Progressing
മലപ്പുറം ജില്ലയിൽ, ഏറനാട് താലൂക്കിൽ (നിലമ്പൂർ താലൂക്ക്), വണ്ടൂർ പഞ്ചായത്തിലാണ് വാണി യമ്പലം പള്ളി സ്ഥിതി ചെയ്യുന്നത്. വണ്ടൂർ, പോരു ർ, തിരുവാലി, കാളികാവ് എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതാണ് വാണിയമ്പലം ഇടവക മാളിയേക്കൽ പുല്ലൻ തോമസും (1940), പാറ ക്കൽകുറ്റിക്കാട് ദേവസ്സി (1956) മാസ്റ്ററുമായിരുന്നു വാണിയമ്പലം പ്രദേശത്തെ ആദ്യ കുടിയേറ്റ ക്രിസ്ത്യാനികൾ. ദിവ്യബലിയിൽ സംബന്ധിക്കുവാൻ ഏറെ ക്ലേശം സഹിക്കേണ്ടിവന്നിട്ടുണ്ട്. പിൽക്കാലത്ത് ക്രിസ്‌തീയ കുടുംബങ്ങൾ കൂടുതലായി വാണിയ മ്പലം പ്രദേശത്തേക്ക് കടന്നുവന്നു. ചെറിയ സമൂഹ മായിരുന്നുവെങ്കിലും അവർ ക്രിസ്‌തീയവിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളായി
രുന്നു. മലപ്പുറത്തും പിന്നീട് മഞ്ചേരിയിലും, നിലമ്പൂരും, തുവ്വൂരും, കരുവാരകുണ്ടിലും സ്ഥാപിക്കപ്പെട്ട ദൈവാലയങ്ങളിൽ ദിവ്യബലിക്കെത്തുവാൻ എന്തു ത്യാഗം സഹിച്ചും ഞായറാഴ്‌ചകളിൽ അവർ ഒത്തു കൂടുമായിരുന്നു. കൂരാട് പ്രദേശത്തുള്ളവർ അക്കാ ലത്ത് ചോക്കാട് ദൈവാലയത്തിലെ ഇടവകാംഗങ്ങൾ ആയിരുന്നു.
1975 ഡിസംബർ 3 ന് കാളികാവ് സെൻ്റ് സേവ്യേ *സ് ദൈവാലയം ഇടവകയായി. വാണിയമ്പലം, വണ്ടൂർ പ്രദേശങ്ങളിലെ ക്രിസ്‌തീയ കുടുംബങ്ങൾ കാളികാവ് സെന്റ് സേവ്യേഴ്‌സ് ഇടവകയിലെ അംഗ ങ്ങളായി, ഫാ. മാത്യു ഓണയാത്തുംകുഴി കാളികാവ് വികാരിയായിരുന്ന കാലത്താണ് വണ്ടൂർ, വാണിയ മ്പലം പ്രദേശത്തുള്ള ക്രിസ്തീയ വിശ്വാസികളുടെ ആഗ്രഹപ്രകാരം വാണിയമ്പലത്ത് ഒരു കുരിശുപള്ളി ആരംഭിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന മാളിയേക്കൽ പുല്ലൻ തോമസ് എന്നയാളുടെ കെട്ടിടത്തിൽ, രൂപതയിൽ നിന്നുള്ള അനുവാദത്തോടെ 1982 ആഗസ്റ്റ് 15 ന് ഫാ. മാത്യു ഓണയാത്തുംകുഴി പ്രഥമ ദിവ്യബലി അർപ്പി ച്ചു. ഈയവസരം വാണിയമ്പലത്തും സമീപ പ്രദേ ശങ്ങളിലുമുള്ള ക്രിസ്‌തീയ കുടുംബങ്ങളുടെ ഒത്തു ചേരലിനുളള ആദ്യ വേദിയായി.
1982 ജൂലൈ 25 ന്. ഫാ. മാത്യു ഓണയാത്തും കുഴിയുടെ അദ്ധ്യക്ഷതയിൽ വാണിയമ്പലത്ത് ആദ്യ മായി ക്രിസ്തീയ കുടുംബനാഥൻമാരുടെ യോഗം ചേർന്നു. ഈ യോഗത്തിൽ വച്ച് വാണിയമ്പലത്തും
പരിസരത്തുമുള്ള ക്രിസ്‌തീയ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കണം എന്ന ആഗ്രഹം ഈ യോഗ ത്തിൽ പങ്കെടുത്ത 8 കുടുംബനാഥൻമാരും ബഹു വികാരിയച്ചനും പ്രകടിപ്പിക്കുകയും ഞായറാഴ്ച്ചക ളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്‌തു. ഈ സംവിധാനം കാളി കാവ് സെൻ്റ് സേവ്യഴ്‌സ് പള്ളിയുടെ കുരിശുപള്ളി എന്ന നിലയിലായിരിക്കണമെന്നും തീരുമാനമുണ്ടാ യി കുരിശുപള്ളി പണിയുവാൻ മാളിയേക്കൽ പുല്ലൻ തോമസ്, വാണിയമ്പലം-അമരമ്പലം റോഡിൽ മാട്ട കുളത്തിനടുത്ത് നൽകിയ റി.സ. നമ്പർ. 242 ൽ ഭാഗം ഒരേക്കർ പത്ത് സെൻ്റ് സ്ഥലം പള്ളിക്കു വേണ്ടി സ്വീകരിക്കുവാനും പ്രഥമയോഗം തീരുമാനിച്ചു.
വാണിയമ്പലം കുരിശുപള്ളി കമ്മറ്റിയിലെ ആദ്യ അംഗങ്ങൾ മാളിയേക്കൽ പുല്ലൻ തോമസ്, ഓണാട്ട് മാനുവൽ, കല്ലൂർ ജോസഫ്, അരിക്കാട്ട് ദേവസ്യ, നമ്പ്യർപറമ്പിൽ വർഗ്ഗീസ്, പുത്തൂർ ലോനപ്പൻ, കണ്ണം പുഴ ജോസ് എന്നിവരായിരുന്നു.
ഓണാട്ട് മാനുവൽ, കല്ലൂർ ജോസഫ്, പുത്തൂർ ലോനപ്പൻ എന്നിവരായിരുന്നു കുരിശുപള്ളിയുടെ ആദ്യത്തെ കൈക്കാരന്മാർ.
വാണിയമ്പലത്ത് ഒരു ക്രിസ്‌തീയ ദൈവാലയം ഉണ്ടാവണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന മാളിയേക്കൽ പുല്ലൻ തോമസ് 1982 ആഗസ്റ്റ് 16 മുതൽ 2 വർഷ ത്തേക്കാണ് പള്ളി നടത്തുന്നതിന് അദ്ദേഹത്തിന്റെ കെട്ടിടം അനുവദിച്ചിരുന്നത്. 1984 ആഗസ്റ്റ് കഴിഞ്ഞപ്പോൾ വീണ്ടും പള്ളി നിർമ്മാണ ത്തെപ്പറ്റി ചർച്ചകൾ സജീവമായി.
പള്ളിക്കുവേണ്ടി സൗജ ന്യമായി ലഭിച്ച സ്ഥലത്ത് പളളി നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവൃത്തികൾ ആ രംഭിക്കുകയും ചെയ്‌തു. സ്ഥലത്തിന്റെ അവകാശ ത്തെ സംബന്ധിച്ച തർക്കം ആയിടയ്ക്ക് ഉണ്ടാവുകയും അവിടെ പളളി പണിയുക എന്ന ശ്രമം താത്ക്കാലിക മായി ഉപേക്ഷിക്കുകയും
ചെയ്തു.ഫാ. സൈമൺ വള്ളോപ്പിള്ളി കാളികാവ് പളളി വികാരിയായി വന്ന കാല ത്ത് വാണിയമ്പലം സെന്റ് മേരീസ് പളളിയ്ക്കുവേണ്ടി ഇന്ന് പള്ളി സ്ഥിതിചെ യ്യുന്ന സ്ഥലം വാങ്ങി. 1987 ൽ ഫാ. മാത്യു തെക്കുമ്പേ രിക്കുന്നേലിന്റെ കാലത്താണ് വാണിയമ്പലം സെൻ്റ് മേരീസ് പള്ളിയുടെ പണിപൂർത്തിയാക്കിയത്. 1987 ഒക്ടോബർ 19 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കു ഴിക്കരി പിതാവ് പള്ളിയുടെ ആശീർവ്വാദകർമ്മം നിർവ്വ ഹിച്ചു. പിന്നീട് 10 സെൻ്റ് സ്ഥലം കൂടി വാങ്ങി സൺഡേ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.
ഈ കാലയളവിൽ കാളികാവ് പള്ളി വികാരി മാർക്കായിരുന്നു വാണിയമ്പലം പള്ളിയുടെ ഭരണച്ചു മതല. ഫാ. മാത്യു പൊയ്യക്കര, ഫാ. കുര്യാക്കോസ് ചോപ്ലാനി, ഫാ. തോമസ് പേടിക്കാട്ടുകുന്നേൽ, ഫാ. ദേവസ്യ വലിയപറമ്പിൽ എന്നിവർ കാളികാവ് വികാ രിമാരായി വരികയും വാണിയമ്പലത്ത് അജപാലനശുശ്രൂഷ നടത്തുകയും ചെയ്തു.
1997 ൽ ഫാ. അലക്സസ് മണക്കാട്ടുമറ്റം കാളികാവ് പള്ളിവികാരിയായ കാലത്താണ് വാണിയമ്പലം പള്ളി വിപുലീകരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ത്. കാളികാവ് സെൻ്റ് സേവ്യേഴ്‌സ് പള്ളി ഇടവകാം ഗങ്ങൾ 1998 ൽ തിരുന്നാൾ ആഘോഷം വേണ്ട ന്നുവയ്ക്കുകയും തിരുന്നാളിന് വേണ്ടി പിരിച്ചെടുത്ത സംഖ്യയിൽ 10,000 രൂപ വാണിയമ്പലം പള്ളി വിപുലീ കരണ പ്രവർത്തനങ്ങൾക്കായി നല്‌കുകയും ചെയ്തു. ഈ തുകയും ഇടവകാംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയും ചേർത്ത് പള്ളിയുടെ വിപുലീ കരണ പ്രവർത്തനങ്ങൾ നടത്തി. നിലവിലുള്ള പള്ളി യുടെ വെഞ്ചരിപ്പ് കർമ്മം 1999 ഏപ്രിൽ 25 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് നിർവ്വഹിച്ചു. ബഹു. ഫാ. സെബാസ്റ്റ്യൻ വെള്ളാരംകുന്നേൽ വികാരി ആയിരിക്കുമ്പോഴാണ് പള്ളി മുറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സൺഡേ സ്‌കൂൾ കെട്ടിടത്തിലെ അസൗകര്യങ്ങൾ കൂടി പരി ഹരിച്ച് പുതിയ പ്ലാൻ അംഗീകരിക്കുകയും പള്ളിമു റിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ബഹു. ഫാ. ആൻ്റോ മുലയിൽ കാളികാവ് വികാരി ആയി സേവനം അനുഷ്‌ഠിച്ച കാലത്താണ് വാണിയ മ്പലം പള്ളി മുറിയുടെ പണി പൂർത്തിയായത്. 2005 ഏപ്രിൽ 10 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിളളി പിതാവ് പള്ളിമുറിയുടെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.ഫാ. ജോസഫ് തുരുത്തിയിൽ, ഫാ. വിനോദ് പുത്തൻപുരയ്ക്കൽ. ഫാ. സൈമൺ കിഴ ക്കേകുന്നേൽ എന്നി വർ കാളികാവിൽ താത്ക്കാലിക വികാരി മാരായി വരികയും വാണിയമ്പലത്തും അജപാലന ശുശ്രൂഷ കൾ നടത്തുകയും ചെയ്തിരുന്നു. ഫാ. റോണി പോൾ കാവിൽ 2 മാസക്കാലം വാണിയമ്പലം സെന്റ് മേരീസ് പള്ളിയിൽ
താമസിച്ച് ദിവ്യബലി
അർപ്പിക്കുകയും ഇടവക ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.. 2007 ഫെബ്രുവരി 11 ന് വാണിയമ്പലം സെൻ്റ് മേരീസ് പള്ളി ഇടവകയായി പ്രഖ്യാപിക്കുകയും ആദ്യ വികാരിയായി ബഹു. വർ ഗീസ് മൂലേച്ചാലിലച്ചനെ നിയമിക്കുകയും ചെയ്തു. 2007 ഏപ്രിൽ 22 ന് എം.എസ്.എം.ഐ. സന്ന്യാ സിനി സമൂഹവും 2008 ഡിസംബർ 17 ന് മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ഫ്രാൻസിസ് ഓഫ് അസിസ്സി എന്ന സന്ന്യാസിനി സമൂഹവും ഭവനങ്ങൾ ആരംഭിച്ചു. 2010 മെയ് 8ന്, ഫാ. ജോർജ് ആശാരിപ്പറമ്പിൽ വികാരിയായി നിയമിതനായി.