Progressing

Weekly Updates

event
31 AUG 2024
*നമ്മുടെ ഇടവകയിലെ കുട്ടികൾക്ക് സൗജന്യ പരിശീലനം*

പ്രിയ മാതാപിതാക്കളേ, മക്കളേ , നമ്മുടെ പാരിഷ് കൗൺസിൽ തീരുമാനപ്രകാരം ഇടവകയിലെ കുട്ടികളെ Psc പോലുള്ള മത്സര പരീക്ഷകൾക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ് മുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നു. മലയാളം, ഇംഗ്ലീഷ്,കണക്ക്, പൊതുവിജ്ഞാനം, Logical Reasoning എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകാൻ ആഗ്രഹിക്കുന്നത്. എല്ലാ ശനിയാഴ്ചയും വൈകുന്നേരം ആറുമണി മുതൽ എട്ടുമണി വരെ പള്ളി ഹാളിൽ വെച്ചാണ് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നത്. ഈ പരിശീലന പരിപാടിയിൽ മക്കളെ വിടാൻ സന്നദ്ധരായ മാതാപിതാക്കൾ അക്കാര്യം മക്കളോട് പറയുകയും മക്കൾ ഇക്കാര്യം ഈ ഞായറാഴ്ച പള്ളിയിൽ വരുമ്പോൾ വേദപാഠ അധ്യാപകരെ അറിയിക്കുകയും ചെയ്യുമല്ലോ. മുകളിൽ പറഞ്ഞ വിഷയങ്ങൾ കുട്ടികളെ പരിശീലിപ്പിക്കാൻ സന്നദ്ധരായ അധ്യാപകരും അക്കാര്യം അറിയിക്കുമല്ലോ. സ്നേഹപൂർവ്വം, വികാരിയച്ചൻ.