Progressing
മലപ്പുറം ജില്ലയിൽപ്പെട്ട താഴെക്കോട് സെന്റ്സെബാസ്റ്റ്യൻസ് പള്ളി പെരിന്തൽമണ്ണയിൽ നിന്ന് 12കി.മീ. അകലെ സ്ഥിതിചെയ്യുന്നു. കോഴിക്കോട് -പാലക്കാട് നാഷണൽ ഹൈവേയിൽ നിന്നും 2 കി.മീ. ഉള്ളിലായി വെള്ളപ്പാറ എന്ന സ്ഥലത്താണ് ഈ ദൈവാലയം.1961 മുതൽ ഈ പ്രദേശത്തു കുടിയേറ്റം ആരംഭിച്ചു. ചങ്ങനാശേരി ഭാഗത്തു നിന്ന് വന്ന ഈയോതെക്കേക്കര, ആന്റണികപ്യാരുപറമ്പിൽ, ഫ്രാൻസിസ്ചക്കുങ്കൽ, കുര്യൻ തെക്കേക്കര, വർക്കി വാലോലിക്കൽ, വിൻസെന്റ് കുളങ്ങോട്ട് എന്നിവരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കുടിയേറ്റത്തിന്റെ ആദ്യ കാലം മുതൽ, ഇവിടെ ദൈവാലയം ഉണ്ടാകണമെന്ന്എല്ലാവരും ആഗ്രഹിച്ചു. വിക്ടർ എന്നയാൾ വിടാമലയിൽ അര ഏക്കർ സ്ഥലം പള്ളിയ്ക്കായി
നൽകുകയും ഇവിടെ വി. അന്തോനീസിന്റെ നാമത്തിൽ ഷെഡ്ഡ് നിർമ്മിക്കുകയും ചെയ്തു. അഭിവന്ദ്യമാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ജനങ്ങളുടെ അപേക്ഷ പ്രകാരം ഒരു കുരിശുപള്ളിയ്ക്ക് 1962 ൽ അനുവാദം നൽകി. മരിയാപുരം വികാരിയായിരുന്ന ബഹു. റെജിനാൾഡ് സി.എം.ഐ.യാണ്ഇവിടെ ആദ്യ ദിവ്യബലിയർപ്പണം നടത്തിയത്.ആന്റണി കപ്യാരു പറമ്പിൽ സിമിത്തേരിക്കായി
എഫ്.സി. കോൺവെന്റ്സ്ഥലം നൽകി.മരിയാപുരം പള്ളിയിലെ വൈദികരാണ് ഇവിടുത്തെ കുടിയേറ്റക്കാരുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നത്. ഫാ. റെജിനാൾഡ് സി.എം.ഐ, ഫാ. അബ്രാഹം കുഴിമുള്ളോരം,ഫാ.ജോസഫ്മഞ്ചുവള്ളി, ഫാ. ജോസഫ് കക്കാട്ടിൽ എന്നിവരാണ് ഈ ഇടവക കുരിശുപള്ളിയായിരുന്ന കാലത്ത് സേവനമനുഷ്ഠിച്ച് വൈദികർ. ഇക്കാലത്ത് കൈക്കാരന്മാരായി ഫ്രാൻസിസ് ചക്കുങ്കൽ, മാത്യു മറ്റത്തിൽ എന്നിവർ സേവനം അനുഷ്ഠിച്ചു.വിടാവുമലയിലേക്കുള്ള യാത്ര ഏറെ ദുഷ്ക്കരമായതുകൊണ്ടും പുതിയ കുടിയേറ്റക്കാർ മറ്റു ഭാഗങ്ങളിൽ താമസമാക്കിയ തു കൊണ്ടും ജനങ്ങളുടെ സൗകര്യാർത്ഥം നിലവിലുള്ള കുരിശു പള്ളി താഴെഭാഗത്തേക്ക് മാറ്റുന്നത് ഉചിതമെന്ന് തോന്നി. ബഹു.അബ്രാഹം കുഴിമുള്ളോരം അച്ചന്റെ നേതൃത്വത്തിൽ പള്ളിക്ക് സൗകര്യപ്രദമായ പുതിയ സ്ഥലം കണ്ടത്താനുള്ള ശ്രമം ആരംഭിച്ചു. പള്ളിയുടെ സ്ഥാനം മാറ്റുന്നതിനോട് ചിലർക്ക് എതിർപ്പുണ്ടായിരുന്നങ്കിലും മാത്യു പാറക്കൽ നൽകിയ സ്ഥലത്ത് വെള്ള പാറയിൽ വി.സെബസ്ത്യാനോസിന്റെ നാമത്തിൽ ഒരു പുതിയ ഷെഡ്ഡ് നിർമ്മിക്കപ്പെട്ടു. ബഹു. കുഴിമുള്ളാരം അച്ചൻ ഈ ഷെഡ്ഡിൽ 30.05.1970 ൽ ആദ്യ ബലിയർപ്പണം നടത്തി. വർക്കി ചേന്നംകുളത്ത്, അബ്രാഹം കുന്നത്ത് മുതലായവരുടെ ശ്രമഫലമായി വെള്ളപ്പാറയിൽ പള്ളിക്ക് 4 ഏക്കറോളം സ്ഥലം ലഭിച്ചു. ഇടവകയായതിനുശേഷമുള്ള ആദ്യ കൈക്കാരന്മാർ പുത്തൻപുരയ്ക്കൽ തോമസ്, ചേന്നംപറമ്പിൽ ജോസഫ്, കടുത്താനം ഫ്രാൻസിസ് എന്നിവരാണ്.1977 ൽ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് താഴെക്കോട് കുരിശുപള്ളിയെ ഇടവകയായി ഉയർത്തുകയും പ്രഥമ വികാരിയായി ബഹു.ഫിലിപ്പ് ചേന്നാട്ടച്ചനെ നിയമിക്കുകയും ചെയ്തു.അച്ചന്റെ നേതൃത്വത്തിൽ പള്ളി പണിയാരംഭിക്കുകയും 1979 മേയ് 1 ന് അഭിവന്ദ്യ പിതാവ് പള്ളിയുടെ ആശീർവ്വാദകർമ്മം നടത്തുകയും ചെയ്തു. സൺഡേസ്കൂൾ, സിമിത്തേരി മുതലായവയുടെ നിർമ്മാണ ഇടവകയിൽ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ നിലവിലുള്ള പള്ളിയും സൗകര്യങ്ങളും വളരെ അപര്യാപ്തമായി അനുഭവപ്പെട്ടു. ആധുനിക രീതിയിലുള്ള ഒരു ദൈവാലയം വേണമെന്നുള്ള ഇടവകക്കാരുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാക്കാൻ ബഹു. മാത്യു മുഞ്ഞനാട്ടച്ചൻ കർമ്മനിരതനായി. 2002 മെയ് 1 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് പുതിയ പള്ളിയ്ക്ക് തറക്കല്ലിടുകയും 2004 ജനുവരി 4 ന് പള്ളിയുടെ കൂദാശ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് ബഹു. അബ്രാഹം വള്ളാപ്പിള്ളിയച്ചനും ബഹു. ജോർജ് ആശാരിപറമ്പിലച്ചനും വികാരിമാരായി. ഇപ്പോൾ ബഹു. ആന്റണി ചെന്നിക്കരയച്ചൻ വികാരിയായി സേവനമനുഷ്ഠിക്കുന്നു.
ST. MARYS സെന്റ് മേരീസ് ഹോസ്പിറ്റൽ, കരിങ്കല്ലത്താണി ത്തിനും ബഹു. ഫിലിപ്പച്ചന്റെ നേതൃത്വം നല്കി. കൂടാതെ, കരിങ്കല്ലത്താണിയിൽ സെന്റ് മേരീസ് ഹോസ്പിറ്റൽ പണിയിച്ച് എഫ്.സി.സി. സിസ്റ്റേഴ്സിനെ അതിന്റെ നടത്തിപ്പ് ഏല്പിച്ചു. എഫ്. സി. സി.സിസ്റ്റേഴ്സ് 1987 ൽ ഇവിടെ പ്രവർത്തനമാരംഭിച്ചു.
ബഹു. തോമസ് പൊരിയത്തച്ചന്റെ നേതൃത്വത്തിൽ പുതിയ വൈദിക മന്ദിരത്തിന്റെ പണികളാരംഭിക്കുകയും 1996 ൽ വെഞ്ചരിക്കുകയും ചെയ്തു.
ബഹു. മണ്ണഞ്ചേരിയച്ചന്റെ കാലത്ത് ഇവിടെ അൺ എയ്ഡഡ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്രിസ്തദാസി സഹോദരിമാരുടെ മഠം 1993 ൽ ഇവിടെ സ്ഥാപിതമായി.