Progressing
കോഴിക്കോട് നഗരത്തിന് തെക്ക് കുണ്ടായിത്തോടിൽ NH 17 -നോട് ചേർന്ന്
94.6സെൻ്റ്സ്ഥലംകപ്പുച്ചിൻ ആശ്രമത്തിനു വേണ്ടി 2001 ഒക്ടോബർ 16 ന് വാങ്ങി. അവിടെ ഉണ്ടായിരുന്ന ഭവനം നവീകരിച്ച് ശാന്തി ആശ്രമമാക്കി മാറ്റുകയും ,ഫാ. സെബാസ്റ്റ്യൻ തോട്ടുങ്കൽ (OFM Cap)ആശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. 2002 ജൂലൈ 5 ന് ബ്ര .തോമസ് ജേക്കബ് തേക്കും കാട്ടിലിൻ്റെ കാലത്ത് ആശ്രമം ആശിർവ്വദിച്ചു
ആശ്രമത്തോട് ചേർന്ന് ഇടവകയുടെചുമതലകൾ നിർവ്വഹിക്കാൻ അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ്നൽകിയ നിർദ്ദേശം കപ്പുച്ചിൻ അധികാരികൾ സ്വീകരിച്ചു. താത്ക്കാലികമായി ഉണ്ടായിരുന്ന ഹാൾ പരിഷ്ക്കരിച്ച് പള്ളിയായി രൂപപ്പെടുത്തി 2002 ഓഗസ്റ്റ് 21 ന് അഭിവന്ദ്യ പോൾ ചിറ്റിലപ്പിള്ളി പിതാവ് ഇടവകപ്പള്ളി കൂദാശ ചെയ്തു. 2002 നവംബർ 3 ന് സെൻ്റ് ആൻ്റണീസ് ദേവാലയം താമരശ്ശേരി രൂപതയിലെ ഒരു ഇടവകയായി ഉയർത്തപ്പെട്ടു.
ബ്ര .സെബാസ്റ്റ്യൻ തോട്ടുങ്കലിൻ്റെ മേൽനോട്ടത്തിൽ ആശ്രമത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചു. 2005 ജനുവരി 8 ന് ബഹുമാനപ്പെട്ട പ്രൊവിഷ്യൽ പുതിയ കെട്ടിടം ആശീർവ്വദിച്ചു. ജ്യോതിഭവൻ എന്ന പേരിൽ ഒരു FCC കോൺവെൻ്റ് 2002 നവംബർ 30 ന് ആശീർവ്വദിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2003 ൽ സെൻ്റ്. ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. 2006 ഫെബ്രുവരി 16 ന് അഗതി കേന്ദ്രമായ ശാന്തി ഭവൻ ആ ശീർവ്വദിച്ചു.
അഭിവന്ദ്യ പോൾ ചിറ്റിലപ്പിള്ളി പിതാവ് 24.08. 2008 ൽ ഇടവകയിൽ അജപാലന സന്ദർശനം നടത്തിയ അവസരത്തിൽ പുതിയ പള്ളിയും പാരിഷ് ഹാളും നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഈ കാര്യം തുടർന്നു നടന്ന ഇടവക പൊതുയോഗത്തിൽ അവതരിപ്പിക്കുകയും 2009 ൽ പുതിയ പള്ളിയുടെയും പാരിഷ് ഹാളിൻ്റെയും നിർമ്മാണം ആരംഭിച്ചു. 2011 ഏപ്രിൽ 30ന് അഭിവന്ദ്യ താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ പിതാവ് പുതിയ ദേവാലയം ആശീർവ്വദിച്ചു.