Progressing
മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്‌ടറി 1959 ൽ രൂപം കൊണ്ടപ്പോൾ അവിടെ ജോലി ലഭിച്ച കത്തോലിക്ക വിശ്വാസികൾ, 1962 ഫെബ്രുവരി അവസാന ഞായറാഴ്‌ച മാവൂർ ചീനത്തുങ്കൽ വീട്ടിൽ ഒന്നിച്ചുകൂടി വി.കുർബാനയിൽ പങ്കുചേരുവാൻ വേണ്ട ക്രമീകരണങ്ങളെപ്പറ്റി ചർച്ച ചെയ്തു. 1962 ജൂലായ് 22 ന് കർമ്മലീത്ത മലബാർ പ്രോവിൻസിൻ്റെ റീജനൽ സുപ്പീരിയർ ഫാ. ഔറേലിയസ് കടമപ്പുഴ സി.എം.ഐ. ചീനത്തുങ്കൽ വീട്ടിൽ ദിവ്യബലി അർപ്പിച്ചു. ദേവഗിരിയിൽ നിന്നും അമലാപുരിയിൽ നിന്നുമാണ് ദിവ്യബലിക്കാവശ്യമായ തിരുവസ്ത്രങ്ങളും ബലിവസ്തുക്കളും ലഭിച്ചിരുന്നത്. ഒരു ദൈവാലയം നിർമ്മിക്കുന്നതിനുവേണ്ടി സി.പി. ജോസഫ് എൻജിനീയർ പ്രസിഡണ്ടായി 14 അംഗ കമ്മിറ്റി രൂപവൽക്കരിച്ചു പ്രവർത്തനം ആരംഭിച്ചു. ഇന്നത്തെ പള്ളി സ്ഥിതി ചെയ്യുന്ന 21 സെൻ്റ് സ്ഥലം 1962 സെപ്റ്റംബർ 24 ന് തലശ്ശേരി രൂപത വികാരി ജനറാൾ മോൺ. തോമസ് പഴേപറമ്പിലിൻ്റെ പേരിൽ രജിസ്റ്റർ ചെയ്‌തു വാങ്ങി. സി.പി. ജോസഫ്, പി. ഡി. ജോസഫ്, സിറിയക് മഞ്ഞപ്പിള്ളിൽ എന്നിവരുടെ ഭവനങ്ങളിലായി ബലിയർപ്പണം തുടർന്നു പോന്നു. രൂപതാദ്ധ്യക്ഷനും ബൽജിയംകാരി മിസ് ആൻമരിയേഹയും ദൈവാലയനിർമ്മാണത്തിന് സഹായം നൽകി.
1964ൽ ഫാ. സക്കറിയാസ് തണ്ണിപ്പാറ പ്രഥമ വികാരിയായി ചുമതലയേറ്റു. തുടർന്നു ഫാ. ജോൺ കല്ലുങ്കൽ വികാരിയായി. ബഹു. അച്ചന്റെ അത്യുത്സാഹവും മാവൂരിലെ തൊഴിലാളികളുടെ ദൃഢനിശ്ചയവുമാണ് ദൈവാലയ നിർമ്മാണം പൂർത്തീകരിക്കാ നിടയാക്കിയത്.
1967 നവംബർ 19 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് പള്ളിയുടെ ആശീർവ്വാദ കർമ്മം നടത്തി ദിവ്യബലി അർപ്പിക്കുകയും ഇടവകയ്ക്ക് ക്രിസ്‌തുരാജൻ്റെ നാമം നിർദ്ദേശിക്കുകയും ചെയ്‌തു. പിറ്റേന്ന് ക്രിസ്‌തുരാജൻ്റെ തിരുന്നാൾ ആഘോഷിച്ചു. ഫാ. ജോസഫ് അറയ്ക്കപ്പറമ്പിലിന്റെ കാലത്ത് 41 സെന്റ്റ് സ്ഥലം കൂടി പള്ളിക്ക് വാങ്ങി.
Paropady
1964
5
ക്രിസ്തുരാജ തിരുനാൾ
November
Season of the :
ഏലിയാ സ്ലീവാ മൂശക്കാലങ്ങള്‍ : മുശെ മൂന്നാം ശനി
View Detailsopen_in_new
View Detailsopen_in_new
View Detailsopen_in_new
Fr. AUGUSTINE MACHUKUZHIYIL
call****2774
SHIBU, PANTHENAL
callMATHEW JOSEPH, KALVALAKKATT
callJINU ANTHRAYOS, SHUDHRAPONVELIL
callSEBAN, KALATHIL
callJOSEPH, ELAMKUNNEL
callSEBAN, KALATHIL
callcall
call