Progressing

Parish History

സെൻ്റ് അൽഫോൻസാ ദേവാലയം

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിൽ, കോടഞ്ചേരി, മഞ്ഞുവയൽ, പുല്ലൂരാംപാറ ഇടവകകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥല മാണ് വലിയകൊല്ലി. കോടഞ്ചേരി- പുല്ലൂരാംപാറ റോഡിൽ പുലിക്കയത്തുനിന്ന് ഏകദേശം 2 കി.മീ. യാത്ര ചെയ്താൽ വലിയകൊല്ലി അങ്ങാടിയ്ക്കു തൊട്ടു മുൻപായി വി. അൽഫോൻസ ദൈവാ ലയത്തിൽ എത്തിച്ചേരാം.

1983-1988 വർഷങ്ങളിൽ കോടഞ്ചേരി ഫൊറോന വികാരിയായിരുന്ന ബഹു. കുര്യാക്കോസ് ചേംപ്ലാനി യച്ചൻ വലിയകൊല്ലി പള്ളിയ്ക്കുവേണ്ടി ചെത്തിപ്പുഴ ജയിംസിൽനിന്ന് ഒരേക്കർ സ്ഥലം വിലയ്ക്കുവാങ്ങി. പിന്നീട് വികാരിയായ ബഹു. ജോസഫ് അരഞ്ഞാണിപുത്തൻ പുരയച്ചൻ വലിയകൊല്ലിയിൽ പള്ളി നിർമ്മാണം ആരംഭിച്ചു. 1988 ജൂലായ് 28-ാം തീയതി അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. മാർ മങ്കുഴിക്കരി പിതാവിൻ്റെ ശിഷ്യനും എറണാകുളം സ്വദേശിയുമായിരുന്ന ഫാ. ജോസ് മക്കോതക്കാട്ട് പള്ളിയുടെ പ്ലാൻ തയ്യാറാക്കി

1988 ജൂലായ് 3 ന് ഷെഡ് കെട്ടി, ഫാ. ജോസഫ് അരഞ്ഞാണിപ്പുത്തൻപുര ദിവ്യബലിയർപ്പിച്ചു. ബഹു. അച്ചന്റെ അക്ഷീണപരിശ്രമം പള്ളി നിർമ്മാണത്തി നുണ്ടായി. കോടഞ്ചേരി ഇടവകയിൽനിന്നും പുറത്തു നിന്നും പണം സ്വരൂപിച്ച് പള്ളിപണി ബഹു. അച്ചൻ പൂർത്തിയാക്കി. 1991 ഫെബ്രുവരി 24 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പള്ളിയുടെ ആശിർവ്വാദകർമ്മം നിർവ്വഹിച്ചു. ബഹു. ജോസഫ് അരഞ്ഞാണി പുത്തൻപുരയച്ചനോടൊപ്പം ബഹു.

ജോസ് തെക്കെക്കരോട്ടച്ചനും പ്രവർത്തിച്ചിരുന്നു. 1992-1995 കാലത്ത് കോടഞ്ചേരി ഫൊറോന പള്ളി വികാരിയായ ഫാ. അഗസ്റ്റിൻ തുരുത്തിമറ്റം പള്ളി യ്ക്കായി രണ്ടര ഏക്കർ സ്ഥലംകൂടി വാങ്ങി. 1995 ൽ രൂപത അഡ്മ‌ിനിസ്ട്രേറ്റർ മോൺ. ഫ്രാൻസിസ് ആറു പറ വലിയകൊല്ലിയെ ഇടവകയായി ഉയർത്തി.

1995 ജനുവരി 22 ന് ബഹു. അബ്രാഹം പുളിഞ്ചു വട്ടിലച്ചൻ ഇടവകയുടെ ആദ്യവികാരിയായി. ഉപരി പഠനത്തിനായി ബഹു. അച്ചൻ 1995 ജൂൺ 17-ാം തീയതി വികാരി സ്ഥാനത്തുനിന്ന് മാറിയപ്പോൾ ബഹു. തോമസ് കളപ്പുരയച്ചൻ ഇടവകയുടെ സാരഥ്യം ഏറ്റെടുക്കാൻ നിയുക്തനായി. ബഹു. അച്ചന്റെ കാലത്താണ് സൺഡേ സ്‌കൂളായി ഉപയോ

ഗിക്കുന്ന പാരിഷ് ഹാൾ നിർമ്മിച്ചത്. 1998 മെയ് 2-ാം തീയതി വരെ ബഹു. കളപ്പുരയച്ചൻ ഇടവകയിൽ സ്‌തുത്യർഹമായ സേവനം കാഴ്‌ചവച്ചു. പുതിയ വികാരിയായി 04-06-1998ന് എം.എസ്.എഫ്.എസ്. സന്ന്യാസ സമൂഹത്തിലെ ബഹു. സെബാസ്റ്റ്യൻ വെള്ളാരംകുന്നേലച്ചൻ എത്തിച്ചേരുന്ന സമയം വരെ ബഹു. ജോൺസൺ പാഴുകുന്നേലച്ചൻ ഇടവകയ്ക്ക് ആത്മീയ നേതൃത്വം നൽകി.

വലിയകൊല്ലി ഇടവകയുടെ ആത്മീയമായ അത്യു ന്നതിയ്ക്കായി ബഹു. സെബാസ്റ്റ്യനച്ചനും സമഗ്രമായ സംഭാവനകൾ നൽകി. 2001 മെയ് 20 വരെ അച്ചൻ ഇടവകയിൽ സേവനം ചെയ്‌തു. തുടർന്ന് ഒരു വർഷം ജോസഫ് അടിപുഴയച്ചൻ ഇടവകയുടെ ആത്മീയപാ ലകനായി. 19-05-2002 ന് ഫാ. ജോസഫ് കാളക്കുഴി വലിയകൊല്ലി ഇടവകയുടെ വികാരിയായി വ്യത്യ സമായ വീക്ഷണവും ജീവിതശൈലിയുമുള്ള അച്ചന്റെ നേതൃത്വം ഇടവകാം ഗങ്ങൾക്ക് ഒരു നവീന അനുഭ വമായിരുന്നു. ഇടവകയിലെ വൈദികമന്ദിരം ബഹു. കാള ക്കുഴിയച്ചന്റെ അക്ഷീണ പരി ശ്രമത്തിന്റെ ഫലമാണ്. 2005 മെയ് 15 ന് ഫാ. ജോസഫ് കൂനാനിയ്ക്കൽ ഇടവക വികാ രിയായി സ്ഥാനമേറ്റു. ഇടവക ദൈവാലയത്തിന്റെ പുതിയ അൾത്താര ബഹു. അച്ചന്റെ കാലത്താണ് സ്ഥാപിച്ചത്. 24-01-2009 ന് ബഹു. അച്ചൻ പശുക്കടവ് ഇടവകയിലേക്ക് വികാരിയായി സ്ഥലം മാറി. 25-01-2009 പോൾ പുത്തൻപുര ഇടവക യുടെ അജപാലന ശുശ്രൂഷക ളിൽ വ്യാപൃതനായിരിക്കുന്നു. ദൈവാലയത്തിൻ്റെ മദ്ബഹായും ഉൾഭാഗവും ബഹു. അച്ചൻ മനോഹരമാക്കി. ഇടവകാംഗങ്ങളുടെ ആത്മീയ വളർച്ചയിലും സദാ തല്‌പരനായി ബഹു. അച്ചൻ തന്റെ ശുശ്രൂഷയുടെ ദിനങ്ങൾ ചെലവഴിക്കുന്നു.