Progressing
കോഴിക്കോട് ജില്ലയിലെ മരഞ്ചാട്ടിയില്‍ 1950 ലാണ് കുടിയേറ്റം ആരംഭിച്ചത്. പുതിയിടത്തുചാലില്‍,വടക്കേക്കുറ്റ്, പോണാട്ട്, പുരയിടത്തില്‍, ഇലവുങ്കല്‍,തേവര്‍കാട്ടില്‍, തുണ്ടത്തില്‍, പൂതക്കുഴിയില്‍ എന്നീ എട്ട് കുടുംബങ്ങള്‍ മരഞ്ചാട്ടിയില്‍ ആദ്യമായി താമസിച്ച് കൃഷിയിറക്കി. 1945 ല്‍ കൂടരഞ്ഞി ഇടവകയാ
വുകയും ആദ്യ വികാരിയായി ഫാ. ബര്‍ണാഡിന്‍ സി.എം.ഐ. 1945 ആഗസ്റ്റ് 15 ന് സ്ഥാനമേല്‍ക്കുകയും ചെയ്തു. കുടരഞ്ഞി ഇടവകയില്‍നിന്നും പിരിഞ്ഞ് 1964 ജൂലൈ 3 ന് പുഷ്പഗിരി ഇടവകയാവുകയും ഫാ. തോമസ് തൈത്തോട്ടത്തിനെ ആദ്യവികാരി യായി നിയമിക്കുകയും ചെയ്തു.
1983 മുതല്‍ ദിവ്യബലിയര്‍പ്പണം ഹൈസ്കൂള്‍ കെട്ടിടത്തിലേയ് ക്ക് മാറ്റി. മരഞ്ചാട്ടി എന്ന കുടിയേറ്റ ഗ്രാമത്തെ ഐശ്വര്യ സമൃദ്ധമായ ഫലവ്ൃക്ഷതരുലതാദികള്‍ നിറഞ്ഞ മനോഹരമായ ഒരു പു
ണ്ൃഭുമിയാക്കി മാറ്റാന്‍ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മണക്കാട്ടുമറ്റം
അച്ചന്റെ ക്രാന്തദാര്‍ശികത്വവും നിശ്ചയ ദാര്‍ഡ്യയവും,
സ്ഥിരപരിശ്രമവും ഒപ്പം, കുടെ നിന്ന് അധ്വാനിക്കുന്ന സാഹോദമ്യത്തിന്റെ പൊന്‍നുലില്‍ കോര്‍ത്തെടുത്ത ഈ പ്രദേശവാസികളുടെ ആത്മ സമര്‍പ്പണവുംആണ്.
1984 മുതല്‍ 1987 വരെ ബഹു. ജോസഫ് അറയ്ക്കപഠമ്പിലച്ചന്‍
ഇവിടെ വന്ന് ദിവ്യബലിയര്‍പ്പിച്ചു.
മരഞ്ചാട്ടിയിലെ വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുവേണ്ടി ഒരു ദൈവാലയം ഉണ്ടാകണമെന്ന നിശ്ചയദാര്‍ഡ്യം വിശ്വാസികളുടെ ഇടയില്‍ ശക്തമായി. 1980 നവംബര്‍ മാസത്തില്‍ മരഞ്ചാട്ടിയില്‍ ആദ്യമായി ഫാ. നോബര്‍ട്ട് ഒ.സി.ഡി.യുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പിക്കപ്പെട്ടു
2002 ല്‍ ബഹു. സെബാധസ്റ്ന്‍ ഇളംതുരുത്തിയച്ചന്‍ ഇടവകാ സമുഹത്തിന്റെ ആത്മീയ ത്യേത്വം )ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ,ശക്തമായ പിന്തുണ ഇടവകയെ ആത്മീയമായും ഭാതികമായും ഏറെ ഉയര്‍ത്തി. പള്ളിയിലേയ്ക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തതും ദേവാലയമുറ്റം നവീകരിച്ചതും ഹൈസ്കുള്‍ ഇ.എം.എല്‍,പി. സ്കൂള്‍ നവീകരണവും അദ്ദേഹത്തിന്റെ നേട്ടങ്ങളിലെ ചില പൊന്‍തുവലുകളാണ്.
2005 മെയ് മാസത്തില്‍ ബഹു. മാത്യു പൊയ്യുക്കര അച്ചന്‍ ഇടവകയുടെ നായകനായി, ഇടവകാ സമുഹത്തെ ആത്മീയമായി ഉണര്‍ത്താന്‍
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു, ഇ.എം.എല്‍. പി സ്‌കുള്‍ പുതിയ കെട്ടിടം പുര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇടവകയില്‍ ശുശ്രുഷ ചെയ്യുന്ന കാലത്തുതന്നെ 2008 ജൂലൈ 27ന് ബഹു.അച്ചന്‍ നിതൃസമ്മാനത്തിനായി വിളിക്കപ്പെട്ടു.2008 സെപ്റ്റംബര്‍ 9 ന് റവ. ഫാ. ജില്‍സ് കാരിക്കുന്നേല്‍ ഇടവകാ വികാരിയായി സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനോഹരവും ലളിതവുമായ ഒരു പള്ളിമുറി നിര്‍മ്മിച്ചു. പള്ളിയ്ക്ക് സ്ഥിരവരുമാനം ഉറപ്പിക്കാന്‍ പള്ളിവക സ്ഥലത്ത് റബര്‍ നട്ടുപിടിപ്പിച്ചു. ഹൈസ്കുളിലേയ്ക്കുള്ള റോഡും ഹൈസ്കുളിന്റെ മേല്‍ക്കുരയും നവീകരിച്ചു. മുന്ന് വര്‍ഷത്തെ സ്തുത്യാര്‍ഹമായ സേവനത്തിനുശേഷം ഉപരിപഠനത്തിനായി റോമിലേയ്ക്കു പോയി,. പുതിയ വികാരിയായി റ൮.ഫാ. റോയി കുനാനിയിൽ ചാര്‍ജെടുത്തു. ഇടവകാ സമുഹത്തിന് പുത്തന്‍ ഉണര്‍വ് നല്കാന്‍ അദ്ദേഹആരു ത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു. ഹൈസ്കൂൾ പാരീഷ്ഹാളാക്കിയതും സ്റ്റേജ് പണികഴിപ്പിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. പള്ളിവക സ്ഥലതമനോഹരമായ ഒരു ഗ്രോട്ടോ എന്ന ആശയം പങ്കുവയ്ക്കുകയും. നടുവത്ത് ഫാമിലി അതിനുള്ള സാമ്പത്തിക സഹായം സ്പോണ്‍സ ചെയ്യുകയും ചെയ്തതോടെ കേവലം ഒരാഴ്ച കൊണ്ട് ഗ്രോട്ടോ പണി പൂർത്തീകരിച്ച് വെഞ്ചിരിക്കുകയും അള്‍ത്താരയുടെ നവീകരണം സാധമാകുകയും ചെയ്തു. ഒരു വര്‍ഷത്തെ സേവനത്തിനു ചക്കിട്ടപാറ വികാരിയായി സ്ഥലം മാറിപ്പോയി. തുടര്‍ന്ന് റെവ ഫാ. അന്വേഷ് പാലക്കിൽ, വികാരിയായി സേവനം ചെയ്തു.
2012 ഒക്ടോബര്‍ റവ.ഫാ. കുര്യന്‍ തലച്ചിഠക്കുഴി വികാരിയായി സ്ഥാന മേറ്റു. സെമിത്തേരി നവീകരണവും, സെമിത്തേമിചാപ്പലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എടുത്തുപറയേണ്ടതാണ്. 28.07.2013 റവ.ഫാ. ജേക്കബ് പുപുത്തൻപുര വികാരിയായി ചാര്‍ജെടുത്തു. ഇടവകാസമൂഹത്തെ ആത്മീയമായി വളര്‍ത്തുനനതോടൊല്പം സമ്പാദ്യ ശീലവും വളര്‍ത്താന്‍ കാരശ്ശേരി ബാങ്കിന്റെ ഒരു ശാഖ മരഞ്ചാട്ടിയിലും സ്ഥാപിക്കുന്നതിനായി ശ്രമിക്കുകയും പള്ളിവകസ്ഥലത്ത് കെട്ടിടം പണിയുന്നതിന് നേതൃത്വം നല്കുകയും ചെയ്തു. 2014 ഏപ്രില്‍ 12 ന് ബാങ്ക് കെട്ടിടം ആശീര്‍വദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രായവും രോഗവും തളര്‍ത്തിയിമുന്നുവെങ്കിലും അജപാലനരംഗത്ത് കര്‍മ്മനിരതനായിരുന്നു അദ്ദേഹം. സെന്റ് മേരീസ് ഇ.എം.എല്‍.പി, സ്‌കൂളിന് അംഗീകാരം നേടികൊടുത്തത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് തന്റെ ഇടയ ധര്‍മം പൂര്‍ത്തിയാക്കി വിശ്രമ ജീവിതത്തിനായി ഇരുട് നിര്‍മ്മിതമായ പ്രീസ്റ്റ് ഹോമിലേയ്ക്കുപോയി.
03,05.2015 ല്‍ റവ.ഫാ, ഷിബു കളരിയ്ക്കല്‍ മരഞ്ചാട്ടി ഇടവകയുടെ വികാരിയായി സ്ഥാനമേറ്റു. ഈര്‍ജസ്ഥലനായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. ഇടവകാദരണമംഗത്ത് ചില
നവീകരണങ്ങൾ കൊണ്ടുവന്നു. ഇടവകയ്ക്ക് പാരീഷ് സെക്രട്ടറിയെ നിയമിച്ചു. പമസ്പമസഹായ നിധി തുടങ്ങിയതും പള്ളിമുറ്റത്ത് കുഴല്‍
ക്രിണര്‍ നിര്‍മ്മിച്ചതും പള്ളിമുറ്റം ഇന്റര്‍ലോക്ക് ചെയ്തതും ഹൈസ്കു
ളിന്റെ ടൈല്‍ വര്‍ക്ക് നടത്തിയതും, പള്ളിമുറ്റത്ത് സ്റ്റീലിന്റെ കൊടിമരം സ്ഥാപിച്ചതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ നാഴികളകല്ലുകളാണ്.
07,09.2017 ന് ബഹു. ജോസഫ് മാളിയേക്കലച്ചന്‍ ഇടവകയുടെ സാരഥിയായി. ഒരു നല്ല ആത്മീയനേതാവും, ആര്‍ക്കിടെക്റ്റും, എഞ്ചിനീയറുമായ അദ്ദേഹത്തിന്റെ ഭരണപാടവവും ആത്മീയ ശുശ്രുഷയും ഇടവകയെ എല്ലാതരത്തിലും ഉണര്‍വുള്ളതാക്കി പള്ളിവരാന്ത വീതികുട്ടീയതും, പിയാത്ത നവീകരണവും, കഠന്റ് കണക്ഷന്‍ ലഭ്യമാക്കിയതും,ഹൈസ്കുള്‍ ക്ലാസ് റുമുകള്‍ ഹൈടെക് ആക്കിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എടുത്തുപറയേണ്ടതാണ്. ഇടവകയുടെ ചിരകാലസ്വപ്നമായിരുന്ന പാരീഷ് ഹാളിന്റെ നിര്‍മ്മാണവും, ഷോപ്പിംങ് കോംപ്ലക്സ് നിര്‍മ്മാണ പൂര്‍ത്തീകരണവും ജോസഫ് മാളിയേക്കല്‍
അച്ചന്റെ പ്രവര്‍ത്തനങ്ങളിലെ വ്ര്ജമുത്തുകളാണ്.