Progressing

Parish History

സെ.ഫ്രാൻസിസ് ഓഫ് അസ്സീസി ചർച്ച് പേരാമ്പ്ര

പാദുവ ആശ്രമത്തിന്റെയും സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക പള്ളിയുടെയും

ഹ്രസ്വ ചരിത്രം

1. കേരളത്തിന്റെ വടക്കന്‍ മേഖലയിലേക്ക് കപ്പുച്ചിന്‍സഭയുടെ ശുശ്രൂഷാമേഖല വിപുലീകരി ക്കണമെന്ന ഉദ്ദേശത്തോടെ 1978 -ല്‍ അന്നത്തെ പ്രൊവിന്‍ഷ്യലായിരുന്ന ഫാ. ക്ലോഡ് അനുയോജ്യമായ ഒരു മേഖല കണ്ടുപിടിക്കാനുള്ള ചുമതല ഫാ. അല്‍ഫോന്‍സ് കദളിയി ലിനെ ഏല്‍പ്പിച്ചു. നീണ്ട തിരച്ചിലിനൊടുവില്‍ ഫാ. അല്‍ഫോന്‍സ് കദളിയില്‍, ഫാ. സ്റ്റീഫന്‍ജ യരാജ് കൂന്തമറ്റം എന്നിവരുടെ കൂട്ടായ പരിശ്ര മത്തിനൊടുവില്‍ പേരാമ്പ്ര എന്ന ഈ സ്ഥലം തിരഞ്ഞെടുത്തു. ഫാ. അല്‍ഫോണ്‍സ് കദളിയില്‍ പേരാമ്പ്രയിലെത്തുന്നതോടെ പേരാമ്പ്ര യിലെ ക്രൈസ്തവ കുടുംബങ്ങളുടെ ആത്മീയ നവോത്ഥാ നത്തിന് നാന്ദി കുറിക്കപ്പെട്ടു. അദ്ദേഹം അന്നുണ്ടാ യിരുന്ന പേരാമ്പ്രയിലെ കത്തോലിക്ക സമൂഹ ത്തിന്റെ പിന്തുണയോടുകൂടി 1978 ല്‍ ഇന്ന് പള്ളി നില്‍ക്കുന്ന സ്ഥലത്ത് ഒരു ചെറിയവീടും സ്ഥല വും വാങ്ങി കപ്പൂച്ചിന്‍ ആശ്രമം സ്ഥാപിച്ചു.


2. അന്ന് ഇവിടെ നിലവിലുണ്ടായിരുന്ന ചെറിയ വീട് പാദുവ ആശ്രമമാക്കി മാറ്റുകയും ആദ്യപടി എന്ന നിലക്ക്, ഒരു താല്‍ക്കാലിക ചാപ്പലും ഒരു സോഷ്യല്‍ സെന്ററും പിന്നീട് ആശ്രമത്തിന്റെ ചാര്‍ജ് ഏറ്റെടുത്ത ഫാ. ജെറാര്‍ഡ് കല്ലിടുക്കില്‍ 1979ല്‍ ആരംഭിക്കുകയും ചെയ്തു. പ്രദേശവാസി കളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായി, പ്രത്യേകിച്ചും ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂളിന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ സാഹചര്യത്തില്‍, 1984- ല്‍ പാദുവ ആശ്രമത്തോ ടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂള്‍ ആരംഭിക്കാന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ തീരുമാ നിക്കുകയും കപ്പൂച്ചിന്‍ വൈദികര്‍ നാലാം ക്ലാസ് വരെ യുള്ള സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പി നായി താമരശ്ശേരി പ്രോവിന്‍സിലെ FCC സി സ്റ്റേഴ്‌സിനെ ക്ഷണിക്കുകയും അതിനായി കപ്പുച്ചിന്‍ സഭ മുന്‍കൈയെടുത്ത് FCC കോണ്‍ വെന്റിനായി സ്ഥലം വാങ്ങിക്കുകയും കോണ്‍ വെന്റിനായി വിട്ടു നല്‍കുകയും ചെയ്തു. 1985 മെയ് 30 ന് ക്ലാരസഭാ സഹോദരിമാര്‍ പേരാമ്പ്രയില്‍ ഒരു മഠം സ്ഥാപിച്ചത് പേരാമ്പ്രയിലെ ചെറുകത്തോ ലിക്ക സമൂഹത്തിന് ഒരു ആത്മീയ ഉണര്‍വേകി. ഈ കാലയളവില്‍ തന്നെ പല അവസരങ്ങളിലായി ജീവസന്ധാരണത്തിനായി പേരാമ്പ്രയിലെത്തിയ എല്ലാ കത്തോലിക്കരും ചേര്‍ന്ന് ആഴമുള്ള കൂട്ടായ്മയില്‍ അധിഷ്ഠിതമായ അത്ര ചെറുതല്ലാത്ത ഒരു ക്രൈസ്തവ സമൂഹം പേരാമ്പ്രയില്‍ രൂപപ്പെട്ടു. വിലങ്ങുപാറ സക്കറിയാസ്  പുത്തനങ്ങാടി ഐസക്ക് .പള്ളത്തുശ്ശേരി ആന്റണി, വലിയ വീട്ടില്‍ ജോയി, പനമറ്റം ജോസ്, കുറ്റിവയലില്‍ ദേവസ്യ വക്കീല്‍, കൂട്ടക്കല്ലില്‍ ജോയി, തടത്തില്‍ സ്‌കറിയാച്ചന്‍, പെരുമ്പനാനി തോമസ്, താന്നിക്കല്‍ ജോയി, കട്ടക്കയം ചെറിയാന്‍, ചെറുപിള്ളേട്ട് ചാക്കോ, ഇല്ലിമൂട്ടില്‍ ചാണ്ടി, പേഴത്തനാല്‍ വിജയന്‍, ഇരവുചിറ തോമസ് എന്നിവരായിരുന്നു പേരാമ്പ്രയിലെ ആദ്യ ക്രൈസ്ത വ സമൂഹാംഗങ്ങള്‍

3. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പ് കപ്പൂച്ചിന്‍ സഭാ ശൈലിക്ക് അനുയോജ്യമല്ല എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, 1987- ലെ പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍, അതിന്റെ ഭൂരിപക്ഷാ ഭിപ്രായപ്രകാരം സ്‌കൂള്‍ മറ്റാരെയെങ്കിലും ഏല്‍പ്പി ക്കാന്‍ പ്രോവിന്‍ഷ്യല്‍ കൗണ്‍സി ലിന് നിര്‍ദ്ദേശം നല്‍കിയതിനെതുടര്‍ന്ന് സെന്റ് ഫ്രാന്‍സി സ് സ്‌കൂള്‍ കെട്ടിടവും നടത്തിപ്പും 1987- ല്‍ താമരശ്ശേരി പ്രോവിന്‍സിലെ എഫ്.സി.സി. സിസ്റ്റേഴ്‌സിനെ ഏല്പിച്ചു. 


4. പേരാമ്പ്രയില്‍ ഒരു ദേവാലയം നിര്‍മിക്ക പ്പെടണമെന്ന ഇവിടുത്തെ കത്തോലിക്ക സമൂഹത്തിന്റെയും കപ്പൂച്ചിന്‍ സഭയുടെയും ആഗ്രഹത്തെ സഫലീകരിച്ചുകൊണ്ട് 1982 ല്‍ ഫാ. സ്റ്റീഫന്‍ ജയരാജ് ഇപ്പോഴുള്ള പള്ളിക്ക് തറക്കല്ലി ടുകയും ഫാ. ജേക്കബ് കുരിശിങ്ക ലിന്റെ മേല്‍ നോട്ടത്തില്‍ താഴെ നിലയില്‍ ഹാളും മേലെ നിലയില്‍ ചാപ്പലും ആയി ഒരു ഇരുനില കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 1986 ഫിബ്രവരി 8 -ാം തിയ്യതി അന്നത്തെ മാര്‍പാപ്പാ ആയിരുന്ന വി.ജോണ്‍ പോള്‍ രണ്ടാമന്‍ വി. ചാവറ കുര്യാ ക്കോസ് ഏലിയാസച്ചനെയും വി. അല്‍ഫോന്‍ സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാ നായി കോട്ടയത്ത് എത്തിയപ്പോള്‍ അവിടെ ഒരുക്കിയ ദാരുനിര്‍മ്മിത ദേവാലയത്തിന്റെ പ്രധാന കവാടം മാര്‍പ്പാപ്പയുടെ ഭാരത സന്ദര്‍ ശനത്തിനു ശേഷം കപ്പൂച്ചിന്‍ സഭ ലേലം ചെയ്ത് എടുക്കുകയും നമ്മുടെ ദേവാലയത്തിന്റെ പ്രധാന കവാടമായി സ്ഥാപിക്കുകയും ചെയ്തു എന്നത് ആത്മഹര്‍ഷത്തോടെ ഏവരും ഈ വേളയില്‍ ഓര്‍മ്മിക്കുന്നു. മൂന്ന് വിശുദ്ധ ജീവിതങ്ങളുമായി ബന്ധപ്പെട്ട ധന്യമായ ഈ പ്രധാനകവാടം പേരാമ്പ്ര പള്ളിയുടെ സ്വകാര്യ അഹങ്കാരമാണ്. 1993 ജനുവരി 17-ന് പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു പൈകടയുടെ മഹനീയ സാന്നിധ്യത്തില്‍, താമരശേരി രൂപതയുടെ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പാദുവയിലെ വിശുദ്ധ ആന്റണിയുടെ നാമത്തിലുള്ള ആശ്രമ ദേവാലയം ആശീര്‍വദിച്ചു. 1999 ജനുവരി 17-ന് താമരശേരി രൂപതയുടെ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ നാമത്തിലുള്ള ആശ്രമദേവാലയം സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച് ആയി ഇടവകപദവി യിലേക്ക് ഉയര്‍ത്തി. പള്ളിയുടെ നിര്‍മാണത്തിന് ആവശ്യമായിവന്ന സംഖ്യയുടെ വളരെ ചെറിയ ഒരു ഭാഗമായ അന്‍പതിനായിരം രൂപ മാത്രമാണ് അന്നത്തെ സമൂഹം കപ്പൂച്ചിന്‍ സഭക്ക് നല്‍കിയത്. ബാക്കി തുക മുഴുവന്‍ എടുത്ത് വളരെ മനോഹരമായ ഒരു ദേവാലയം നിര്‍മിച്ച് പേരാമ്പ്രക്കാര്‍ക്ക് നല്‍കിയ കപ്പൂച്ചിന്‍ സഭയോട് പേരാമ്പ്ര ഇടവകക്കുള്ള കടപ്പാടും നന്ദിയും വാക്കുകള്‍ക്കതീതമാണ്. 


5. സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിന്റെ ആദ്യ വികാരി ആയി ഫാ. ജോണ്‍ മൈലക്കല്‍ നിയമി തനായി, അദ്ദേഹത്തിന്റെ കാലത്ത് പേരാമ്പ്ര യിലെ ചെറിയ കത്തോലിക്ക സമൂഹം ഒത്തിരി വളര്‍ന്നു. പേരാമ്പയിലെ സമീപപ്രദേശങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ബിസിനസിനും ജോലി ക്കും മക്കളെ പഠിപ്പിക്കാനും മറ്റുമായി പേരാമ്പ്ര യില്‍ താമസം തുടങ്ങുകയും ഇടവകയുടെ ഭാഗമായിത്തീരുകയും ചെയ്തു. 


6. 2002 ല്‍ ഫാ. മാത്യൂ പുത്തൂര്‍ വികാരിയായി ചാര്‍ജ് എടുക്കുകയും ഇടവകയുടെ വളര്‍ച്ചക്ക് ഒത്തിരി യേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.


7. പിന്നീട് വികാരിയായി ചാര്‍ജ് എടുത്ത ഫാ. പോള്‍ കൈനിക്കല്‍ പേരാമ്പ്ര ഇടവക സമൂഹത്തെ ആത്മീയമായി ഉയര്‍ത്താന്‍ ഒത്തിരിയേറെ സഹായിച്ചു. അദ്ദേഹത്തിന്റെ കാലത്ത് ഇടവക യിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ മുന്‍കൈയെടുത്തു. 


8. അടുത്ത വികാരിയായി ചാര്‍ജ് എടുത്ത മുന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സ്‌കറിയ കല്ലൂര്‍ പേരാമ്പ്രയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സമ്മതനും പൊതു സമൂഹത്തില്‍ ഒരു നിറസാന്നി ധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് പള്ളിയുടെ മുകളില്‍ പ്രത്യേക റൂഫിംഗ് നടത്തിയത്. 


9. 2007 സെപ്റ്റംബര്‍ 17 ാം തിയതി പേരാമ്പ്ര പള്ളിയുടെ സമീപത്തായി സ്റ്റെല്ലാ മേരിസ് അഡോറേഷന്‍ കോണ്‍വെന്റ് സ്ഥാപിതമായി. മഠത്തോടനുബന്ധിച്ചുള്ള നിത്യാരാധനാ ചാപ്പ ലില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ നമ്മുടെ ഇടവക യുടെ ഒരു ശക്തികേന്ദ്രമായിക്കൊണ്ട് ആത്മീയ തയില്‍ നമ്മെ നയിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.


10. ബഹുമാനപ്പെട്ട പോള്‍ കൈനിക്കല്‍ അച്ചന്റെ കൂടെ അസിസ്റ്റന്റ് വികാരിയായി സേവനമ നുഷ്ഠിച്ച ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ തുടര്‍ന്ന് വികാരിയായി ചാര്‍ജ് എടുക്കുകയും മൂന്ന് വര്‍ഷം പേരാമ്പ്ര ഇടവകയെ ആത്മീയമായും ഭൗതിക മായും വളര്‍ത്താന്‍ ഒത്തിരിയേറെ സഹായിക്കു കയും ചെയ്തു.


11. 2012 ല്‍ മടുക്കാവുങ്കല്‍ കുടുംബം ചേര്‍മലയില്‍ ദാനമായി തന്ന സ്ഥലത്ത് ബഹുമാനപ്പെട്ട ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തില്‍ ശ്രീ ആന്റണി പള്ളത്തുശ്ശേരി വി അന്തോണി സിന്റെ നാമത്തില്‍ ഒരു കപ്പേള നിര്‍മ്മിച്ചു. ഈ കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം 2012 നവംബര്‍ 25 ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് നിര്‍വഹിക്കുകയും ചെയ്തു. അവിടെ എല്ലാ ചൊവ്വാഴ്ചകളിലും നെവേനയും ആദ്യ ചൊവ്വാഴ്ച വി.കുര്‍ബാനയും നടത്തി വരുന്നു.


12. നമ്മുടെ ഇടവകയക്ക് സ്വന്തമായി ഒരു സെമിത്തേരി ഇല്ലാതിരുന്നതിനാല്‍ മൃതസംസ്‌ കാരത്തിനായി കുളത്തുവയല്‍ ഇടവകയെ ആശ്രയി ക്കുകയും അവരുടെ സെമിത്തേരി ഉപയോഗപ്പെടുത്തുകയും ചെയ്തു വരികയാ യിരുന്നു. നമ്മുടെ ഇടവകയ്ക്ക് സ്വന്തമായി ഒരു സെമിത്തേരി വേണം എന്ന ആഗ്രഹത്തെ  തുടര്‍ന്ന് 2014 ല്‍ അപ്പോഴത്തെ വികാരിയായിരുന്ന ബഹു. ഷാജു ആനിത്തോട്ടത്തിലച്ചന്റെ നേതൃത്വത്തില്‍ പെരുവണ്ണാമുഴി ഇടവകയെ സമീപിക്കുയും അവിടെ അവരുടെ സെമിത്തേരിയോടുചേര്‍ന്ന് എട്ടര സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങുകയും 2014 ഓഗസ്റ്റ് മാസത്തോടുകൂടി കല്ലറകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 


13. സാങ്കേതിക വൈദഗ്ധ്യം വരദാനമായി ലഭിച്ച ജോസ് തോമസ് കരിങ്ങടയില്‍ അച്ചന്റെ ശ്രമഫലമായാണ് ഇന്ന് നമ്മുടെ ദേവാലയത്തിലെ ശബ്ദ സംവിധാനം മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. അനുദിനം വളര്‍ന്നുകൊ ണ്ടിരിക്കുന്ന ഇടവകയെ ഉള്‍ക്കൊള്ളുന്നതിനായി എറെ ദീര്‍ഘവീക്ഷണത്തോടെ ജോസ് അച്ചന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് നമ്മുടെ ദേവാലയം 2017-18 കാലഘട്ടത്തില്‍ വിപുലീകരി ക്കപ്പെട്ടത്. താമരശേരി രൂപതയുടെ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ വിപുലീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മം 2018 ജനുവരി 7 ന് നിര്‍വഹിച്ചു . 


14. ജോസ് അച്ചന് ശേഷം വികാരിയായി ചാര്‍ജ് എടുത്ത ടിന്റോ പരത്തനാല്‍ അച്ചന്‍ പേരാമ്പ്ര ഇടവകക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനും ലളിത മായ ജീവിതം കൊണ്ട് ഇടവക ജനത്തിന് ഒരു മാതൃകയുമായിരുന്നു. 2018 ലെ പ്രളയകാലത്തും 2019 ലെ കോവിഡ് എന്ന മഹാമാരിയുടെ സമയ ത്തും ബഹുമാനപ്പെട്ട ടിന്റോ അച്ചന്റെ നേതൃത്വ ത്തില്‍ ഇടവകാംഗങ്ങള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതിമത ഭേദമന്യേ നൂറുകണ ക്കിന് ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കി. 


15. 2022 ല്‍ ഇപ്പോഴത്തെ വികാരി ഫാ. ജോണ്‍സ് പുല്‍പറമ്പിലിന്റെ നേതൃത്വത്തില്‍ അള്‍ത്താര പുതുക്കിപണിയുകയും, പള്ളിയോടു ചേര്‍ന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ഗ്രോട്ടോ നിര്‍മിക്കുകയും ചെയ്തു. 2022 ഒക്ടോബര്‍ 4 നു പുതിയ അള്‍ത്താരയുടെ വെഞ്ചരിപ്പ്, താമരശേരി രൂപതയുടെ വികാരി ജനറാള്‍, ഫാ. ജോണ്‍ ഒറവുങ്കര നിര്‍വഹിച്ചു. 2024 ൽ ദേവാലയത്തിന്റെ ഇടതുവശത്തതായി വി. അന്തോനീസിന്റെ രൂപവും സ്ഥാപിക്കപ്പെട്ടു


16. പേരാമ്പ്ര ഇടവകയില്‍ സേവനം ചെയ്ത ഫാ. ഫ്രാന്‍സിസ് നമ്പ്യപറമ്പില്‍, ഫാ. ബേബി ചൊള്ളാനിക്കല്‍, ഫാ. ജോണ്‍സന്‍ അരശ്ശേരി, ഫാ. പോള്‍ കൊട്ടാരം, ഫാ. മരിയദാസ് തുരുത്തിമറ്റം, ഫാ. ജസ്റ്റിന്‍ നെല്ലിക്കുന്നേല്‍, ഫാ. റോബിന്‍ പറമ്പനാട്ട്, ഫാ. തോമസ് കൊളങ്ങയില്‍, ഫാ. ജോസുകുട്ടി കരിങ്ങട, ഫാ. ബിജു നീലന്തറ, ഫാ. നിഖില്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. ബോസ്‌കോ താന്നിക്കപ്പാറ, ഫാ. പ്രിന്‍സ് കുടക്കച്ചിറക്കുന്നേല്‍, ഫാ. റോയി പുത്തന്‍പുരക്കല്‍, ബ്രദര്‍ ജോസഫ് ചാരുപ്ലാക്കല്‍ എന്നിവരുടെ സേവനങ്ങളും ഇടവകസമൂഹം സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഇടവക ആകുന്നതിന് മുമ്പ് പേരാമ്പ്രയില്‍ സേവനം ചെയ്ത ദിവംഗതരായ ഫാ. ജെറാര്‍ഡ്, ഫാ. ത്യാഗരാജന്‍, ബ്രദര്‍ സെബാസ്റ്റ്യന്‍ കുന്നുംപുറം, ബ്രദര്‍ സിറിയക്ക് പനന്താനം, ഫാ. സോയൂസ് മംഗലത്ത് എന്നിവരെയും നന്ദിപൂര്‍വം സ്മരിക്കുന്നു.


17. ഇപ്പോള്‍ ഇവിടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോണ്‍സ് പുല്‍പറമ്പില്‍ അച്ചനെയും അംഗങ്ങളായ ബഹു. ഡോ. ജോണ്‍ മരിയാപറമ്പില്‍ അച്ചനെയും ഫാ. ജിജി മാത്യു പുളിയം തൊട്ടിയിൽ അച്ചനെയും ഫാ.നിതിൻ മുണ്ടക്കൽ അച്ചനെയും ഒത്തിരി സ്‌നേഹത്തോടെ ഓര്‍ക്കുന്നു

 

18. ഇപ്പോള്‍ 10 വാര്‍ഡുകളിലായി 157 കുടുംബങ്ങള്‍ പേരാമ്പ്ര ഇടവകയിലുണ്ട്. രണ്ട് വൈദികരും, മൂന്ന് സമര്‍പ്പിത സഹോദരിമാരും, രണ്ട് വൈദികവിദ്യാ ര്‍ത്ഥികളും നമ്മുടെ ഇടവകയില്‍ നിന്ന് ഉണ്ട് എന്നത് വളരെയധികം അഭിമാനകരമാണ്. ഈശോയെ ഓര്‍ക്കുവാനും അറിയുവാനും പുതുതലമുറയെ പ്രാപ്തരാക്കുവാനും തിരുസഭ യോടു ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കുന്നതിനുമായി ബൈബിള്‍ നഴ്‌സറി മുതല്‍ പതിനഞ്ചാം ക്ലാസ് വരെയുള്ള വിശ്വാസ പരിശീ ലന ക്ലാസുകള്‍ വളരെ കാര്യക്ഷമമായി ഇവിടെ നടക്കുന്നു. മിഷന്‍ലീഗ്, തിരുബാല സഖ്യം, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി, SFO തുടങ്ങിയ സംഘടനകള്‍ തനതായ പ്രവര്‍ത്തന ശൈലി യുമായി സജീവമായി ഇടവകയോടു ചേര്‍ന്നു നില്‍ക്കുന്നു എന്നതും വളരെ അഭിമാനകരമാണ്. 


19. 2023 ജനുവരി 3 നു ഉല്‍ഘാടനം ചെയ്യപ്പെട്ട ഇടവക യുടെ രജതജൂബിലി ആഘോഷങ്ങള്‍,  2024 ജനുവരി 7 നു ബഹുമാനപ്പെട്ട പ്രോവിന്‍ഷ്യല്‍, ഫാ തോമസ് കരിങ്ങടയുടെയും കപ്പുച്ചിന്‍ സഭാംഗങ്ങ ളുടെയും, മുന്‍ വികാരിമാ രുടെയും മുന്‍ മദര്‍ സുപ്പീരിയര്‍മാരുടെയും ബഹുമാനപ്പെട്ട സിസ്റ്റേ ഴ്‌സിന്റെയും ഇടവക ജനത്തിന്റെയും മഹനീയ സാന്നിധ്യത്തില്‍, താമരശേരി രൂപതയുടെ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ വിശുദ്ധ കുര്‍ബാനയോടു കൂടി സമാപിച്ചു


20. ക്രിസ്തുവില്‍ ഏകശരീരമായി തിരുസഭയുടെ വിശ്വസ്തമക്കളായി സ്വര്‍ഗോന്മുഖമായി യാത്രചെ യ്യുവാനും ലോകത്തില്‍ യേശുവിനു സാക്ഷിക ളായി തീരുവാനും ഈ ഇടവകയെ  ദൈവം അനുഗ്രഹിക്കട്ടെ