Progressing
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്ഥിതി ചെയ്യുന്ന തോട്ടുമുക്കം, വെറ്റിലപ്പാറ, വാലില്ലാപ്പുഴ, ചുണ്ടുത്തുംപൊയിൽ, പനംപ്ലാവ്, കോനൂർക്കണ്ടി എന്നീ പ്രദേശങ്ങളിലേക്ക് 1950 കളുടെ അവസാന ത്തിൽ കുടിയേറ്റം ആരംഭിച്ചു. ഈ പ്രദേശത്തെ കുടി യേറ്റക്കാരുടെ ബുദ്ധിമുട്ടുകളും ആത്മീയ കാര്യ ങ്ങൾക്കുള്ള തീവ്രമായ ആഗ്രഹവും മനസ്സിലാക്കി കൂടരഞ്ഞി പള്ളി വികാരിയായിരുന്ന ഫാ. ബർത്ത ലോമ്യോ 1960 ഒക്ടോബർ 17 ന് തോട്ടുമുക്കത്തെ ജോസഫ് വെള്ളാഞ്ചിറയുടെ ചായക്കട അലങ്കരിച്ച് ആദ്യമായി ദിവ്യബലി അർപ്പിച്ചു. 17-10-1960 ൽ തോട്ടുമുക്കത്തെ, കൂടരഞ്ഞി പള്ളിയുടെ കുരിശുപ ള്ളിയായി ഉയർത്തി, മാർ തോമ്മാശ്ലീഹായെ ഇടവക മദ്ധ്യസ്ഥനായി സ്വീകരിച്ചു. 1962 ൽ തലശ്ശേരി രൂപത യുടെ വികാരി ജനറാൾ മോൺ. തോമസ് പഴേപറ മ്പിൽ തലശ്ശേരിയിൽ നിന്ന് ഞായറാഴ്ചകളിൽ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നു. വിശ്വാസ പരിശീലനത്തി നായി ബഹു. പഴേപറമ്പിലച്ചൻ്റെ നേതൃത്വത്തിൽ മതപഠനക്ലാസ്സുകൾ ആരംഭിച്ചിരുന്നു.
1963 ൽ പ്രഥമ വികാരിയായി ഫാ. സക്കറിയാസ് തെക്കേലിനെ നിയമിക്കുകയും തോട്ടുമുക്കം ഇടവകയായി ഉയർത്തുകയും ചെയ്തു. 1960 ൽ വെറ്റിലപ്പാറയിലും 1976 ൽ കോനൂർക്കണ്ടിയിലും 1982 ൽ ചുണ്ടത്തുംപൊയിലിലും 1983 ൽ പനംപ്ലാവിലും കുരിശു പള്ളികൾ ഉണ്ടായി. പിന്നീട് അവയെല്ലാം സ്വതന്ത്ര ഇടവകകളായി ഉയർത്തപ്പെട്ടു. തോട്ടുമുക്കം അങ്ങാടിയിൽ വി. യുദാശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളി സ്ഥാപിതമായി. 1974 ൽ സി.എം.സി. കോൺവെന്റ് സ്ഥാപിതമായി. 1975 ൽ ആരംഭിച്ച പു തിയ പള്ളിയുടെ നിർമ്മാണം 1985 ൽ രജതജൂബിലി വർഷത്തിൽ പൂർത്തീകരിച്ച് കൂദാശകർമ്മം നടത്തി.
നാട്ടുകാരുടെയും വികാരിയച്ചന്മാരുടെയും പരി ശ്രമ ഫലമായി 1966 ൽ ചുണ്ടത്തുംപൊയിലിലും 1973 ൽ തോട്ടുമുക്കത്തും ഗവൺമെൻ്റ് യു.പി. സ്‌കൂളുകൾ ആരംഭിച്ചു. 1983 ൽ സെൻ്റ് തോമസ് ഹൈസ്‌കൂൾ സ്ഥാപിതമായി. അൽഫോൻസവർഷം പ്രമാണിച്ച് 2009 ൽ അൽഫോൻസ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
പുറം ലോകവുമായി ബന്ധപ്പെടുന്നതിന് തുടർന്നുള്ള കാലഘട്ടങ്ങളിൽ വന്ന വികാരിയച്ചന്മാർ തോട്ടുമുക്കത്തുനിന്ന് മാവായി, മരഞ്ചാട്ടി, മൈസൂർപ്പ റ്റ, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് റോഡുകളും പാലങ്ങളും നിർമ്മിച്ച് ഗതാഗതം സുഗ മമാക്കി.
1992 ൽ 'വെളിച്ച വിപ്ലവ' ഫലമായി തോട്ടുമു ക്കത്ത് വൈദ്യുതി എത്തി. ടെലിഫോൺ, റോഡുക ളുടെ ടാറിംഗ്, ജനകീയ ബസ്സ് തുടങ്ങിയവ വികസനപ്രവർത്തനങ്ങൾ ഈ കാലത്തെ നേട്ടങ്ങളാണ്. ഇതെല്ലാം സാധിച്ചത് ബഹു. അച്ചന്മാരുടെയും നാട്ടു കാരുടെയും പരിശ്രമഫലമായാണ്. സി.എം.സി. സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ സാൻതോം നേഴ്സ് റിയും ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളും പ്രവർത്തിക്കുന്നു. ആത്മീയ-ഭക്ത സംഘടനകൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ എന്നിവ സജീവമായി ഇടവ കയിൽ പ്രവർത്തിക്കുന്നു .
ഇടവകയിലെ ഇടയജനത്തിന് വേണ്ട സന്ദേശങ്ങൾ നൽകുന്നതിനായി ഫാദർ ജേക്കബ് കുത്തൂരിന്റെ ആഭിമുഖ്യത്തിൽ ഇടയൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു
ഏപ്രിൽ 19 ആം തീയതി ഫാദർ സജി മങ്കരയുടെ നേതൃത്വത്തിൽ പുനർ നവീകരിച്ച ഇടവക ദേവാലയത്തിന്റെ വെഞ്ചിരിപ്പ് അഭിവന്ദ്യ റെമീജിയോസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു.
Thottumukkom
1963
St. Thomas
33
വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ
January 26
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. SEBASTIAN KARAkKATTU
call****2969
Vinod. C.M, CHENGALAMTHAKIDIYEL
call9495260074
KISHORE, KAKANATTU
call9539278264
SEBASTIAN, OLIMALAYIL
call9447633015
HASI, NARITHOOKIL
call9495959211
George, THEKKEPUTHANPURAYIL
call8547159286
call
call