Progressing
തെയ്യാപ്പാറ സെന്‍റ്.തോമസ് ഇടവക 1976 ജനുവരി 26 നു താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഔദ്യോകികമായ് കൂദാശ ചെയ്തു.കൂദാശ കര്‍മ്മതിനുശേഷം വിവിത അച്ചന്മാര്‍ ഇടവകയുടെ താത്കാലിക ഉത്തരവാദിത്യം
നിര്‍വഹിച്ചുപോന്നു.1976 മുതല്‍ 1985 വരെ ബഹു.ജോസ്കൊട്ടുകാപള്ളി അച്ഛന്‍കോടഞ്ചേരി ഇടവകയില്‍ സേവനം
അനുഷ്ടിച്ചുകൊണ്ട് തെയ്യപ്പാറ പള്ളിയുടെ ഉത്തരവാദിത്യം നിര്‍വഹിച്ചുപോന്നു.അതിനുശേഷം 1985 മുതല്‍ 1990 വരെ
കുപ്പായകോട് ഇടവകയില്‍നിന്നുള്ള ബഹു.ചാണ്ടി കുരിശുമൂട്ടില്‍ അച്ഛനും ഇടവകയുടെ ഉത്തരവാദിത്യം നിര്‍വഹിച്ചിരുന്നു. 1990 മുതല്‍ 1993 വരെ താമരശ്ശേരിരൂപതാ ഭവനില്‍നിന്നും ചാന്‍സിലര്‍ ബഹു.പോള്‍ മൂശാരിയെട്ടു അച്ഛനും
സ്ഥിരമായി ദിവ്യബലി അര്‍പ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ ശ്രമഫലമായി വൈദീകർക്ക് സ്ഥിരമായി താമസിക്കുന്നതിനായി
1993 ല്‍ വൈദീക മന്ദിരം നിര്‍മിച്ചു ബഹു.ഫാ.റെമീജിയോസ് ഇഞ്ചനാനിയില്‍ തെയ്യാപ്പാറ ഇടവകയിലെ ആദ്യത്തെ
സ്ഥിര വികാരിയായി നിയമിതനായി ( 1994-96 ) തെയ്യാപ്പാറ ഇടവകയുടെ വിദ്യാഭ്യാസപരമായ വികസനം ലക്ഷ്യമാക്കി
1984 ല്‍ പള്ളിയോടു ചേര്‍ന്ന് സെന്‍റ്.തോമസ് യു.പി.സ്കൂള്‍ സ്ഥാപിതമായി.തെയ്യാപ്പാറ ഇടവകയുടെ കുരിശുപള്ളി
വി.യൂദാസ്തദ്ദേവൂസിന്റെ നാമത്തില്‍ തെയ്യാപ്പാറ അങ്ങാടിയില്‍ ഫാ.ജോര്‍ജ്ജ് മുണ്ടനാടിന്റെ കാലഘട്ടത്തില്‍ സ്ഥാപിതമായി.2004 ല്‍ ബഹു ബെന്നി അച്ഛന്റെ നേതൃത്വത്തില്‍ തെയ്യാപ്പാറ അങ്ങാടിയില്‍പുതിയ പള്ളി സ്ഥാപിക്കുന്നതിനുവേണ്ടി 2 എക്കര്‍ സ്ഥലം വാങ്ങിച്ചു.2005 സെപ്റ്റംബര്‍ 28 നു അഭിവന്യ മാര്‍ പോള്‍ ചിറ്റിലപ്പള്ളി പുതിയ
ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹികുകയും,2007 ഏപ്രില്‍ 28 നു കൂദാശ കര്‍മ്മം നിര്‍വഹിക്കുകയുംചെയ്തു.
ബഹു.ജോര്‍ജ് മുണ്ടനാട്ട് അച്ഛന്റെ അശ്രാന്തമായ ശ്രെമഫലമായിട്ടാണ് പുതിയ ദേവാലയം തെയ്യപ്പാറയില്‍
പനികഴിക്കപെട്ടത്.