Progressing

Parish History

ഇടവകയുടെ ചരിത്രം


നൂറാംതോട്, സെൻ്റ് ജോസഫ്‌സ് ഇടവക

കോഴിക്കോട് - വയനാട് റൂട്ടിൽ അടിവാരത്തു


നിന്ന് 4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ നൂറാം തോട് പള്ളിയിൽ എത്താം. ഇടവകയുടെ ഭൂരിഭാഗ വും മലമ്പ്രദേശമാണ്. 1972 മുതലാണ് നൂറാംതോട്ടിൽ കുടിയേറ്റം ആരംഭിച്ചത്. കുന്നത്തേട്ട് ഉലഹന്നാൻ, കാക്കോട്ട് ചാക്കോ, കല്ലുകുളങ്ങര സ്‌കറിയ, വെള്ളാരംകുന്നേൽ ജോസഫ്, മണിക്കൊമ്പേൽ മത്തായി, കല്ലുങ്കൽ ജോർജ്, മങ്കുത്തേൽ സ്‌കറിയ, തോട്ടത്തിൽ ജോൺ, വെട്ടുകല്ലേൽ ഉലഹന്നാൻ, താന്നിക്കൽ ജോസ്, നീർവേലിൽ ജോർജ്, മുണ്ട

യ്ക്ക്ക്കൽ ജോൺ, കുര്യൻ പെരിയപ്പുറം, പൈലി പണ്ടാ രികുന്നേൽ, കാരികുന്നേൽ മത്തായി, സ്രാമ്പിക്കൽ മത്തായി തുടങ്ങിയവരാണ് ആദ്യകാല കുടിയേറ്റ ക്കാർ ഇപ്പോൾ കോടഞ്ചേരി വില്ലേജിന്റെ ഭാഗമാണ് നൂറാംതോട്.


കുര്യൻ പെരിയപ്പുറത്ത് സംഭാവനയായി നൽകിയ സ്ഥലം വിറ്റുകിട്ടിയ പണമാണ് പള്ളിയുടെ ആദ്യമു ലധനം. 1978 മെയ് 9-ാം തീയതി, കണ്ണോത്ത് പള്ളി വികാരിയായിരുന്ന ഫാ. മാത്യു കൊട്ടുകാപ്പിള്ളി ഇവിടെ ആദ്യമായി ദിവ്യബലിയർപ്പിച്ചു. തുടർന്ന്.ചെമ്പുകടവി വികാരിമാരായിരുന്ന ഫാ. മാത്യു കിഴ ക്കേയിൽ, ഫാ. ജോൺ കളരിപ്പറമ്പിൽ എന്നിവരാണ് ഇവിടെ അജപാലന ശുശ്രൂഷ നടത്തിയത്. 1984 ൽ ഫാ. ജോസഫ് മണ്ണഞ്ചേരി ഇടവകയുടെ പ്രഥമ വികാ രിയായി.


1980 നവംബർ 1 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് നൂറാംതോട് പള്ളിയ്ക്ക് താക്കെ ല്ലിട്ടു. 1988 സെപ്റ്റംബർ 17 ന് ദൈവാലയം ആശീർവ്വ ദിച്ചു. ഇതോടൊപ്പംതന്നെ പാരീഷ്ഹാളിൻ്റെ നിർമ്മാ ണവും പൂർത്തീകരിച്ചു. ഇക്കാലത്ത് ബഹു. ജോസഫ് മണ്ണഞ്ചേരിയച്ചൻ ആയിരുന്നു വികാരി. 1999 ൽ വിമ ലാലയം സഹോദരിമാരുടെ മഠം ഇവിടെ സ്ഥാപിത മായി. 2009 സെപ്റ്റംബർ 7 ന് പുതിയ പള്ളി മുറി അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് ആശീർ വ്വദിച്ചു. ബഹു. ജോസഫ് പള്ളി മുറിയുടെ നിർമ്മാണത്തിന് നേത്യതം വഹിച്ചത്.

ഇടവക ഒറ്റനോട്ടത്തിൽ



പള്ളി ആരംഭിച്ച വർഷം - 1978


ഇടവക സ്ഥാപിച്ച വർഷം - 1984


കത്തോല കുടുംബങ്ങൾ - 220


കത്തോലിക്ക അംഗങ്ങൾ - 1100


ദൈവവിളികൾ:


വൈദികർ - 4


സിസ്റ്റേഴ്‌സ് - 17


സന്ന്യാസ ഭവനങ്ങൾ


>എം.എസ്.എം.ഐ കോൺവെൻ്റ്


-താമരശ്ശേരിയിൽ നിന്ന് ഇടവകയിലേക്കുള്ള ദൂരം18 കി.മീ.