Progressing
കോഴിക്കോടിനും വയനാട്ടിലെ വൈത്തിരിക്കുമി ടയിൽ ആദ്യമുണ്ടായ കത്തോലിക്കാ ഇടവകപ്പള്ളി പുതുപ്പാടിയിലേതാണ്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മൈലുള്ളാംപാറ, വള്ളിയാട്, ചിപ്പിലിത്തോട്, കാക്കവയൽ, താമരശ്ശേരി എന്നീ ഇടവക കൾ പുതുപ്പാടി ഇടവകയുടെ ഭാഗമായിരുന്നു. ദേശീയപാത 212 നോട് ചേർന്ന് 25-ാം മൈലിൽ മൂന്നേക്കർ സ്ഥലം പള്ളിയ്ക്കുവേണ്ടി കളപ്പുരയ്ക്കൽ തോമാച്ചൻ 1962 ൽ സംഭാവന ചെയ്തു. ഇടവകപ്പള്ളിയും പള്ളിമുറിയും ഉണ്ടാകാൻ പിന്നെയും സമയമെടുത്തു. ഇരു തുള്ളിപ്പുഴയ്ക്ക് തെക്കുള്ള കണ്ണോത്ത് പള്ളിയായിരുന്നു ഇടവകപ്പള്ളി. അവിടെ നിന്ന് വൈദികർ വന്ന് 1955 മുതൽ മാസത്തിലൊരിക്കൽ വി. കുർബാന അർപ്പിച്ചിരുന്നത് പുല്ലുമേഞ്ഞ ഷെഡ്ഡിലായിരുന്നു.കണ്ണോത്ത് വികാരിയായിരുന്ന ബഹു. മാത്യു കൊട്ടുകാപ്പിള്ളിയച്ചൻ ഇവിടെ പള്ളിയും പള്ളി മുറിയും പണിയിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തി.
1977 ജനുവരിയിൽ ഫാ. ഫ്രാൻസിസ് നെടുമ്പള്ളി വികാരിയായി ചാർജെടുത്തു. 1977 മെയ് 1 ന് പുതുപ്പാടി ഇടവകയായി ഉയർത്തപ്പെട്ടു. ഇരുപത് വൈദികർ ഇവിടെ വികാരിമാരായിരുന്നിട്ടുണ്ട്. അവരിൽ ഏഴുപേർ താല്ക്കാലികമായി സ്ഥാനം വഹിച്ചവരായിരുന്നു
വയനാട് റോഡിൻ്റെ ഇരുവശത്തുമായി നീളത്തിൽ കിടക്കുന്ന ഈ പ്രദേശം യാത്രാസൗകര്യമുള്ളതാണെങ്കിലും ഏക കേന്ദ്രിതമല്ല. മലപുറം, ഈങ്ങാപ്പുഴ, പുതുപ്പാടി, കൈതപ്പൊയിൽ, അടിവാരം, കാക്കവയൽ, കണ്ണപ്പൻകുണ്ട്, കുപ്പായക്കോട് എന്നിങ്ങനെ പല അങ്ങാടികളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഈങ്ങാപ്പുഴയാണ്. പള്ളിയിൽ നിന്ന് മൂന്ന് കിലോ മീറ്റർ പടിഞ്ഞാറാണത്.വയനാടൻ മലകളുടെ ഈ താഴ്വാരപ്രദേശം ഒട്ടാകെ താമരശ്ശേരി എന്നാണ് പണ്ട് അറിയപ്പെട്ടിരു ന്നത്. പഴശ്ശിരാജാവിൻ്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തുകൂടെയാണ് മൈസൂർ സൈന്യവുംബ്രിട്ടീഷ് സൈന്യവും 1776 മുതൽ പലവട്ടം പടയോട്ടം നടത്തിയത്. ഈ പടയോട്ടങ്ങളുടെ ഫലമായി ഉണ്ടായ അരക്ഷിതാവസ്ഥ കാരണം ഇവിടെ പണ്ട് താമസിച്ചിരുന്നവർ ഒഴിഞ്ഞുപോകുകയും ഇവിടം കാടായിത്തീരുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണകാലത്ത് വൻകിട മുതലാളിമാർ 1998 ഇവിടെ റബർത്തോട്ടങ്ങൾ ആരംഭിച്ചു. ഈ തോട്ടങ്ളിൽ ജോലിക്കായി എത്തിയവരും ഇവിടെ കച്ചവടത്തിനായി വന്നവരും ക്രമേണ ഇവിടെ സ്ഥിരതാമസമാക്കി. പിന്നീട് തോട്ടങ്ങൾ ചെറു തുണ്ടുകളായി വിറ്റു തുടങ്ങിയപ്പോൾ തിരുവിതാംകൂറിൽ നിന്നും മലബാറിലെ കുടിയേറ്റഗ്രാമങ്ങളിൽ നിന്നും സ്ഥലം വാങ്ങിച്ച് സ്ഥിരതാമസമാക്കിയവരാണ് ഇവിടുത്തെ ക്രിസ്ത്യാനികൾ. എല്ലാ വിഭാഗങ്ങളിലും പെട്ട ക്രിസ്ത്യാനികൾ ഇവിടെയുണ്ട്.
Thamarassery- Cathedral
1977
ST GEORGE
11
ST GEORGE
April 24
Season of the :
ഏലിയാ സ്ലീവാ മൂശക്കാലങ്ങള്‍ : നാലാം ബുധൻ
20/10/1966 - 23/07/2026
25/02/1943 - 06/07/2026
27/02/1946 - 28/04/2026
12/01/1947 - 08/05/2025
Fr. GEORGE KALATHOOR (SIBI)
call****2104
Siby, Pallickathottyil
call9746463355
Shaji Joseph, Pulickal
call9946639353
Bassy, Kumbaat
call8606562391
Jithin jose, Vazhasserikkal
call9400680124
Paulson, Kaiprampattu
call9446161561
Joshy joseph, Mambuzhakkal
call9447928807
call
call