Progressing
കോഴിക്കോട് നഗരത്തിന്റെ തെക്കു-കിഴക്കു ഭാഗം
പുതിയറ, പുതിയപാലം, കല്ലായി, മാങ്കാവ്, ഗോവിന്ദപുരം, കൊമ്മേരി, പാലാഴി, കടുപ്പിനി, കിണാശ്ശേരി, പന്തീരാങ്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്ത് 70 കത്തോലിക്ക കുടുംബങ്ങൾ ചേർന്നതാണ് മാങ്കാവ് സെന്റ് ജോസഫ്സ് ഇടവക.
അമലാപുരി ഇടവകയുടെ ഒരു വാർഡായിരുന്ന ഇവിടെയാണ് 1994 ജനുവരി 23 ന് ഇടവക സ്ഥാപനം ആരംഭിച്ചത്. പ്രഥമ വികാരി ബഹു. ജെയിംസ് ചേരിക്കലച്ചന്റെയും ഇടവക ജനത്തിൻ്റെയും അത്യുത്സാഹവും സഹകരണവും കൊണ്ട് ദൈവാലയം പണിയുകയും മതബോധനവും ഭക്തസംഘടനകളുടെ പ്രവർത്തനവും 1994 ല്‍ തന്നെ ആരംഭിക്കുകയും ചെയ്തു. ഇടവകയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ അസി. വികാരിയായി ഫാ. വർഗീസ് കളത്തുരിനെയും ആ വർഷം തന്നെ നിയമിച്ചു.
1995 സെപ്തംബർ 14-നാണ്
അതിര്‍ത്തികൾ നിശ്ചയിച്ച് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് മാങ്കാവ് ഇടവകയായി ഓദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. 1996 ആഗസ്റ്റ് 15-ന് ബഹു. ജോസഫ് മാമ്പുഴയച്ചൻ വികാരിയായി ചുമതലയേറ്റു. 1998 ജൂൺ 2-ന് തിരു ഹൃദയ സന്ന്യാസിനി സമുഹത്തിന്റെ ഒരു ഭവനം മാങ്കാവ് ഇടവകയിൽ സ്ഥാപിതമായി.
വിദ്യാഭ്യാസം, ഭവനസന്ദർശനം, ആതുരസേവനം എന്നിവയിൽ എസ്. എച്ച്. സിസ്റ്റേഴ്‌സ് പ്രവർത്തിക്കുന്നു. ഇടവകയുടെ പ്രേ ഷിത പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് അലോഷ്യസ് സന്ന്യാസ സമുഹത്തിന്റെ ഭവനവും 1999-ൽ സ്ഥാപിതമായി. ഇടവകയുടെ പ്രവർത്തനങ്ങളോടൊപ്പം പ്ലേ സ്കൂളും പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
ഇടവക നിലവിൽ വന്നതോടെ ധാരാളം കത്തോലിക്ക കുടുംബങ്ങൾ ജോലിക്കും വിദ്യാഭ്യാസത്തിനും ഇടവകാതിർത്തിക്കുള്ളിൽ താമസമാക്കിയതോടെ നിലവിലുണ്ടായിരുന്ന ദൈവാലയം അപര്യാപ്തമായി തീർന്നുപോയി. 31.1.1999-ൽ പുതിയ ദൈവാലയത്തിന് തറക്കല്ലിടുകയും 6.6.2002-ന് ദൈവാലയം കൂദാശ ചെയ്യുകയും ചെയ്തു. 2003-ൽ പാരീഷ് ഹാളിന്റെ പണി പൂർണ്ണമായും നിർവഹിച്ചു. ഇപ്പോഴത്തെ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് 8 വർഷക്കാലം ഇടവകയെ നയിച്ച ബഹു. ജോസഫ് മാമ്പുഴയച്ചനാണ്. ഈ കാലയളവിൽ നിരവധി പ്രാവശ്യം ബഹു. മാമ്പുഴയച്ചൻ രോഗബാധിതനായെങ്കിലും അതൊന്നും ഇടവകയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചില്ല. ഈ അവസരങ്ങളിൽ ഇടവകയെ സഹായിക്കുവാൻ ഫാ. ജേക്കബ് കൂത്തൂർ, ഫാ. അഗസ്റ്റിന്‍ പാട്ടാനി, ഫാ. ഫിലിപ്പ് പ്ലാത്തോട്ടം എന്നീ വൈദികരുടെ സേവനം മാങ്കാവ് ഇടവകയ്ക്ക് ലഭിച്ചു.
23.05.2004 മുതൽ ഫാ. മാത്യു മുഞ്ഞനാട്ടാണ് മാങ്കാവ് ഇടവകയുടെ വികാരിയായി സേവനം അനു ഷ്‌ഠിച്ചത്. ബഹു. മാത്യു അച്ചന്റെ കാലഘട്ടത്തിൽ വൈദിക മന്ദിരത്തിന്റെ പണി പൂർത്തിയാക്കി. എം. സി. ബ. എസ്. സഭാംഗമായ പോള്‍ വടക്കുംപാടന്‍ 2007 ഡിസംബർ 27-ന് ഇടവകയിലെ പ്രഥമ വൈദിക നായി അഭിഷിക്തനായി. പിന്നീട ഫാ. ഫ്രാന്‍സീസ് വെള്ളംമാക്കല്‍ വികാരി ആയി.
പിന്നീട ഫാ. മാത്യു പനച്ചിപ്പു റം വികാരിയായി സേവനം അനുഷ്‌ഠിച്ചു.
Paropady
1994
St.Joseph
9
St.Joseph and St.Sebastian
January 19
Season of the :
:
September 06
Offline Mary Matha Cathedral Thamarassery
10:01 AM - 02:30 PM
12/01/1947 - 08/05/2025
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
Fr. JOSEPH THANDAMPARAMBIL (SANU ABRAHAM)
call****0616
Fr. JOSEPH THANDAMPARAMBIL
call****0616
Jijo Jacob, Tharayil Puthoor
call8129698883
TIJU ANTONY, Tharayil
call9847857785
Prince, Vathaloor
call9847176904
John, Kinattukara
call9656388602
Jimmy Jose Manuel, Poovakulam
call9447853994
Paulson M.D., Maliakal
call9446161557
Paulson M.D., Maliakal
call9446161557
call
call