Progressing

Parish History

സെന്റ്. സെബാസ്റ്റ്യൻസ് ചർച്ച്

പാതിരിക്കോട്, സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക

മലപ്പുറം ജില്ലയിലെ ഒരു ചെറിയ കുടിയേറ്റ ഗ്രാമമാണ് പാതിരിക്കോട്. മണ്ണിനോട് മല്ലടിച്ച് ജീവിത മാർഗ്ഗം കണ്ടെത്താൻവേണ്ടി മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കൂത്താട്ടുകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. അക്കൂട്ടത്തിൽ പൂതർമണ്ണിൽ ചാക്കോ, വട്ടക്കുഴി ചാക്കോ എന്നിവർ പ്രത്യേകം സ്മരണീയരാണ്. അന്ന് അവർ നിലമ്പൂരിലെ മണിമൂളി ഇടവകയിൽ ചേർന്നാണ് ആത്മീയകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1957 കളിൽ തൊട്ടടുത്തുള്ള തുവ്വൂർ മഠത്തിലെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് ആത്മീയകാര്യങ്ങൾ നിറവേറ്റി. അന്ന് അത് കാഞ്ഞിരപ്പള്ളി കുണ്ടോട കുടുംബവക സ്വകാര്യ പള്ളിയായിരുന്നു. പിന്നീട് മരിയാപുരം പള്ളിയുമായി ബന്ധപ്പെട്ടുപോന്നു. അന്ന് ഇടവക വികാരിയായിരുന്നത് കോഴിക്കോട് രൂപതയിലെ ബഹു.അപ്രയാസച്ചനായിരുന്നു. അക്കാലത്തു പാതിരിക്കോട് ഇടവകപള്ളിയില്ലാതിരുന്നതുകൊണ്ട് ഇടക്കിടെ പൂതർ മണ്ണിലെ പൗലോസ് ചേട്ടൻ്റെ വീട്ടിൽ ദിവ്യബലിയർപ്പിച്ചിരുന്നു. തുവ്വൂരിലേക്കും മരിയാപുരത്തേക്കും പോവുക എളുപ്പമായിരുന്നില്ല. ഇടവകാംഗങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നതുകൊണ്ട് ഇടവക ദൈവാലയം ആവശ്യമായിവന്നു. വിശ്വാസികൾ ഒന്നുചേർന്ന് ഈ ആവശ്യം ഉന്നയിച്ചപ്പോൾ ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ ഒരു ഭാഗം പൂതർമണ്ണ കുടുംബം സൗജന്യമായി നല്‌കി. ആദ്യകാലത്തു പൂതർമണ്ണപള്ളി എന്ന പേരിൽ അറിയപ്പെടാനുള്ള കാരണമതായിരുന്നു.


1970 ൽ വി.സെബാസ്റ്റ്യനോസിൻ്റെ നാമത്തിൽ ഒരു ദൈവാലയം സ്ഥാപിതമായി. എങ്കിലും ഞായറാഴ്‌കളിൽ തുടർച്ചയായി ദിവ്യബലിയർപ്പിക്കാൻ വൈദികർ ഇല്ലാതിരുന്നതുകൊണ്ട് വിശ്വാസികൾ പുളിയക്കോടുള്ള മലങ്കര കത്തോലിക്കാ റീത്തുപള്ളിയെയും മാമ്മോദീസ തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് മരിയാപുരം പള്ളിയേയും ആശ്രയിച്ചുപോന്നു.


അഭിവന്ദ്യ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് കരുവാരകുണ്ട് സന്ദർശിച്ചപ്പോൾ തുവ്വൂരിലും വന്നു. അവിടെവച്ച് വിശ്വാസികളുടെ അപേക്ഷ പരിഗണിച്ച് പാതിരിക്കോടിനെ കരുവാരകുണ്ട് ഇടവക യുടെ കുരിശുപള്ളിയായി നിശ്ചയിച്ചു. അതിനുശേഷം കരുവാരകുണ്ടിലെ വൈദികരാണ് ഇവിടെയുള്ളവരുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ബഹു. മാത്യു മുതിരചിന്തിയിലച്ചൻ്റെ കാലത്താണ് മാർ. സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പാതിരിക്കോടിനെ ഇടവകയായി ഉയർത്തിയത്. ഇപ്പോഴത്തെ വികാരി ഫാ. മാത്യു(സിജോ) കോട്ടക്കലാണ്. ഇവിടെ സേവനമനുഷ്ഠിച്ചവൈദികർ വളരെ ത്യാഗങ്ങൾ സഹിച്ചാണ് ആദ്യകാലങ്ങളിൽ എത്തിച്ചേർന്നിരുന്നത്. ഡി.എം. സന്ന്യാസ സമൂഹത്തിലെ സിസ്റ്റേഴ്‌സ് 2004 മുതൽ ഇടവകയിൽ സേവനം ആരംഭിച്ചു.


ഇടവകയിൽ സേവനം അനുഷ്‌ഠിച്ച വൈദികർ:


ഫാ.ആൻ്റോ മൂലയിൽ (2003-2004), ഫാ.തോമസ് കൊച്ചുപറമ്പിൽ (2004-2006), ഫാ. വർഗീസ് മൂലേ ച്ചാലിൽ (2006), ഫാ. ഫ്രാൻസിസ് പുതിയടത്ത്(2006 -2007), ഫാ.ജോൺ പനയ്ക്കപ്പിള്ളി (2007-2009), ഫാ. ജേക്കബ് കാരക്കുന്നേൽ (20092011), ഫാ. ജോർജ് മുണ്ടക്കൽ (2011- 2014), ഫാ. ജോസ് ചിറകണ്ടത്തിൽ (2014- 2017), ഫാ. മാത്യു കുറുമ്പുറത്ത് (2017-2018), ഫാ. വിൻസന്റ് കറുക മാലിൽ (2018-2022), ഫാ. മാത്യു(സിജോ) കോട്ടക്കൽ (2022-