Progressing
പെരിന്തൽമണ്ണയിലെ സീറോ മലബാർ കത്തോലിക്കരുടെ ഒരു ചിരകാല സ്വപനസാഫല്യമാണ് ഈ ദൈവാലയം. 1988 ൽ ദൈവാലയത്തിന് വേണ്ടി സ്ഥലം വാങ്ങുകയും മരിയാപുരം ഫൊറോന വികാരിയായിരുന്ന റവ: ഫാ. ജോസഫ് മാമ്പുഴ യുടെ നേതൃത്വത്തിൽ കെ.സി. ഡൊമിനിക് കുന്നപ്പിള്ളി, പി. ഡി. തോമസ് പാറത്തറ, കെ. എസ്. കുര്യാക്കോസ് കുടിയത്ത്, ജോൺ വെട്ടിക്കാട്ട് എന്നിവർ ഉൾപ്പെട്ട ദൈവാലയ നിർമ്മാണകമ്മിറ്റി രൂപംനൽകി പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു. 1989 ജനുവരി 26 ന് ബഹു. മാമ്പുഴ അച്ചൻ ദൈവാലയത്തിന് തറക്കല്ലിട്ടു. തുടർന്ന് ഫാ. പോൾ കളപ്പുരയുടെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണം പൂർത്തിയാക്കുകയും 1991 ഫെബ്രുവരി 2 ന് താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ റൈറ്റ് റവ: ഡോ: സെബാസ്റ്റൻ മങ്കുഴിക്കരി, വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ പേരിലുള്ള തെക്കേമലബാറിലെ ആദ്യത്തെ ദൈവാലയമായി ഇതിനെ ആശീർവ്വദിക്കുകയും ചെയ്തു.
മുൻകാലങ്ങളിൽ ഇടവക വിശ്വാസികളുടെ ആത്മീയകാര്യങ്ങൾ നിർവ്വഹിക്കാനായത് അടുത്തുള്ള ലൂർദ് മാതാ ദൈവാലയത്തിൽ നിന്നുമാണെന്നത് നന്ദിപൂർവ്വം.
കളപ്പുരയുടെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണം പൂർത്തിയാക്കുകയും 1991 ഫെബ്രുവരി 2 ന് താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ റൈറ്റ് റവ: ഡോ. സെബാസ്റ്റ്യൻ മങ്കുഴിക്കരി, വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ പേരിലുള്ള തെക്കേമലബാറിലെ ആദ്യത്തെ ദൈവാലയമായി ഇതിനെ ആശീർവ്വദിക്കുകയും ചെയ്തു.
മുൻകാലങ്ങളിൽ ഇടവക വിശ്വാസികളുടെ ആത്മീയകാര്യങ്ങൾ നിർവ്വഹിക്കാനായത് അടുത്തുള്ള ലൂർദ്ദ് മാതാ ദൈവാലയത്തിൽ നിന്നുമാണെന്നത് നന്ദിപൂർവ്വം ഇത്തരുണത്തിൽ സ്മരിക്കട്ടെ. ഇക്കാലയളവിൽ സ്ഥലം വാങ്ങുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായിച്ചവരും നിരവധിയാണ്. വൈദികമന്ദിരം നിർമ്മിക്കുന്നതി നാവശ്യമായ സ്ഥലം സൗജന്യനിരക്കിൽ തന്ന് സഹായിച്ച പരേതനായ കുമ്പിളുവേലിൽ വക്കച്ചനെ ഇടവക ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു. പിന്നീട് മരിയാപുരം പള്ളി വികാരിയായി വന്ന ഫാ, പോൾ മുശാരിയേട്ടിൻ്റെ കാലത്ത് സെമിത്തേരിയുടെ ഒന്നാംഘട്ടവും വൈദിക മന്ദിരത്തിൻ്റെ ഒന്നാംനിലയും പൂർത്തിയാക്കി
1995 മെയ് 6 ന് ഇടവകക്ക് സ്വതന്ത്രപദവി നൽകുകയും ഫാ. ജോർജ്ജ് പയ്യമ്പള്ളിയെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്‌തു. തുടർന്ന് ഫാ. ജോസഫ് കോഴിക്കോട്ട് 1995 ഡിസംബറിൽ ഇടവക വികാരിയായി ചാർജെടുത്തു. അദ്ദേഹത്തെ തുടർന്ന് 1998 ഫെബ്രുവരിയിൽ വികാരിയായി വന്ന ഫാ. അഗസ്റ്റിൻ പാറ്റാനിയുടെ കാലഘട്ടത്തിലാണ് പള്ളിയുടെ മുകളിൽ പാരിഷ് ഹാൾ നിർമ്മാണം, പള്ളിയുടെ മുഖവാരം, പള്ളിമണി സ്ഥാപിക്കൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനായത്.
ദിവ്യകാരുണ്യവർഷ സ്‌മാരകമായി പള്ളിമുറിയുടെ രണ്ടാം നിലയും, സെമിത്തേരിയുടെ രണ്ടാംഘട്ടവും നിർമ്മിക്കപ്പെട്ടത് 2001 മെയ് മാസത്തിൽ വികാരിയായി വന്ന ഫാ. മാത്യു പനച്ചിപ്പുറത്തിൻ്റെ നേതൃത്വത്തിലാണ്. 2005 മേയിൽ ഫാ. മാത്യു കണ്ടശ്ശാംകുന്നേൽ വികാരിയായി വന്നു. അദ്ദേഹം കുടുംബ യൂണിറ്റുകൾ സജീവമാക്കാൻ തീവ്രപരിശ്രമം നടത്തി. സെമിത്തേരിക്ക് മേൽക്കുര പണിതതും, വരാന്തക്ക് റൂഫിംഗ് ചെയ്‌തതും അദ്ദേഹത്തിൻ്റെ കാലത്താണ്. പള്ളിയുടെ മുൻഭാഗത്തെ സ്ഥലക്കുറവ് പരിഹരിക്കുന്നതിനായി കരിങ്കല്ലത്താണി ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിൽ നിന്ന് കുറച്ചു സ്ഥലം സൗജന്യമായി ലഭ്യമാക്കാനും അദ്ദേഹം മുൻകൈയെടുത്തു.
'പിന്നീട് വന്ന ഫാ. മാത്യു മുതിരചിന്തിയിലിൻ്റെ കാലത്ത് പള്ളിയുടെ ഉൾവശം ടൈൽസ് പതിക്കാനും ഷട്ടറുകൾ മാറ്റി മനോഹരമായ തേക്കിൻ വാതിലുകൾ പിടിപ്പിക്കാനും മുറ്റം ഇൻ്റർ ലോക്ക് ചെയ്യുന്നതിനും സാധിച്ചു. കൽകുരിശ്, കൽവിളക്ക്, മാർബിളിൽ തീർത്ത അൾത്താര, ഗേറ്റിലെ മാലാഖമാരുടെ രൂപങ്ങൾ എന്നിവ സ്ഥാപിച്ചത് ഇക്കാലത്താണ്. പള്ളിക്ക് പോർട്ടിക്കോ നിർമ്മിക്കുന്നതിനും, പള്ളിമുറിയുടെ മൂന്നാം നില ഷീറ്റിട്ട് സൗകര്യ പ്രദമാക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. വാഴത്തപെട്ട അൽഫോൻസാമ്മയെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്നതും പള്ളി,' വിശുദ്ധ അൽഫോൻസ' ദൈവാലയമായി മാറിയതും ഇക്കാലത്താണ്.
2011 ഫെബ്രുവരി 24 ന് ബഹു മുതിരചിന്തിയിലച്ചൻ്റെ ആകസ്മിക നിര്യാണം ഇടവകാജനത്തെയാകെ ദുഃഖത്തിലാഴ്ത്തി. തുടർന്ന് നിയമിതനായ റവ. ഫാ. ജോസഫ് കാപ്പിൽ ഇടവകയെ അത്യപൂർവ്വമായ ആത്മീയ ഉണർവിലേക്ക് നയിച്ചു. ദൈവാലയാങ്കണത്തിൽ സന്ദർശകർക്കായി ദാഹജലം ലഭ്യമാക്കുവാനും മദ്‌ബഹാ നവീകരണവും മറ്റു അടിസ്ഥാനസൗകര്യ വികസനങ്ങൾ നടത്തുവാനും കാപ്പിലച്ചന്റെ നേതൃത്വത്തിൽ സാധിച്ചു. 1.1.2012 ന് പെരിന്തൽമണ്ണ ഇടവക ഫൊറോനയായി ഉയർത്തപ്പെട്ടു.
ഇടവകയുടെ പ്രഭുദാസി കോൺവെന്റിലെ ബഹു. സ്‌സ്റ്റേഴ്‌സിൻ്റെ സേവനം നിസ്തുല മാണ് അൾത്താര അലങ്കരിക്കൽ, മതബോധന സഹായം തുടങ്ങി ഇടവകയുടെ എല്ലാ ആത്മീയ കാര്യങ്ങളിലും ഇടവക വികാരിയോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇവരുടെ സ്തുത്യർഹ സേവനം അഭിനന്ദനാർഹമാണ്. പ്രത്യേക അവസരങ്ങളിൽ ദൈവാലയ ശുശ്രൂഷക്ക് സഹായിച്ചു വരുന്ന പുത്തനങ്ങാടി ലൂയിജി ഭവനിലെയും പൊന്ന്യാകുർശ്ശി തിരുഹൃദയ ദൈവാലയത്തിലെയും ബഹു. വൈദികരുടെ സേവനവും സ്‌മരണാർഹമാണ്. അൽഫോൻസ ഫാമിലി അസോസിയേഷൻ, വിൻസെൻ്റ് ഡി പോൾ, മാതൃസംഘം, അൽഫോൻസ, യൂത്ത് മുവ്മെൻ്റ്, പാലിയേറ്റീവ് കെയർ സജീവമായി പ്രവർത്തിക്കുന്ന ഒരു ഫൊറോന ദൈവാലയമാണിത്.
വള്ളുവനാടിന്റെ സാംസ്കാരിക പൈത്യകത്തിന് ക്രിസ്‌തിയ ചൈതന്യം പകർന്നു നൽകുന്നതിനും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരു നവ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള നമ്മുടെ ഫൊറോന ദൈവാലയത്തിന് സാധിക്കുമാറാകട്ടെ.
162 കുടുംബങ്ങൾ ഉള്ള ഈ ഇടവക ഒരു ഫൊറോന ദേവാലയമായുള്ള ഇതിൻ്റെ വളർച്ചയിൽ വി. അൽഫോൻസാമ്മയുടെ മാധ്യസ്ഥവും കാലാകാലങ്ങളിൽ സേവനം ചെയിതു വരുന്ന ബഹു. വൈദികരുടെ അർപ്പണബോധവും ഇടവക ജനത്തിന്റെ നിർലോഭമായ സഹകരണവും നന്ദിപൂർവ്വം സ്മരിക്കുന്നു