Progressing

Parish History

സെൻറ്.ജോസഫ്സ് ചർച്ച് മഞ്ചേരി

മഞ്ചേരി, സെന്റ് ജോസഫ്സ് ഇടവക ചരിത്രത്തിലൂടെ.......


മലബാർ കുടിയേറ്റത്തിൻ്റെ ആദ്യ നാളുക ളിൽത്തന്നെ, കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽനിന്ന് കൃഷിഭൂമിയും തൊഴിലും തേടി ഇറങ്ങിയവർ മഞ്ചേ രിയിലും സമീപപ്രദേശങ്ങളിലും എത്തി. ചില കുടും ബങ്ങൾ കൃഷിയെ ഉപജീവനമാർഗ്ഗമായി തിരഞ്ഞെ ടുത്തപ്പോൾ, വേറെ ചിലർ ബിസിനസിലേക്കും മറ്റു ചില സംരഭങ്ങളിലേക്കുമായിരുന്നു ശ്രദ്ധ തിരിച്ചത്.


മലപ്പുറം ജില്ലയുടെ രൂപീകരണം തൊഴിൽ

അന്വേ ഷകർക്ക് അനുകൂലമായ സാഹചര്യമൊരുക്കി. വിദ്യാ ഭ്യാസരംഗത്ത് താരതമ്യേന പിന്നാക്കമായിരുന്ന ഈ ജില്ലയിലേക്ക് കൂടുതൽ പേർ തൊഴിൽ തേടിവരാൻ തുടങ്ങിയതോടെ മഞ്ചേരിയിൽ ക്രിസ്‌തീയ കൂട്ടായ്മയ്ക്ക് പുതിയമാനം കൈവന്നു.


ആദ്ധ്യാത്മികാവശ്യങ്ങൾക്ക് പരിമിതമായ സൗകര്യമേ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നുള്ളു. ഏക ആശ്രയമായിരുന്ന ടൗണിലെ ലത്തീൻ പള്ളിയിൽ ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടായിരുന്നില്ല. 1953 ൽ തലശ്ശേരി രൂപത സ്ഥാപിതമായതോടെ ഇവിടുത്തെ സുറിയാനി ക്രിസ്‌ത്യാനികൾ മണിമുളി ഇടവകയുടെ കീഴിലായി. എന്നാൽ 40 കിലോമീറ്ററില ധികം ദൂരെയുള്ള മണിമുളിയിൽ പോയി ആദ്ധ്യാത്മി കാവശ്യങ്ങൾ നിറവേറ്റുക പ്രായോഗികമായിരുന്നില്ല. മലപ്പുറം ജില്ലയിൽ കുടിയേറ്റകുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചപ്പോൾ കൂടുതൽ പള്ളികൾ സ്ഥാപിതമായി. 1963 ആയപ്പോഴേക്കും പയ്യനാട് കേന്ദ്രമായി ഒരു പള്ളി ആരംഭിച്ചു. 1972 ൽ ഇത് ഇടവകയായി ഉയർത്തപ്പെട്ട തോടെ മഞ്ചേരിയിലുള്ള ക്രിസ്‌തീയകുടുംബങ്ങൾ ആ ഇടവകയുടെ കീഴിലായി.


ബിസിനസ്, ജോലി തുടങ്ങിയ മേഖലകളിലായി കൂടുതൽ കുടുംബങ്ങൾ മഞ്ചേരി പട്ടണത്തിൽ താമസമായപ്പോൾ ഒരു പള്ളി ഇവിടെയും ഉണ്ടാകേണ്ടത് ആവശ്യമായി. ഇവിടെയുള്ളവർ പയ്യനാട് ഇടവകക്കാരായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അകലവും യാത്രാക്ലേശവും മൂലം ലത്തീൻപള്ളിയിലെ ശുശ്രൂ ഷകളിൽ പങ്കെടുത്ത് തൃപ്‌തരാവുകയായിരുന്നു. പയ്യനാട് ഇടവക വികാരിയായിരുന്ന ബഹു. ജോൺ മണലിലച്ചൻ്റെ നേത്യത്വവും മഞ്ചേരിയിലുണ്ടായിരുന്ന കത്തോലിക്കാ കുടുംബങ്ങളുടെ ശക്തമായ പിന്തു ണയും മഞ്ചേരി ഇടവകയുടെ രൂപീകരണത്തിന് വഴി തുറന്നു. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നൽകിയ സഹായവും തദ്ദേശീയമായി സ്വരൂപിച്ച തുകയും ചേർത്ത് 1982 ഫെബ്രുവരി 6 ന് പള്ളി യ്ക്ക് സ്ഥലം വാങ്ങി. മാർച്ച് 5 ന് ദൈവാലയത്തിന്റെ പണി തുടങ്ങുവാൻ തീരുമാനമെടുത്തു. 1983 ജൂലൈ 17 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് വി. യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ദൈവാലയത്തിന് അടിസ്ഥാനശിലയിട്ടു. ദൈവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം 1986 നവംബർ 9 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് നിർവ്വഹിച്ചു. അതോടെ കുടിയേറ്റക്കാരുടെ വലിയൊരു സ്വപ്നം പൂവണിഞ്ഞു. പയ്യനാട് വികാരിയായിരുന്ന ഫാ. ജോൺ മണലിനെ മഞ്ചേരിയുടെ പ്രഥമ വികാരിയായി 1987 മെയ് 17 ന് നിയമിച്ചത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. കൈക്കാരന്മാരുമൊത്ത് പള്ളിപ്പണിയുടെ ബാദ്ധ്യതകൾ തീർക്കുവാനും അവശേഷിച്ച പണികൾ പൂർത്തിയാക്കുവാനും ബഹു. അച്ചന് സാധിച്ചു.


1988 ൽ നസ്രത്ത് സിസ്റ്റേഴ്‌സിൻ്റെ കോൺവെന്റും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളും സ്ഥാപിതമാ യി. 1990 ൽ ഫാ. മാത്യു പുള്ളാലിക്കൽ ഇവിടെ വികാരിയായി ബഹു. അച്ചൻ തുടക്കം കുറിച്ച മ്യൂച്ചൽ ഫണ്ട് ക്രമീകരണം ഇടവകയ്ക്ക് ഒരു അനുഗ്രഹമായി മാറി പള്ളിയുടെ മുൻഭാഗത്തെ പോർട്ടിക്കോ നിർമ്മി ക്കുവാനും പള്ളിയുടെ ചുറ്റുമതിൽ പൂർത്തിയാക്കു വാനും അദ്ദേഹത്തിനു കഴിഞ്ഞു.


തുടർന്ന് ബഹു. വർഗീസ് ചക്കുങ്കലച്ചൻ വികാരിയായി വന്നു. ബഹു. അച്ചൻ ദൈവാലയത്തിന്റെ ഉൾഭാഗം കൂടുതൽ മനോഹരമാക്കുകയും ഇടവകയെ പല വാർഡുകളായി തിരിച്ച് പ്രാർത്ഥനാകൂട്ടായ്‌മകൾ ആരംഭിക്കുകയും ചെയ്തു. മഞ്ചേരി പള്ളിക്കു സ്വന്തമായി പയ്യനാട് സിമിത്തേരിയിൽ കല്ലറകളും കുടും ബകല്ലറകളും നിർമ്മിക്കുന്നതിന് പയ്യനാട് പള്ളി വികാരിയായിരുന്ന ബഹു, ജോസഫ് കോഴിക്കോട്ടച്ചന്റെ നിസ്വാർത്ഥമായ സഹകരണം ലഭിച്ചു. ഒമ്പതിലേറെ വർഷം തന്റെ സേവനം മഞ്ചേരിക്കു നൽകിയ ശേഷം വർഗീസച്ചൻ 2000 മെയ് 13 ന് തേഞ്ഞിപ്പലം പള്ളി വികാരിയായി സ്ഥലംമാറി, 2000 ത്തിൽ വികാരിയായി ഫാ. മാത്യു മറ്റക്കോട്ടിൽ ചാർജെടുത്തു. ബഹു. അച്ചൻ പള്ളി മുറിയിലേക്കു കയറുന്ന ഗോവണിക്കു മേൽക്കുര പിടി പ്പിക്കുകയും പള്ളിമുറ്റം ഷീറ്റു മേഞ്ഞ് സൗകര്യ പ്രദമാക്കുകയും പോർട്ടിക്കോ പൊളിച്ച് ആ ഭാഗം പള്ളിയോട് ചേർക്കുകയും സിമിത്തേരിയിൽ കൂടുതൽ കല്ലറകൾ സ്ഥാപിക്കുകയും ചുറ്റുമതിൽ കെട്ടി ഗെയിറ്റ് പിടിപ്പിക്കുകയും ചെയ്തു.


ബഹു. ജോർജ് മംഗലപ്പിള്ളിലച്ചൻ 2006 മെയ് 13 ന് വികാരിയായി സ്ഥാനമേറ്റു. മദ്ബഹ മനോഹരമാക്കുന്നതിനും ആരാധനാക്രമങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും അച്ചൻ പ്രത്യേകം ശ്രദ്ധിച്ചു. പരസ്‌പരം അറിയുന്നതിനും കൂട്ടായ്‌മയെ വളർത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ “പാരിഷ് ഡയറക്‌ടറി 2009" പ്രസിദ്ധീകരിച്ചു.


2009 മെയ് 13 ന് ഫാ. മാത്യു പനച്ചിപ്പുറം മഞ്ചേരിഇടവക വികാരിയായി സ്ഥാനമേറ്റു. ബഹു. അച്ചൻ ഇടവകയ്ക്ക് ശക്തമായ ആത്മീയ നേതൃത്വം നൽകി. 2010 മെയ് 8 ന് ഫാ. റോണി പോൾ കാവിൽ വികാരിയായി. ഇപ്പോഴുള്ള ദൈവാലയത്തിന്റെ സ്ഥല പരി മിതി കണക്കിലെടുത്ത് പുതിയ ദൈവാലയത്തിനായി ബൈപ്പാസിനോട് ചേർന്ന് 73 സെൻ്റ് സ്ഥലം 2010 ൽ വാങ്ങി. ബഹു. അച്ചൻ്റെ നേതൃത്വത്തിൽ ഇടവക സമൂഹം വളരെ സജീവമായി മുന്നോട്ടു നീങ്ങുന്നു.