Progressing

Parish History

സെൻ്റ് ജോസഫ്സ് ചർച്ച് പുല്ലൂരാംപാറ

25.8.10. പുല്ലൂരാംപാറ, സെൻ്റ് ജോസഫ്സ് ഇടവക


കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി വില്ലേജിൽ പെട്ട മനോഹരമായ കാർഷിക ഗ്രാമമാണ് പുല്ലൂരാം പാറ 1950 ഓഗസ്റ്റ് 20-ാം തീയതി തിരുവമ്പാടി വികാ രി ഫാ. അത്തനേഷ്യസ് സി.എം.ഐ. മുരിങ്ങയിൽ ചാക്കോയുടെ സ്ഥലത്തെ ഷെഡ്ഡിൽ വി. കുർബാന അർപ്പിച്ചു. 1951 ൽ കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ പത്രോണി പിതാവ് പുല്ലൂരാംപാറ സന്ദർശി ക്കുകയും ദിവ്യബലിയർപ്പിക്കുകയും ചെയ്‌തു 1952 മെയ് 27 ന്, 3 ക്ലാസുകൾ ഉള്ള ഒരു പ്രാഥ മിക വിദ്യാലയം നാട്ടുകാർ ഉണ്ടാക്കിയ ഷെഡ്ഡിൽ ആരംഭിച്ചു. സ്‌കൂളിനുള്ള സ്ഥലം ഉണ്ണിയേച്ചുള്ളി മത്തായി സംഭാവനയായി നൽകി. ഇവിടെയാണ് 1954 വരെ ദിവ്യബലി അർപ്പിച്ചിരുന്നത്. ഹാ കെറുബിൻ


സി.എം.ഐ.യുടെ സേവനകാലത്ത് ഉണ്ണിയേപ്പളളി മത്തായി, ഓണാട്ട് അബ്രാഹം, ഓണാട്ട് തോമസ്. മുരി ങ്ങയിൽ പാക്കോ, നീണ്ടുകുന്നേൽ വർക്കി, പുറപ്പന്താനത്ത് തോമസ്, കുറ്റിയാനിക്കൽ ജോസഫ് എന്നീ വർ നൽകിയ അഞ്ചേക്കർ സ്ഥലമാണ് പുല്ലൂരാംപാറ പള്ളിയുടെ അടിസ്ഥാന സ്വത്തായിത്തീർന്നത്. 1954 നവംബർ 21 ന് പുല്ലൂരംപാറ പള്ളി സ്വതന്ത്ര ഇടവകയായി മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് പ്രഖ്യാപിച്ചു. പള്ളിയുടെ പ്രഥമ വികാരിയായി ഫാ. ബർത്തലോമ്യോ സി.എം.ഐ. നിയമിത നായി. ഇതേ കാലയളവിൽ യു പി സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു സ്‌കൂൾ കെട്ടിടം ഇടവകക്കാരുടെ ശ്രമഫലമായി നിർമ്മിച്ചു.12/02/1955

പള്ളിവക സ്ഥലത്ത് ഒരു ബ്രാഞ്ച് പോസ്റ്റാഫീസ് ആരംഭിച്ചു. 1956 ൽ താന്നിപൊതിയിൽ തോമസ് പുല്ലുറാംപാറ അങ്ങാടിയിൽ ദാനമായി നൽകിയ സ്ഥലത്ത് വി ഫിലോമിനയുടെ നാമത്തിൽ ഒരു കുരിശു പള്ളി യുണ്ടാക്കി.


08/02/1959ൽ കൂടിയ പൊതുയോഗത്തിൽ അഴകത്ത് അബ്രാഹം വക 11 ഏക്കർ സ്ഥലം പുതിയ പള്ളി പണിയുന്നതിനായി വാങ്ങാൻ തീരുമാനിക്കുകയും 19.3.1959 ൽ പ്രസ്തുത സ്ഥലത്തെ ഷെഡ്ഡിൽ വി കുർബാന അർപ്പിക്കുകയും ചെയ്തു14.2.1960 കൂടിയ പൊതുയോഗം മാർച്ച് 19 ന് പ്രധാന തിരു ന്നാൾ എല്ലാവർഷവും നടത്താൻ തീരുമാനിച്ചു. 1960 ൽ ഹൈസ്കൂളിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചു


21.5.1960 ൽ ഫാ ബർണാഡിൻ സി.എം.ഐ. പുല്ല രാംപാറ ഇടവകാ വികാരിയായി ബഹു. അച്ചന്റെ കാലത്താണ് പഴയ പള്ളി നിർമ്മിച്ചത്. 1963 ൽ ആരാ ധനാസന്ന്യാസിനി സമൂഹത്തിന് മാത്തിനുവേണ്ടി 1500 രൂപ സംഭാവന നൽകി. പുല്ലൂരാംപാറ ഇടവക യുടെ ഭാഗമായിരുന്ന മഞ്ഞുവയൽ 21.6.1963 സ്വത ന്ത ഇടവകയായി മാർ സെബസ്റ്റ്യൻ വള്ളോപ്പിളി പിതാവ് പ്രഖ്യാപിച്ചു. 28.2.1964 ൽ ഫാ. അഗസ്റ്റിൻ കീലത്ത് ഇടവക വികാരിയായി. തിരുവമ്പാടി-പുല്ലു രാംപാറ റോഡിൽ ഇരുമ്പകം. കാളിയാമ്പുഴ പാല ങ്ങൾ നാട്ടുകാരുടെ അധ്വാനം മൂലധനമാക്കി പന്നി കഴിപ്പിച്ചതും താമരശ്ശേരി രൂപതയുടെ ആത്മീയ ധ്യാനകേന്ദ്രമായ ബഥാനിയ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിയതും ബഹു അച്ചന്റെ കാലത്താണ്. 03/05/1969 ൽ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ഇട വക വികാരിയായി ബഹു അച്ചനാണ് ഇരവഞ്ഞി പുഴക്ക് കുറുകെ ഇരുമ്പുപാലം നിർമ്മിച്ചതും കൊട ഞ്ചേരി-നല്ലിപ്പൊയിൽ വഴി പുല്ലൂരാംപാറ ബസ് സർവ്വീസ് ആരംഭിച്ചതും. കൂടാതെ വൈദ്യുതി, ടെലിഫോൺ സൗകര്യംഎന്നിവ പുല്ലൂരാംപാറയ്ക്ക് ലഭി ച്ചത് ബഹു. അച്ചന്റെ നേത്യത ത്തിലാണ്. തിരുവമ്പാടി എം. എൽ.എ. സിറിയക് ജോണിന്റെ സഹായത്തോടെ ഹൈസ്‌കൂളിന്റെ അംഗീകാരം നേടിയെടുത്തു 1.7.1976 ൽ ഹൈസ്കൂൾആരംഭിച്ചു. ഇപ്പോഴത്തെ 3നില സ്‌കൂൾ കെടിട്ടം പണികഴിപ്പി ച്ചത് ബഹു. ഫിലിപ്പ് മുറിഞ്ഞക ല്ലേൽ അച്ഛനാണ്. ഇപ്പോൾ രൂപ തയുടെ ധ്യാന കേന്ദ്രമായ നിയ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരാധനമഠം സന്ന്യാസിനിസമൂഹത്തിന്റെ സഹായത്തോടെ ഹോളിക്വീൻ ആശു പത്രി ആരംഭിച്ചു.


23.4.1979 ൽ ഫാ. മാത്യു കൊട്ടുകാപ്പിള്ളി വികാ രിയായി. പൊന്നാങ്കയത്തേക്കുള്ള റോഡ്, മുരിങ്ങ യിൽകവല പാലം, പൊന്നാങ്കയം കുരിശുപള്ളിയുടെ നിർമ്മാണം തുടങ്ങിയവ ബഹു. മാത്യു അച്ചന്റെ കാല ത്താണ് നടന്നത്. പുല്ലൂരാംപാറ അങ്ങാടിയിൽ മനോ ഹരമായ കുരിശുപളളി പണികഴിപ്പിച്ചു. തുടർന്ന് ഫാ. ജോസഫ് കക്കാട്ടിൽ മൂന്നു മാസക്കാലം വികാരിയാ യിരുന്നു.


24.8.1980 ൽ Fr.അബ്രാഹം പൊരുന്നോ

ലിൽ ഇടവക വികാരിയായി. ബഹു. അച്ചന്റെ കാലത്താണ് ഇപ്പോഴത്തെ ദൈവാലയവും പള്ളിമുറിയും പണിയാരം ഭിച്ചത്. 5.9.1982 ൽ പള്ളിയുടെ ശിലാസ്ഥാ പനം മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നടത്തി. പള്ളി പണി പൂർത്തിയാ വുന്നതിന് മുമ്പ് ബഹു. അച്ചൻ 31.1.1986 ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സ്വന്തം ഇടവകയായ പാലാ കത്തീഡ്രൽ പള്ളിയിൽ ബഹു. അച്ചൻ്റെ ഭൗതിക ശരീരം കബറടക്കി. പിന്നീട് ഫാ. ജോസഫ് കരിനാട്ട് വികാരിയായി ഏതാനും മാസം സേവനം അനുഷ്‌ഠിച്ചു.


10.5.1986 ൽ ഫാ. ജോസ് മണിമലത്തറ പ്പിൽ വികാരിയായി നിയമിതനായി ബഹു. അച്ചൻ പളളി പണി പൂർത്തിയാക്കി 22.1.1987 ൽ മാർ സെബാ സ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്, മാർ സെബാസ്റ്റ്യൻ മങ്കു ഴിക്കരി പിതാവ്, മാർ ജേക്കബ് തൂങ്കുഴി പിതാവ് എന്നി വരുടെ കാർമ്മികത്വത്തിൽ പള്ളി കുദാശ ചെയ്തു‌. തുടർന്ന് പുതിയ സിമിത്തേരിയുടെ പണിയാരംഭിച്ചു. ഹൈസ്‌കൂൾ കോർപ്പറേറ്റ് മാനേജ്‌മെന്റ്റിൽ ലയിപ്പി ച്ചു. പള്ളി വക സ്ഥലത്ത് ആരാധനാ സിസ്റ്റേഴ‌സ് നിർമ്മിച്ച ഹോളി ക്വീൻ ഹോസ്‌പിറ്റൽ ഇടവക തിരികെ വാങ്ങി സെമിനാരിക്ക് വിട്ടുകൊടുത്തു.


കൂടാതെ പള്ളിപ്പടിയിൽ വിശുദ്ധ അൽഫോൻസാ യുടെ പേരിൽ പുതിയ ആശുപത്രി നിർമ്മിച്ചു. തോട്ടു മുഴിയിൽ കോതമ്പനാനി പീറ്റർ സൗജന്യമായി നൽ കിയ 14 സെൻ്റ് സ്ഥലത്ത് വിശുദ്ധ അൽഫോൻസാ യുടെ നാമത്തിൽ ഒരു കുരിശുപള്ളി പണികഴിപ്പിച്ചു.


13.5.1990 ൽ ഫാ. ജോസഫ് മണ്ണൂർ വികാരിയാ യി. അച്ചൻ്റെ കാലത്താണ് സിമിത്തേരിയുടെ ഒരു ഭാഗവും സിമിത്തേരിചാപ്പലും പണികഴിപ്പിച്ചത്. കൂടാതെ പുല്ലൂരാംപാറ അങ്ങാടിയിലും പള്ളിപ്പടി


യിലും ഷോപ്പിങ്ങ് കോംപ്ലക്‌സ് നിർമ്മിച്ചു. 1993 ൽ എസ്.ഡി. സിസ്റ്റേഴ്‌സിൻ്റെ കോൺവെൻ്റ് ആരംഭിക്കു കയും അൽഫോൻസ് ആശുപത്രി ഏറ്റെടുക്കുകയും ചെയ്‌തു.


മോൺ ഫ്രാൻസിസ് ആറുപറയിൽ താമരശ്ശേരി രൂപത അഡ്‌മിനിസ്‌ട്രേറ്റർ പദവിവിയിൽ നിന്ന് മാറി 1906 ൽ പുല്ലൂരാംപാറ വികാരിയായി സ്ഥാനമേറ്റു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ജനറേറ്റർ സ്ഥാപിക്കുകയും റോഡിൽ നിന്നും പള്ളിമുറ്റംവരെ യുള്ള റോഡ് ടാർ ചെയ്യുകയും ചെയ്‌തു. തകർന്നുവിഴാറായ യു.പി. സ്‌കൂൾ ഷെഡ് പൊളിച്ച് പി.ടി.എ. യുടെ സഹായത്തോടുകൂടി രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതു. തുടർന്ന് ഫാ. ജയിംസ് മുണ്ട് യ്ക്കൽ വികാരിയായി നിയമിതനായി. ബഹു. മുണ്ട ക്കലച്ചന്റെ കാലത്ത് പാരിഷ് ഹാൾ, യു.പി. സ്‌കൂൾ എന്നിവയുടെ മേൽക്കൂര പൊളിച്ച് റിപ്പയറിങ്ങ് നട ത്തി; രജതജൂബിലിയോടനുബന്ധിച്ച് ഹൈസ്കൂൾ റിപ്പയറിങ്ങ്, പെയിൻ്റിങ്ങ് എന്നീ പണികളും നടത്തി. പുല്ലൂരാംപാറ ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ രണ്ടാം നില പണികഴിപ്പിച്ചു. മഹാജൂബിലി പ്രമാണിച്ച് 24 വീടുകൾ ഗവൺമെൻ്റിൻ്റെ മൈത്രി ഭവനനിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി പണിയിപ്പിച്ചു. കൂടാതെ 9 വീടുകൾ ഭാഗികമായി പണിതു.


18.5.2002 ൽ ഫാ. ജോർജ് പരുത്തപ്പാറ വികാരി യായി. പള്ളിയുടെയും പള്ളിമുറിയുടെയും പരിസരം കുഴിയായി കിടന്ന സ്ഥലം മണ്ണിട്ട് നിരപ്പാക്കി. പഴയ സിമിത്തേരിയിൽ പൂർവ്വികരുടെ ഓർമ്മയ്ക്കായി മാതാവിന്റെ ഗ്രോട്ടോ പണി കഴിപ്പിച്ചു. പള്ളിരേഖ കൾ കമ്പ്യൂട്ടർവത്ക്കരിച്ചു. പള്ളിയുടെ മുൻവശ ത്തായി വി. യൗസേപ്പിൻ്റെ ഗ്രോട്ടോ പണികഴിപ്പിച്ചു. പുല്ലൂരാംപാറ ഇടവകയുടെ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജൂബിലി സ്മാരക മായി പാരീഷ് ഹാൾ നിർമ്മിച്ചു.


6.5.2007 ൽ ഫാ. എഫ്രേം പൊട്ടനാനിയ്ക്കലച്ചൻ വികാരിയായി. സിമിത്തേരിയിൽ പുതുതായി 56 കുടുംബകല്ലറ പണികഴിപ്പിച്ചു. ഹൈസ്‌കൂൾ നവീക രണ പ്രവർത്തനം, യു.പി. സ്‌കൂളിൻ്റെ പുതിയ കെട്ടിടം, ഹയർ സെക്കണ്ടറി സ്‌കൂളിൻ്റെ കെട്ടിടം തുടങ്ങിയ പണികൾ ഇക്കാലത്ത് നടന്നു.


കൊടക്കാട്ടുപാറയിൽ ഒരു ഏക്കർ പത്ത് സെൻ്റ് സ്ഥലം വാങ്ങി വി തോമാ ശ്ലീഹായുടെ നാമത്തിൽ കുരിശുപള്ളി സ്ഥാപിക്കുന്നതിന് ബഹു. അച്ചൻ നേതൃത്വം നൽകി. 2.7.2008 ൽ അഭിവന്ദ്യ മാർ പോൾ

ചിറ്റിലപ്പിള്ളി പിതാവ് കുരിശുപള്ളി വെഞ്ചരിച്ചു. ഞായറാഴ്ചതോറും അവിടെ വി. കുർബാന അർപ്പി ക്കുന്നു.