്മിച്ചു. ഇക്കാലത്ത് സൺഡേസ്കൂൾ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി.
22-05-2004 ൽ ബഹു. മാത്യു ഓണയാത്തുംകുഴിയച്ചൻ വികാരിയായി നിയമിതനായി. 18-7-2004 ൽ അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തി; പുതിയ സൺഡേ സ്കൂളിന് തറക്കല്ലിട്ടു. 2005 ഏപ്രിൽ ഒമ്പതാം തീയതി പുതിയ സൺഡേ സ്‌കൂൾ കെട്ടിട ത്തിന്റെ ആദ്യ നില അഭിവന്ദ്യ പിതാവ് വെഞ്ചരിച്ചു.
03-05-2007 ൽ ബഹു. ജോസഫ് പാംപ്ലാനിയച്ചൻ വികാരിയായി. സൺഡേ സ്കൂൾ കെട്ടിടത്തിൻ്റെ രണ്ടാം നില പണി പൂർത്തീകരിച്ചു. കക്കയം പ്രദേശത്ത് ആദ്യമായി ദിവ്യബലി അർപ്പിക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കായി പുതിയ കെട്ടിടം ജൂബിലി മെമ്മോറിയൽ ഹാൾ എന്നപേരിൽ 2011 ആഗസ്റ്റ് ഏഴിന് മാർ റെമേജിയൂസ് ഇഞ്ചനാനിയിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. അഭിവന്ദ്യ പിതാവ് 2012 ജനുവരി 20ന് കക്കയം പള്ളിയിൽ പുതിയ ബലിപീഠം കൂദാശ ചെയ്തു.
2012 മെയ് അഞ്ചിന് ഫാദർ വർക്കി ചെറുപിള്ളാട്ട് വികാരിയയായി ചുമതല ഏറ്റു. 2012 ഡിസംബർ രണ്ടിന് അഭിവന്ദ്യ പിതാവ് ഇടവകയിൽ അജപാലന സന്ദർശനം നടത്തി. 2014 ഓഗസ്റ്റ് പത്തിന് പഴയ കല്ലറയോട് ചേർന്ന് 55 ഓളം പുതിയ കുടുംബകല്ലറകൾ പണി പൂർത്തീകരിച്ചു. 2014 ഡിസംബർ 21ന് പള്ളിയുടെ താഴെ മെയിൻ റോഡിനോട് ചേർന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ കുരിശിൻതൊട്ടി പണി പൂർത്തീകരിച്ചു.
2015 മെയ് നാലാം തീയതി ഫാദർ അഗസ്റ്റിൻ പാലത്തും തലയ്ക്കൽ വികാരിയായി ചുമതല ഏറ്റു. 2018 ജനുവരി 14ന് ദേവാലയത്തിനുള്ളിൽ ചാരു ബഞ്ച് ഉണ്ടാക്കിയിടുകയും ഇക്കാലത്ത് പള്ളിമുറ്റം മനോഹരമാക്കുകയും ചെയ്തു.
2018 മെയ് അഞ്ചിന് HGN സഭാംഗമായ ഫാദർ മാത്യു കുറുമ്പുറത്ത് വികാരിയയായി ചുമതലയേറ്റു. 2019 ഒക്ടോബർ പത്തിന് ഇടവകയിൽ മരണ ഫണ്ട് ആരംഭിച്ചു. ഇക്കാലത്ത് മെയിൻ റോഡ് മുതൽ പള്ളിമുറ്റം വരെ ഉള്ള വഴി കോൺക്രീറ്റ് ചെയ്തു.
2022 മെയ് 15ന് പുതിയ വികാരിയയായി ഫാദർ വിൻസന്റ് കറുകമാലിൽ ചുമതല ഏറ്റു. ജൂൺ മാസത്തിൽ ഇടവകയിലെ ഭവന സന്ദർശനം പൂർത്തീകരിച്ചു. ജൂലൈ മാസത്തിൽ പള്ളിയുടെ ഉള്ളിൽ കാർപെറ്റ് വിരിച്ചു. മദ്ബഹ നവീകരിച്ച് മനോഹരമാക്കി. പാരിഷ് ഹാളിന് ജനലുകളും വാതിലുകളും പിടിപ്പിച്ചു. സെപ്റ്റംബർ മാസത്തിൽ ഇടവക വാർഷിക ധ്യാനം നടത്തി. 2022 നവംബർ രണ്ടിന് മുമ്പായി സെമിത്തേരിയിലേക്കുള്ള വഴി ഇന്റർലോക്ക് ഇട്ട് സൗകര്യപ്രദമാക്കുകയും സെമിത്തേരിയിൽ രൂപക്കൂട് സ്ഥാപിച്ച് പരിസരം മനോഹരം ആക്കുകയും വെഞ്ചരിപ്പ് കർമ്മം നടത്തുകയും ചെയ്തു. 2023 ഫെബ്രുവരി 24ന് വലിയ നോമ്പിലെ ആദ്യവെള്ളിക്ക് മുമ്പായി പാരീഷ്ഹാളിനോട് ചേർന്ന് വ്യാകുലമാതാവിന്റെ ഗ്രോട്ടോ (പിയാത്തരൂപം) സ്ഥാപിക്കുകയും താഴെ കുരിശടി മുതൽ ഗ്രോട്ടോ വരെ റോഡിന് ഇരുവശവും കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ സ്ഥാപിച്ച് ആഘോഷപൂർവ്വം കുരിശിന്റെ വഴി ചൊല്ലി ഉദ്ഘാടനം ചെയ്യുകയും വെഞ്ചിരിച്ച് പ്രതിഷ്ഠിക്കുകയും ചെയ്തു. 2023 മെയ് മാസത്തിൽ പള്ളി, പാരിഷ്ഹാൾ, സെമിത്തേരി, പള്ളിമുറിയും പരിസരവും എല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കി. പള്ളിമുറിയുടെ മുകളിൽ Truss work നടത്തി രണ്ട് വേദപാഠ ക്ലാസ്സുകൾ എടുക്കുവാൻ സൗകര്യപ്രദമാക്കി. 2023 ജൂൺ 18ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് ഇടവകയിൽ അജപാലന സന്ദർശനം നടത്തി. 2024 ജനുവരി ഒന്നിന് CST സഭാംഗമായ സാമുവൽ വില്ലിടുംപാറ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയർപ്പണം നടത്തി. വലിയ നോമ്പിൽ ഇടവകയിലെ വീടുകൾ സന്ദർശിച്ച് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ഇടവകയിൽ വാർഷിക ധ്യാനം നടത്തി. 2025 ജനുവരി ആദ്യം തന്നെ സെമിത്തേരിയുടെ പരിസരം ഷീറ്റിട്ട് മനോഹരമാക്കി. ഇടവകത്തിരുന്നാൽ വളരെ ഭംഗിയായി നടത്തി.
വിവിധ കർമ്മപരിപാടികളോടെ ഇടവകയുടെ ആദ്ധ്യാത്മിക ചൈതന്യം പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
Koorachundu
1995
St. Sebastian
12
St. Sebastian
January 20
Season of the :
:
Fr. VINCENT KARUKAMALIL
call****2690
Ebin George, Koyikkakunnel
call9495009875
Saji, Kuzhivelil
call9495176161
Prince isac, Villudumpara
call7306581312
Raji, Pallathukaattil
call9446831524
Chacko, Vallayil
call9496358960
Jesty, Palliparambil
call9495788107
NIPIN JOSE, Ikulambil
call8304802940
CHELZIN PETER, Tharayil
call8547163570
Sanjo Sunny, Cherukara
call8547667918
call
call