Progressing

Parish History

കല്ലാനോട്

ഇടവക ഒറ്റനോട്ടത്തിൽ

പള്ളി ആരംഭിച്ച വർഷം-1945

ഇടവക സ്ഥാപിച്ച വർഷം-1947

കത്തോലിക്ക കുടുംബങ്ങൾ-485

കത്തോലിക്ക അംഗങ്ങൾ-2500

ദൈവവിളികൾ

വൈദികർ-16

സിസ്റ്റേഴ്‌സ്- 43

സന്ന്യാസഭവനങ്ങൾ

എസ്.എച്ച് കോണ്‍വെന്റ്

സെന്റ് അലോഷ്യസ് കോൺവെന്റ്

നസ്രത് കോൺവെന്റ്

സ്ഥാപനങ്ങൾ

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ

സെൻ്റ് മേരീസ് എൽ.പി.സ്‌കൂൾ

സെന്റ് മേരീസ് ഹൈസ്‌കൂൾ

സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്‌കൂൾ

താമരശ്ശേരിയിൽ നിന്ന് ഇടവകയിലേക്കുള്ള ദൂരം-23 കി.മീ

രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ മധ്യതിരുവിതാംകൂറിലെ മണ്ണിൽ നിന്നും മലബാറിലേക്ക് കൂടി യേറിയ ജനത്തിന്റെ ഐതിഹാസിക ചരിത്രത്തിൻ്റെ ഭാഗമാണ് കല്ലാനോടിൻ്റെ ചരിത്രം. കോഴിക്കോട് ജില്ല യിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയോര കുടിയേറ്റ ഗ്രാമമാണ് കല്ലാനോട്. 1943 ൽ

ആദ്യ കുടുംബം കല്ലാനോട് താമസമാരംഭിച്ചു ക്രൈസ്‌തവ പാരമ്പര്യങ്ങളിലും ആചാരാനുഷ്‌ഠാന ങ്ങളിലും അടിയുറച്ച് വിശ്വസിച്ചിരുന്ന കുടിയേറ്റ ക്കാർക്ക് ആത്മീയ ആവശ്യങ്ങൾക്കായി വൈദികരെ ലഭ്യമായിരുന്നില്ല. 9 കിലോമീറ്റർ അകലെയുള്ള കുള് ത്തുവയൽ പള്ളിയായിരുന്നു ഏക ആശ്രയം 19 ൽ മുണ്ടോപ്പാറയിൽ ഷെഡ്ഡ് തീർത്ത് കുളത്തുവയൽപള്ളിയുടെ പ്രഥമ വികാരിയായെത്തിയ ഫാ. തോമസ് ആയല്ലൂർ ആദ്യമായി ദിവ്യബലി അർപ്പിച്ചു.പിന്നീട് കല്ലാനോടിൻ്റെ ഹ്യദയഭാഗത്ത് കോത ബനാനിയിൽ മത്തായി, കടുകൻമാക്കൽ തോമസ്, പുതിയാമഠത്തിൽ ആഗസ്ത‌ി, തടത്തിൽ തൊമ്മൻ, പള്ളിപ്പുറത്ത് ദേവസ്യ, താമരക്കാട്ട് മത്തായി, പുളി ക്കൽ പത്രോസ് എന്നിവർ ചേർന്ന് സംഭാവനയായി നൽകിയ സുമാർ 10 ഏക്കർ സ്ഥലത്ത് ഷെഡ്ഡ് പണി തീർത്ത് ദിവ്യബലി അർപ്പിച്ചു പോന്നു. 1947 ൽ കല്ലാ നോട് ഇടവകയാവുകയും ഫാ. ജോസഫ് പന്നി ക്കോട്ട് പ്രഥമ വികാരിയായി നിയമിതനാവുകയും ചെയ്തു‌. ആ വർഷം തന്നെ വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിച്ചു.കൂട്ടികളുടെ വിദ്യാഭ്യാസം ഏറ്റവും വലിയ സമ്പ ത്തായി കരുതിയ പൂർവ്വികർ 1949 ൽ കല്ലാനോട് എലി മെൻററി സ്‌കൂൾ ആരംഭിച്ചു. 1950 ൽ സ്‌കൂൾ കെട്ടിടം പൂർത്തിയാക്കി. 1956 ൽ തലശ്ശേരി രൂപതാ മെത്രാൻ അഭിവന്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ഇടവക സന്ദർശിച്ചു. ആ വർഷം മിഷൻലീഗിൻറെ പ്രവർത്തനം ഇടവകയിൽ ആരംഭിച്ചു. 1962 ൽ ഇടവ കയിൽ എസ്.എച്ച് കോൺവെന്റും 1964 ൽ ഹൈസ്ക്കൂളും സ്ഥാപിതമായി.ഉദാരമതികൾ സംഭാവന നൽകിയ സ്ഥലത്ത് ബഹു. ജോർജ് വട്ടുകുളം അച്ചൻ പുതിയ പള്ളിയുടെ പണികൾ ആരംഭിച്ചു. പിന്നീട് വികാരിയായി വന്ന ബഹു. ജേക്കബ്) നരിക്കുഴിയച്ചനാണ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പരിശുദ്ധ മാതാവിൻ്റെ പുതിയ പള്ളി 1969 ഏപ്രിൽ 15 ന് അഭിവന്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് കൂദാശ ചെ യ്‌തു. 1960 കാലഘട്ടങ്ങളിൽ മലയോരത്തെ പല റോ ഡുകളും പുതുക്കി പണിതു. കൂടുതൽ സൗകര്യങ്ങൾ ഇടവകയുടെ നേത്യതത്തിൽ നാട്ടിൽ കൈവന്നു.1960 കാലഘട്ടങ്ങളിൽ ഇടവ കയിലെ പൊതു സ്ഥാപന ങ്ങൾക്ക് വളർച്ചയുടെ കാലമായി രുന്നു. പോസ്റ്റാഫീസ്, റബ്ബർ സൊസൈറ്റി, ചൂരൽ സൊസൈ റ്റി, സർവ്വീസ് സഹകരണ ബാങ്ക് എന്നിവ ആരംഭിച്ചു. പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ തുടക്കം പുതിയ തലമുറയ്ക്ക് ആശയലോകത്തേക്കുള്ള കവാ ടമായി. കായിക വികസനം ലക്ഷ്യമാക്കി 2 ഏക്കർ സ്ഥലം വാങ്ങി സ്റ്റേഡിയം നിർമ്മിച്ചു. കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം കല്ലാനോട് ജൂബിലി സ്റ്റേഡിയമാണ്. പ്രശസ്തമായ ഫാ. വട്ടുകുളം ഫൂട്‌ബോൾ ടൂർണമെന്റ് 1983 മുതൽ ഈ സ്റ്റേഡിയത്തിൽ നടന്നു വരുന്നു. കായിക വികസനത്തിൽ യംഗ് സെറ്റിലേഴ്‌സ് സ്പോർട്‌സ് ക്ലബ്ബിന്റെ പങ്കും എടുത്തു പറയേ ണ്ടതാണ്.1970 കാലഘട്ടത്തിൽ ഭക്ത സംഘടനകൾ ഇടവകയിൽ സജീവമായി. നമുക്കു വിശ്വാസ ദീപം തെളിച്ചു നല്‌കിയ തോമാ ശ്ലീഹായോടുള്ള ഭക്തി ഏറ്റവും പ്രധാനപ്പെട്ടതായി കണ്ട ഇടവ 05 1954-1957 คว ത്തിൽ കിളികുടുക്കി മലമുകളിൽ കുരിശു സ്ഥാപിച്ച് മലകയറ്റം തു ടങ്ങി. മാർ തോമ്മാശ്ലീഹായുടെ നാമത്തിലുള്ള തീർത്ഥാടന ചാപ്പ ലിൽ അനേകായിരങ്ങൾ പ്രാർ തിക്കുവാൻ ഒഴുകിയെത്തുന്നു.

ഇടവകയിൽ സേവനംഅനുഷ്ഠിച്ച വൈദികർ

ഫാ. ജോസഫ് പന്നിക്കോട്ട് (1947-1954), ഫാ. ബ്രോകാർഡ് സി.എം.ഐ. (1956-1997), ഫാ. ജോർജ് വട്ടുകുളം (1057-1967), ഫാ. ജേക്കബ് നരിക്കുഴി (1967- 1971), ഫാ. കുര്യാക്കോസ് ചേംപ്ലാനി (1971-1974), ഫാ. അഗസ്റ്റിൻ കിഴുക്കരക്കാട്ട് (1974-1976), ഫാ. ജോർജ് തടത്തിൽ (1976-1982), ഫാ. അഗസ്റ്റിൻ നടുവിലേക്കൂറ്റ് (1982), ഫാ. സെബാസ്റ്റ്യൻ പൂക്കുളം (1982-1986), ഫാ. ജോർജ് ആശാരിപ്പറമ്പിൽ (1986-1900), ഫാ. ഫിലിപ്പ് കണക്കഞ്ചേരി (1900-1993), ഫാ. മാത്യു പുളിമൂട്ടിൽ (1993-1997). ഫാ. തോമസ് വട്ടോട്ടുതറപ്പേൽ (1997-2000), ഫാ. ജോസഫ് അരഞ്ഞാണിപുത്തൻപുരക്കൽ (2000-2003),ഫാ. മാത്യു പുള്ളോലിക്കൽ (2003-2006), ഫാ. ജെയിംസ് മുണ്ടയ്ക്കൽ (2006-2009), ഫാ. സെബാസ്റ്റ്യൻ വടക്കേൽ (2009-2012); ഫാ. മാത്യു ചെറുവേലിൽ (2012-2013),ഫാ. ഫ്രാൻസിസ് പുതിയേടത്ത് (2013-2018), ഫാ. മാത്യു നിരപ്പേൽ (2018-2023), ഫാ. ജോസഫ് ചുണ്ടയിൽ (2023-)..