Progressing
1965 ൽ പരിയാപുരം ഇടവകയിൽ വികാരിയായിരുന്ന fr റെജിനോൾഡ് CMI യുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങളായ തൈപറമ്പിൽ ജോസഫ്, ഉതുപ്പാശ്ശേരി വർഗീസ്, നെല്ലിക്കപറമ്പിൽ ചാക്കോ തുടങ്ങിയവരുടെ സഹകരണത്തോടെ പള്ളി പണിതു. ഇടവക അംഗങ്ങൾ 2 ഏക്കർ 60 സെന്റ് സ്ഥലം വാങ്ങി. പള്ളി പണിക്കുവേണ്ടി അഭിവാന്ദ്യ മാർ സെബാസ്റ്റ്യൻ വല്ലോപ്പിള്ളി പിതാവ് സാമ്പത്തിക സഹായം നൽകി. 10വീട്ടുകാരോടുകുടി ആരംഭിച്ച പള്ളിയിൽ ഇപ്പോൾ 34 വീട്ടുകാരുണ്ട്. ബഹു റെജിനോൾഡ് അച്ഛനുശേഷം പരിയാപുരത്തുനിന്ന് ബഹു അച്ഛന്മാർ വന്ന് കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് മാലാപറമ്പ് ഇടവകയിൽ നിന്നുള്ള വൈദികരും ദിവ്യബലി അർപ്പിച്ചിരുന്നു. പിന്നീട് മഞ്ചേരിയിൽ നിന്ന് fr ജോൺ മണലിലച്ചനായിരുന്നു ദിവ്യബലി അർപ്പിച്ചിരുന്നത്. ബഹു ജോസഹ് മാമ്പുഴ അച്ഛൻ 1986-87 കാലഘട്ടത്തിൽ പള്ളി പുതുക്കി പണിതു. 1993മുതൽ പുത്തനങ്ങാടിയിലെ ലുയിജി ഭവനിലെ (CFIC)വൈദികരുടെ സേവനം ഇവിടെ ലഭിച്ചു. Fr സാജു തേക്കാനത്ത് ഇവിടെ ദീർഘകാലം വികാരിയായിരുന്നു ബഹു അച്ഛന്റെ കാലത്താണ് പള്ളിപ്പറമ്പിൽ റബ്ബർ തൈകൾ വെച്ചത്. 2010 മെയ് -2011 Fr ജോസഫ് തുരുത്തിയിൽ വികാരിയായിരുന്നു. പിന്നീട് 2012-13 ൽ Fr ജോർജ് തെക്കേക്കരമറ്റത്തിലും 2013-2017 കാലയളവിൽ Fr ജോസഫ് പുളിച്ചിമാക്കൽ വികാരിയായിരുന്നു. ബഹു അച്ഛന്റെ നേതൃത്വത്തിലാണ് പുതിയ പള്ളി പണിതത്. 2015 ഡിസംബർ 26 നു താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുതിയ പള്ളി വഞ്ചരിപ്പ്കർമംനിർവഹിച്ചു . 2017-2022 ൽ Fr അഗസ്റ്റിൻ വികാരിയായിരുന്നു. ബഹു അച്ഛന്റെ കാലഘട്ടത്തിലാണ് പള്ളിയിൽ ഇരിക്കാൻ ബെഞ്ചുകൾ പണിതത്. 2022 മെയ് മുതൽ Fr ജോസ് കരോട്ടൂഴുനാലിൽ വികാരിയായി തുടരുന്നു.