Progressing
കിഴക്ക് വെട്ടിച്ചിറ - കരിങ്കപ്പാറ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് തിരുന്നാവായ, വടക്ക് പൂരപ്പുഴ എന്നിവയാണ് മലപ്പുറം ജില്ലയിലെ തിരൂർ ഇടവകയുടെ അതിരുകൾ. കുറ്റിപ്പുറം, പരപ്പനങ്ങാടി. കോട്ടക്കൽ പ്രദേശങ്ങളും ഈ ഇടവകയുടെ അതിർത്തിക്കുള്ളിലായിരുന്നു.
ഇടവക കൂട്ടായ്‌മക്ക് ഏകദേശം 70 വർഷത്തെ പഴക്കമുണ്ട്. കേരള ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലും കച്ചവടവുമായി എത്തിയവരാണവൻ. ആദ്യ കാലത്ത് ചില ഭവനങ്ങളിലും, ട്രാവലേഴ്‌സ് ബംഗ്ലാവിലും പിന്നീട് കാത്തലിക് സിറിയൻ ബാങ്ക് കെട്ടിടത്തിലുമായിരുന്നു തിരുക്കർമ്മങ്ങൾ അനുഷ്‌ഠിച്ചിരുന്നത്. ആദ്യകാലത്ത് കോഴിക്കോട് രൂപതയിൽപ്പെട്ട മലപ്പുറം പള്ളിയിൽ നിന്ന് ബഹു. അച്ചൻമാർ വന്നാണ് ഇടവകാംഗങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റിയിരുന്നത്.
1953ൽ തലശ്ശേരി രൂപ രൂപീകൃതമായപ്പോൾ കോഴിക്കോട് തലശ്ശേരി രൂപതാ മെത്രാൻമാർ തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കടലുണ്ടി ആശ്രമവും അതിനോടനുബന്ധിച്ച് തിരൂർ പ്രദേശവും തലശ്ശേരി രൂപതയുടെ കീഴിലായി.
ഇടവക ഒറ്റനോട്ടത്തിൽ
പള്ളി ആരംഭിച്ച വർഷം: 1950
ഇടവക സ്ഥാപിച്ച വർഷം: 1974
കത്തോലിക്ക അംഗങ്ങൾ: 400
കത്തോലിക്ക കുടുംബങ്ങൾ: 100
സന്യാസ ഭവനങ്ങൾ: 2
എസ്.എച്ച് കോൺവെന്റ്
എസ്സ്.എച്ച് സന്യാസമൂഹത്തിന്റെ സ്ഥാപനങ്ങൾ
1) ഫാത്തിമമാതാ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്‌കൂൾ
2) ഫാത്തിമമാതാ ഹയർസെക്കണ്ടറി സ്‌കൂൾ
സി.എം.ഐ വൈദികനായ ബഹു. ഓസ്വിനച്ചൻ്റെ കാലത്ത് ഇവിടെ ഒരു ദൈവാലയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ദൈവാലയത്തിനു വേണ്ടി ആദ്യം മൂച്ചിക്കലും പിന്നീട് താഴെപാലത്തിനക്കരെയും സ്ഥലങ്ങൽ കണ്ടെത്തിയെങ്കിലും വിവിധ കാരണങ്ങളാൽ അതെല്ലാം ഒഴിവാക്കി 1972ൽ ബഹു. പോൾ നെറ്റിക്കാടനച്ചൻ്റെ കാലത്താണ് ഇപ്പോൾ പള്ളിയിരി ക്കുന്ന സ്ഥലം വാങ്ങിയതും അതിരുണ്ടായിരുന്ന ഷെഡ്ഡ് അറ്റകുറ്റപണികൾ നടത്തി 1974 ഡിസംബർ 6 ന് ആശിർവാദകർമം നടത്തിയതും ദൈവാലയ സ്ഥാപനത്തിനു വേണ്ടി യത്നിച്ച ബാങ്ക് മാനേജർ ഫ്രാൻസിസ്. കാഷ്യർ ജോസ് പാലത്തിങ്കൽ അഗ്രികൾച്ചറൽ ഇൻകംടാക്‌സ് ഓഫീസർ പാപ്പച്ചൻ, സർക്കിൾ ഇൻസ്പെക്‌ടർ ജോസഫ് മെയിൻ ഡോ. പോൾ കാട്ടൂക്കാരൻ. കെഡി ആൻഡ്രൂസ് എന്നിവരങ്ങിയ കമ്മറ്റിയുടെ പ്രവർത്തനം പ്രത്യേകം സ്മരണീയമാണ്.
1975-ൽ ബഹു പോൻ കൊടിയനച്ചൻ പള്ളിയുടെ വികസനകാര്യത്തിൽ സജീവമായി പ്രവർത്തിച്ചു. ഇക്കാലത്ത് തിരുഹൃദയസന്യാസിനി സമൂഹം ഇവിടെ മഠം സ്ഥാപിച്ചു ഇടവക അഭിമുഖീകരിച്ച സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വികാരി ബഹു. മാത്യു മുതിരചിന്തിയിലച്ചൻ പ്രശംസനീയമായ നേതൃത്വം നൽകി കുറ്റിപ്പുറത്ത് ഒരു ദൈവാലയം നിർമ്മിച്ചത് ബഹു മുതിരചിന്തിയിലച്ചൻ്റെ കാലത്താണ്. തുടർന്ന് വികാരിയായ ബഹു. എഫ്രേം പൊട്ടനാനിയച്ചൻ്റെ സേവനകാലത്ത് പാരിഷ് കൗൺസിൽ രൂപീകൃതമായി. ഇടവക കൂട്ടായ്മക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനും ബഹു, പൊട്ടനാനിയച്ചൻ നേത്യത്വം നൽകി. സിമിത്തേരിക്ക് സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ചതും ഈ കാലയളവിലാണ്.
ബഹു. മുതിരചിന്തിയിലച്ചൻ തിരൂരിൽ വീണ്ടും വികാരിയായി വന്ന പ്പോൾ സിമിത്തേരിക്ക് സ്ഥലം വാങ്ങി.
ഈ ഇടവക രൂപപ്പെട്ടുവരുന്നതിന് മലപ്പുറത്തു നിന്നുള്ള വൈദികരും കടലുണ്ടി സെന്റ് പോൾസ് ആശ്രമത്തിലെ വൈദികരും ചെയിതിട്ടുള്ള സേവന ങ്ങൾ നിസ്‌തുലമാണ്.