Progressing
സെന്റ് പോൾസ് ചർച്ച് കടലുണ്ടി
കോഴിക്കോട് ജില്ലയുടെ അതിമനോഹരമായ കാഴ്ചകളാൽ അനുഗ്രഹീതമാണ് കടലുണ്ടി ഗ്രാമം . ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത്, 20 ഏക്കറിൽ സ്ഥിതി ചെയ്യുന്നു.
സി.എം.ഐ സഭയുടെ ത്യശൂർ പ്രോവിൻസിന്റെ കീഴിൽ കടലുണ്ടി ആശ്രമത്തോടനുബന്ധിച്ചുള്ള ഇട വകയാണ് കടലുണ്ടി സെൻ്റ് പോൾസ്. മലബാറിലെ കുടിയേറ്റജനത്തിന്റെ ഉന്നമനത്തിനായി സി.എം.ഐ. സമൂഹത്തിന്റെ ഒരു ആശ്രമവും ദൈവാലയവും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അതിനായി മുൻകൈയെടുത്തത് കോഴിക്കോട് രൂപതയുടെ പ്രഥമ മെത്രാൻ റൈറ്റ് റവ. ഡോ. പോൾ പെരിനിയായിരുന്നു. എന്നാൽ പിതാവിൻ്റെ കാലശേഷം അഡ്മിനിസ്ട്രേറ്റർ അപ്പസ്തോലിക്കായി നിയമിക്കപ്പെട്ട മോൺ. ബി.എം. റൻസാനിയുടെ കാലത്താണ് ഈ ആഗ്രഹം ഫലമണിഞ്ഞത്.
1936 ഏപ്രിൽ 15-ാം തീയതി കോഴിക്കോട് രൂപതയുടെ ആക്റ്റിങ്ങ് അഡ്‌മിനിസ്‌ട്രേറ്റർ പെ ബഹു. റോക്കാച്ചൽ എസ്.ജെ. ആശ്രമത്തിൻ്റെ അടിസ്ഥാനശില ആശീർവദിച്ചു. സെപ്റ്റംബർ 1-ാം തിയതി, മാതാവിന്റെ തിരുന്നാൾ ദിനം ആശ്രമം ആരംഭിച്ചു. മലബാർ കുടിയേറ്റം ശക്തിപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ഈ സ്ഥാപനം മിഷനറിമാർക്ക് അഭയകേന്ദ്രമായിരുന്നു. 1976 ൽ ഈ പ്രദേശത്തെ വിശ്വാസികളുടെ ആത്‌മീയകാര്യങ്ങൾക്കായി ആശ്രമ അധികാരികളെ ചുമതലപ്പെടുത്തി ആശ്രമവും ദൈവാലയവും 2005 ൽ പൊളിച്ചുമാറ്റി പുതിയതായി പണികഴിപ്പിച്ചു പുതിയ ദൈവാലയത്തിൻ്റെ ആശീർവ്വാദകർമ്മം അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് 2005 സെപ്റ്റം ബർ 11-ാം തീയതി നിർവ്വഹിച്ചു.
1946 വി ആശ്രമത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി. 1973 ൽ ഈ സ്ഥാപനത്തിൽനിന്ന് ദാനമായി നൽകിയ ആറ് ഏക്കർ സ്ഥലത്ത് ഹോളി ഫാമിലി സന്ന്യാസ സമൂഹം മഠം സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹ്യസേവനരംഗത്തും അവർ സേവനം ചെയ്യുന്നു. തൊഴിൽ രഹിതർക്ക് തൊഴിലവസരം ലഭിക്കുന്നതിനുവേണ്ടി 1979 ൽ സ്ഥാപനത്തിൽ നിന്ന് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിതമായി.
തിരൂരിൽ ഒരു ഇടവക ദൈവാലയമുണ്ടാകുന്നതിന് ഈ സ്ഥാപനത്തിൽ നിന്നാണ് മുൻകൈയെടുത്തത്. ആശ്രമത്തിൻ്റെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ പള്ളി പണി പൂർത്തിയാക്കി തുടർന്നും ഈ സ്ഥാപനത്തിൽ നിന്നുള്ള വൈദികരാണ് അവിടെയെത്തി ദൈവജനത്തെ ക്രൈസ്‌തവചൈതന്യത്തിൽ വളർത്തിക്കൊണ്ടുവന്നത്.
1968 മാർച്ച് 11-ാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബഹു. അത്തനാസിയൂസ് സി.എം.ഐ. ആണ് ഈ ആശ്രമത്തിന്റെ മുഖ്യശില്പിപി.
Paropady
1936
St Pauls
1
St.Pauls St. Sebastian
February
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. Rijo (Sebastian) Payyappilly CMI
call****2909
T.T JOSEPH, THATTUKALATHIL
call9605783571
RENI P YOHANNAN, PUTHENVILAYIL
call9746663488
Justin Tom Joseph, THATTUKALATHIL
call6282396466
Christo Ignacious, PATTATHIL
call9567489423
call
call