Progressing
ചാലിയാറിന്റെ കൈവഴിയായ ഇരുവഞ്ഞിപ്പുഴയെ പരിപോഷിപ്പിച്ചുകൊണ്ട്, വയനാടൻ മലനിരകളിൽ നിന്നും ഉത്ഭവിച്ച് കരിമ്പാറക്കുട്ടങ്ങളിലൂടെ കളകളാരവം പൊഴിച്ച് ശാന്തമായും മഴക്കാലങ്ങളിൽ രൌദ്രരൂപം പ്രാപിച്ച് അലറിക്കുതിച്ചും വേനലിൽ നീർച്ചാലുകൾ മാത്രമായി ഊർദ്ധ്വൻ വലിച്ചും ഒഴുകുന്ന ചാലിപ്പുഴയുടെ തീരങ്ങളിൽ വികസിച്ചുവന്ന ചെറുഗ്രാമപ്രദേശമാണ് ചെമ്പുകടവ്.കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിൽപ്പെട്ട മലയോരപ്രദേശമായ ചെമ്പുകടവ് ഒരു കാലത്ത് നിബിഢവനമായിരുന്നു . വന്യമൃഗങ്ങളും ഏതാനും ആദിവാസികളും കഴിഞ്ഞിരുന്ന വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗം വയനാവ്, ഇരുപൂൾ, ഈട്ടി എന്നിങ്ങനെ വന്മരങ്ങളാൽ സമ്പന്നമായിരുന്ന കാലം. സാമൂതിരി രാജാവിന്റെ സാമന്തനായിരുന്ന മണ്ണിലെടുത്ത് കുടുംബത്തിന് അവകാശമായുണ്ടായിരുന്ന വനഭൂമിയായിരുന്നു ഈ ദേശം മുഴുവൻ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇവിടങ്ങളിലെ ഓട, മുള, മരങ്ങൾ എന്നിവ മുറിക്കുന്നതിനുള്ള അവകാശമായ ഓടച്ചാർത്ത് നേടിയെടുത്ത കൊയപ്പത്തൊടി അഹമ്മദ് ഹാജിയെന്ന ജന്മിയുടെ കൈവശത്തിലായിരുന്നു ഈ ഭൂമിയിൽ ഭൂരിഭാഗവും. ലോകത്തിലേക്കും വലിയ മരവ്യാപാരകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിയിലേക്ക് കയറ്റി അയക്കുന്നതിനായി മലയോരങ്ങളിലെ കൂപ്പുകളിൽ നിർബാധം മരമ്മുറിക്കൽ നടക്കുന്ന ആ കാലത്താണ് ചെമ്പുകടവിന്റെ ചരിത്രം ആരംഭിക്കുന്നത്. മരത്തടികൾ കടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ കൂപ്പുറോഡുകൾ വനത്തിനുള്ളിലൂടെ വ്യാപകമായി നിർമ്മിക്കപ്പെട്ടിരുന്നു. കാലക്രമേണ ജനവാസം കൂടിയതനുസരിച്ച് ഈ കൂപ്പു റോഡുകളിലെ പ്രധാനപ്പെട്ടവ ഇന്നത്തെ ഗതാഗതമാർഗ്ഗങ്ങളായി പരിണമിച്ചു. വനഭൂമിയായിത്തന്നെ ഇപ്പോഴും തുടരുന്ന ഭാഗങ്ങളിൽ അന്നു വെട്ടിയ റോഡുകൾ ഇന്നും കാണാൻ സാധിക്കും.
ആനകളെയും പോത്തുകളെയും ഉപയോഗിച്ചായിരുന്നു അക്കാലത്ത് ഇക്കണ്ട വന്മരങ്ങൾ മുഴുവനും ലോറിയിൽ കയറ്റാൻ പാകത്തിനു റോഡിനരുകിലേക്കെത്തിച്ചിരുന്നത്. കൂപ്പുജോലിക്കാർക്ക് ആഹാരം പാകം ചെയ്യാൻ വലിയ ചെമ്പുപാത്രങ്ങൾ കൊണ്ടുവന്നിരുന്നു. ആനകൾക്ക് ചോറു വയ്ക്കുന്നതിനും ഈ പാത്രങ്ങൾ ഉപയോഗിച്ചിരുന്നു. വലിയ ഉരുളകളായി ഉരുട്ടി ആനകളെ ഊട്ടുന്നത് അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. ചെമ്പുപാത്രങ്ങൾ ഭക്ഷണപാചകത്തിനു ശേഷം വൃത്തിയാക്കാൻ പുഴക്കടവിലെ വെള്ളത്തിൽ ഇടാറുണ്ടായിരുന്നു. അങ്ങനെ ആ സ്ഥലത്തെ തിരിച്ചറിയുന്നതിനായി ചെമ്പിട്ട കടവ് എന്ന് വിളിച്ചുപോന്നു. കാലാന്തരത്തിൽ ആ സ്ഥലം ചെമ്പുകടവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയെന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്.
ചെമ്പുകടവിൽ കുടിയേറ്റം ആരംഭിക്കുന്നത് 1950 കളിലാണ്.മലബാർ കുടിയേറ്റത്തിൻറ്റെ അവസാന ഘട്ടങ്ങളിൽ- 1968ൽ ആണ് ചെമ്പുകടവിലേക്ക് സുറിയാനി ക്രിസ്ത്യാനികൾ കുടിയേറുന്നത്. 1970 കളുടെ ആരംഭമായപ്പോഴേയ്ക്കും നാല്പതിലധികം വീടുകൾ ഈ പ്രദേശത്ത് ഉയർന്നു. ആത്മീയകാര്യങ്ങൾക്കായി മഞ്ഞുവയൽ, കണ്ണോത്ത്, കോടഞ്ചേരി ഇടവകളെ ആശ്രയിച്ചിരുന്ന ഇന്നാട്ടുകാർ ചെമ്പുകടവിൽ ഒരു പള്ളി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. ചെമ്പുകടവ് അങ്ങാടിയോട് ചേർന്ന് എരമംഗലത്ത് ഉണ്ണിച്ചോയിയോട് സുമാർ 80 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി, അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൻ്റെ അനുവാദത്തോടുകൂടി ഒരു താത്ക്കാലിക ഷെഡ്ഡ് ഉണ്ടാക്കി. ആദ്യത്തെ ദിവ്യബലി 1976 ൽ കണ്ണോത്ത് പള്ളി വികാരിയായിരുന്ന ബഹു. മാത്യു കൊട്ടുകാപ്പിള്ളിലച്ചൻ അർപ്പിച്ചു. പുതിയൊരു ഇടവക തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും അതിനായി 6 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.തുടർന്ന് അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിനെ ഇവിടെ കൊണ്ടുവരികയും ഇടവകയുടെ ഭാവി പരിപാടികൾ അഭിവന്ദ്യപിതാവിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. 1978 മെയ് 1 ന് ചെമ്പുകടവ് ഒരു ഇടവകയായി ഉയർത്തുകയും ബഹു. ജോൺ കളരിപ്പറമ്പിലച്ചനെ പ്രഥമ വികാരി യായി നിയമിക്കുകയും ചെയ്തു. സ്ഥലപരിമിതി കണക്കിലെടുത്ത് ചെമ്പുകടവ്-കോടഞ്ചേരി റോഡിനോടു ചേർന്ന് വട്ടുകുന്നേൽ ജോസഫിൻ്റെ 8 ഏക്കർ 40 സെൻ്റ് സ്ഥലം, പള്ളി വാങ്ങിയ 6 ഏക്കർ 80 സെൻ്റ് സ്ഥലവുമായി വച്ചുമാറ്റം നടത്തുവാൻ 29.10.1978 ൽ തീരുമാനിച്ചു.
പുതിയ സ്ഥലത്ത് ഒരു ചെറിയ പള്ളി ബഹു. ജോൺ കളരിപ്പറമ്പിലച്ചന്റെ നേതൃത്വത്തിൽ പണിത് വി.കുർബാന ചൊല്ലിക്കൊണ്ടിരുന്നു. തുടർന്ന് അതിനോടുചേർന്ന് പള്ളിമുറി പണിതു. 30.4.1982 ൽ ബഹു. മാത്യു കിഴക്കേൽ വികാരിയായി ചാർജെടുത്തു. ബഹു. ജോണച്ചന്റെ കാലത്ത് ആരംഭിച്ച വൈദ്യുതിക്കുവേണ്ടിയുള്ള ശ്രമം ബഹു. മാത്യു കിഴക്കേൽ അച്ചന്റെ കാലത്ത് ശക്തിയാർജിച്ചു; പിന്നീട് വികാരിയായി വന്ന ബഹു. മാത്യു പുള്ളോലിക്കലച്ചന്റെ കാലത്ത് പൂർത്തീകരിക്കുകയും ചെയ്തു.
1989 ഏപ്രിൽ 24 ന് ബഹു. മാത്യു തകിടിയേലച്ചൻ വികാരിയാവുകയും പുതിയ പള്ളിയുടെ പണി ആരംഭിക്കു കയും ചെയ്തു. 1995 ൽ പുതിയ പള്ളിയുടെ കൂദാശകർമ്മം അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് നിർവ്വഹിച്ചു.പള്ളിയുടെ നിർമ്മാണത്തിന് ബഹു. മാത്യു തകി ടിയേലച്ചന്റെ സേവനം സ്തുത്യർഹമായിരുന്നു.ബഹു. അച്ചന്റെ കാലത്താണ് ഈ ഇടവകയിൽ എസ്.എച്ച്. കോൺവെന്റ് സ്ഥാപിതമായത്. ഫാ. മാത്യു പുള്ളോലിക്കൽ, ഫാ. ബാബു ജോസഫ് ഇളംതുരുത്തിയിൽ, ഫാ. ജോസഫ് അറയ്ക്കപ്പറമ്പിൽ എന്നിവരുടെ കാലത്താണ് സിമിത്തേരിയുടെ പണി നടന്നത്.
1994 ൽ ബഹു. മാത്യു തകിടിയേലച്ചന്റെ നേതൃത്വത്തിൽ ജീര കപ്പാറ വനസംരക്ഷണ സമിതി നടത്തിയ ധീരമായ പോരാട്ടത്തിലൂടെ ജീരകപ്പാറ വനം നിലനിർത്തുവാൻ സാധിച്ചു. ഇന്നു വളരെയധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തുഷാരഗിരി വെള്ളച്ചാ ട്ടങ്ങൾ ഈ വനമേഖലയിലാണുള്ളത്.ചൈനീസ് സഹായത്തോടെ കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ ചെമ്പുകടവ് മിനി ജലവൈദ്യുതി ഈ ഇടവകയിലുള്ള ചാലിപ്പുഴയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
2007 മെയ് 5-ന് ഫാ. ഫാൻസിസ് കള്ളികാട്ട് വികാരിയായി ചാർജെടു ത്തു. അച്ചന്റെ പ്രവർത്തനങ്ങൾ വഴി വാർഡ് പ്രാർത്ഥന, ധ്യാനങ്ങൾ എന്നി വയിലൂടെ ഇടവക ആത്മീയമായി വളർന്നു. നിലവിലുള്ള പള്ളിമുറി ആവശ്യമായ എല്ലാ സൗകര്യങ്ങളോ ടും കൂടി നവീകരിക്കുവാനും പള്ളി യ്ക്ക് സങ്കീർത്തിയും മണിമാളികയും മറ്റു സൗകര്യങ്ങളും പൂർത്തിയാക്കു വാനും കഴിഞ്ഞു. പള്ളിയുടെ സാമ്പ ത്തിക പുരോഗതി മുൻനിർത്തി രണ്ട് ബ്ലോക്ക് റബ്ബർ കൃഷി ചെയ്ത് വളർത്തിയെടുക്കുവാനും സാധിച്ചു
ഫാ. സ്കറിയ മങ്കരയിൽ ഇടവകവികാരിയായിരുന്ന കാലത്താണ് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെയുള്ള ഐതിഹാസികസമരം നടന്നത്. മലയോരജനതയുടെ വീരോചിതമായ ചെറുത്തുനില്പ്പിൻറെ പ്രഭവസ്ഥാനമായി ചെമ്പുകടവ് ഇടവക മാറിയത് മങ്കരയച്ചന്റെ അനിതസാധാരണമായ നേതൃപാടവം ഒന്നുകൊണ്ടുമാത്രമാണ്. തുടർന്ന് ഫാ. മാത്യു ചെറുവേലിൽ,ഫാ. ജോർജ്ജ് വരിക്കാശ്ശേരി,ഫാ. മാത്യു തിട്ടയിൽ, ഫാ. ജോസ് വടക്കേടം എന്നിവർ ഇടവകയെ നയിച്ചു. രണ്ടാമൂഴത്തിലൂടെ ഫാ. മാത്യു തിട്ടയിൽ ഇപ്പോൾ ഇടവകയെ നയിക്കുന്നു
Kodanchery
1978
St.George
Season of the :
:
April 25
Offline St. Mary's Church, Balussery
04:00 PM - 08:00 PM
Fr. MATHEW THITTAYIL
call****0043
Saji, Mangalassery
callMicle v v (Saji), Vattappalath
callcall
call