Progressing

Achievements

16
NOV
Event
ജെറോം ജോയ് സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാംസ്ഥാനവും എ ഗ്രേഡും
രുചിയൂറും വിഭവങ്ങളൊരുക്കി ജെറോം ജോയ് സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. ▪️2022ലും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയിരുന്നു▪️ ▪️ ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ (പ്രവൃത്തി പരിചയ വിഭാഗം) എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടി പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ജെറോം ജോയി (ഹൈസ്കൂൾ വിഭാഗം ഇക്കണോമിക് ന്യൂട്രീഷ്യസ് ഫുഡ് ഐറ്റംസ് & വെജിറ്റബിൾ ഫുഡ് പ്രിസർവേഷൻ ഐറ്റംസ്) ചരിത്രമെഴുതി. ▪️മൂന്നു മണിക്കൂറിൽ 13 വിഭവങ്ങൾ ഒരുക്കിയാണ് ജെറോം മറ്റു 26 മത്സരാർഥികളെ പിന്നിലാക്കി മൂന്നാമതെത്തിയത്. പച്ചമാങ്ങ സ്ക്വാഷ്, പപ്പായ സ്ക്വാഷ്, പേരക്ക - മൾബറി മിക്സഡ് ജാം, പാളയംകോടൻ പഴം ജാം, വെള്ളരിക്ക അച്ചാർ, നെല്ലിക്ക അച്ചാർ, കപ്പ - കടല മസാല, പത്ത് ഇല തോരൻ (കുമ്പളം, മത്തൻ, കോവൽ, ഇലവഴുതന, പച്ചച്ചീര, ചുവന്ന ചീര, സാമ്പാർ ചീര, തഴുതാമ, പയർ, പാഷൻ ഫ്രൂട്ട് ഇലകൾ ചേർന്നത്), ദശപുഷ്പ കഞ്ഞി, ചെറുപയർ മുളപ്പിച്ചതും പൊന്നാംകണ്ണി ചീരയും തോരൻ, കൊടങ്ങൻ ഇലയും തൊട്ടാവാടിയും ചമ്മന്തി, ഗീ ബനാന, റാഗി - മുരിങ്ങ സൂപ്പ് എന്നിവയായിരുന്നു ജെറോമിന്റെ കൊതിയൂറും വിഭവങ്ങൾ.

VIEW MORE