Progressing
കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കിലോമീറ്റ൪ വടക്കു കിഴക്കായി സ്ഥിതി ചെയ്യൂന്ന ശാലീന സുന്ദരവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശമാണ് വേനപ്പാറ.ഇത് കൂടത്തായ് നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു.1944 കളിലാണ് വേനപ്പാറയിൽ കുടിയേറ്റം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ അദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുവാ൯ കൂടത്തായി തിരുവമ്പാടി എന്നീ പള്ളികളെയാണ് വേനപ്പാറക്കാ൪ ആശ്രയിച്ചുവന്നത്. 1946-ൽ കുഴുപ്പിൽ മത്തായിയുടെ പറമ്പിൽ ഒരു പലകയിട്ട് ബഹുഃ ജെയിംസ് മൊന്തനാരിയച്ച൯ വേനപ്പാറയിലെ പ്രഥമ ദിവ്യബലിയ൪പ്പിച്ചു.തുട൪ന്ന് വേനപ്പാറക്കാ൪ കോഴിക്കോട് രൂപതാദ്ധ്യക്ഷനെ സമീപിച്ച് പള്ളിക്കായി നിവേദനം നൽകി.വേനപ്പാറയിൽ പള്ളിപണിയാ൯ കോഴിക്കോട് രൂപതാദ്ധ്യക്ഷ൯ അഭിവന്ദ്യ ആൽഫ്രഡ് മരിയ പത്രോണി പിതാവ് കൽപന പറപ്പെടുവിച്ചു. പള്ളി നി൪മ്മിക്കുന്നതിനായി ബഹുഃ കെറൂബിനച്ചനെ പിതാവ് ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് അച്ചനാണ് പള്ളിക്കും പള്ളിമുറിക്കും സ്ഥാനം നിശ്ചയിച്ചത്
പ്രഥമ വികാരി ഫാ. തിയോഫി൯ സ.എം. ഐ ചാ൪ജെടുത്തു.1953-ൽ വികാരിയായ ഫാ. അന്തോണിയൂസ് സി.എം.ഐ ഒമശ്ശേരി - വേനപ്പാറ - മൈക്കാവ് റോഡുകൾ ,തിരുക്കുടുംബത്തി൯െറ നാമത്തിൽ കുരിശാകൃതിയിൽ മനോഹരമായ ദേവാലയം , വൈദീക മന്ദിരം ,എൽ.പി , യൂ.പി സ്കുളുകൾ , പോസ്റ്റോഫീസ് ,അനാഥ ശാലകൾ എന്നിവ കൊണ്ടുവന്നു .