Progressing

Parish History

സെന്റ് മേരീസ് ചർച്ച് കൂരോട്ടുപാറ

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിൽ മലയോര പ്രദേശമായ കൂരോട്ടൂപാറ ഇടവക സ്ഥിതി ചെയ്യുന്നത്. കൂരോട്ടുപാറ പളളിക്കുവേണ്ടി 30.04.2009 ൽ ചക്കുംമൂട്ടിൽ ജേക്കബിന്റെ പക്കൽ നിന്നും 3 ഏക്കർ 11 അര സെന്റ് സ്ഥലം മഞ്ഞുവയൽ പളളി വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ വാങ്ങുന്നു.

കൂരോട്ടുപാറ പ്രദേശത്ത് കുരിശുപളളിയെക്കുറിച്ച് ആലോചിക്കാൻ മഞ്ഞുവയൽ ഇടവകയിൽ 03.10.2010 ന് ഫാ.ജെയിംസ് വാമറ്റത്തിലിന്റെ കാലഘട്ടത്തിൽ പൊതുയോഗം ചേരുന്നു.

10.11.2010ന് രൂപതാകച്ചേരിയിൽ നിന്ന് അനുവാദം ലഭിക്കുന്നു. 2010 ൽ തന്നെ ദേവാലയ പണി ആരംഭിക്കുന്നു.

ഇടവകാംഗങ്ങൾ രാപകൽ പ്രായഭേദമന്യേ നടത്തിയ കഠിനാദ്ധ്വാന ത്തിന്റെ ഫലവും വികാരി ജയിംസച്ചന്റെ ആത്മാർത്ഥത യുടെയും അർപ്പണ ത്തിന്റെയും പ്രയ്ത്ന ത്തിന്റെയും ഫലമായി 2011 മെയ് 12 ന് വ്യാഴാഴ്ച്ച രൂപതാ ദ്ധ്യക്ഷൻ അഭി.മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് മഞ്ഞുവയൽ ഇടവകയുടെ കുരിശുപളളി എന്ന നിലയിൽ ദേവാലയം കൂദാശ ചെയ്തു.

2011 മെയ് 13ന് വ്യാഴാഴ്ച്ച ആദ്യമായി ദേവാലയത്തിൽ ബലി യർപ്പിച്ചു. 111 വീട്ടുകാരാണ് ഈ കുരിശുപളളിക്ക് കീഴിൽ

ഉണ്ടായിരുന്നത്.

2011 ഡിസംബർ 8ന് കൂരോട്ടുപാറ സെന്റ് മേരീസ് കുരിശു പളളിയെ ഇടവക പളളിയായി ഉയർത്തിയതും ജോസഫ് താണ്ടാംപറബിൽ അച്ചനെ ആദ്യവികാരി യായി നിയമിച്ചുകൊണ്ടും അഭിവദ്യപിതാവ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ആദ്യവികാരിയായി 2011 മുതൽ 2013 വരെ ചുമതലയേറ്റ ബഹു. ജോസഫ് താണ്ടാംപറബിൽ അച്ചന്റെ കാലത്ത് ഇടവകയുടെ പ്രാരംഭവളർച്ച ആരംഭിച്ചു. മഞ്ഞുമലപളളിയിൽ വികാരിയായി താമസിച്ചുകൊണ്ട് ആഴ്ച്ചയിൽ രണ്ടു കുർബാന എന്ന നിലയിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ഇടവക പ്പളളിയിൽ ബലിയർപ്പണം നടത്തുകയും പളളിയുടെ ബാക്കി ഉണ്ടായിരുന്ന പണികൾ പൂർത്തികരിക്കുകയും സൺഡേസ്കൂൾ കെട്ടിടം, സെമിത്തേരി, സെമിത്തേരി ചാപ്പൽ എന്നിവ പണി കഴിപ്പിക്കുകയും ചെയ്തു.

08.05.2013 ന് പനയ്ക്കൽ സെയിൽസൺ കൂരോട്ടുപാറ അങ്ങാടി യിലെ മുക്കാൽ സെന്റ് സ്ഥലം കുരിശു പള്ളി പണിയാനായി ഫാ. സാനു താണ്ടാം പറബിൽ വികാരിയായിരുന്ന കാലത്ത് ദേവാലയത്തിന് ഇഷ്ടദാനമായി നൽകി.

രണ്ടാം വികാരിയായി 2013 - 2018 കാലഘട്ടത്തിൽ മഞ്ഞുമല - കൂരോട്ടുപ്പാറ ഇടവകകളുടെ ചുമതലയേറ്റ ബഹു. അഗസ്റ്റിൻ കിഴുക്കരക്കാട്ട് അച്ചന്റെ കാലത്ത് ഇടവക ആദ്ധ്യാത്മികമായി വളരാൻ ആരംഭിച്ചു. ഇടവക ജനത്തിന് എല്ലാ ദിവസവും വി.കുർബാന, കാലാനു സൃത്മായുള്ള ജാഗരണപ്രാർത്ഥന, ധ്യാനം, തിരുനാളുകൾ എന്നിവ ലഭിക്കുകയും കൂരോട്ടുപാറ അങ്ങാടി മുതൽ പുളിയില ക്കാട്ടു പടിവരെ കുരിശിന്റെ വഴി സ്ഥാപി ക്കുകയും, ദേവാലയത്തിൽ വചനവേദി പാരിഷ് ഹോളിന്റെ അറ്റകുറ്റപണികൾ, ഇടവകയ്ക്ക് ഓഫീസ് റൂം എന്നിവ നിർമ്മി ക്കുകയും ചെയ്തതിനോടൊപ്പം ഇടവക യുടെ വളർച്ചകൂടി ലക്ഷ്യമാക്കി സ്പെരാൻസാ ഇൻഡസ്ട്രി എന്ന നിലയിൽ ബേക്കറി, മെഴുകുതിരി യൂണിറ്റുകൾ എന്നിവയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തു.

മഞ്ഞുമല ഇടവകയിൽ നിന്നു വന്ന് സഹായിക്കുന്ന വൈദികർക്കുപകരം കൂരോട്ടുപാറ ഇടവകക്ക് സ്വാതന്ത്രമായി ഒരു വികാരിയെ വേണം എന്ന കാലങ്ങളാ യുളള ഇടവകയുടെ അഭിപ്രായം പരി ഗണിച്ച് 2018 മെയ് 5ന് ബഹു . ചാക്കോ മുണ്ടയ്ക്കൽ അച്ചനെ രൂപത കൂരോട്ടുപാറ ഇടവകയ്ക്കായി നിയമിക്കുന്നു. ഇടവക യ്ക്ക് നിയതമായ രൂപം ഈ കാല ഘട്ടത്തിൽ കൈവന്നു. ഇടവകയുടെ ഔദ്യോഗികമായ രേഖകൾ, സംഘടനകൾ, അടിസ്ഥാനസൌകര്യങ്ങൾ , സ്ഥാപന ജംഗമവസ്തുക്കൾ, തുടങ്ങി ഒരു ഇടവകയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തതിനാെപ്പം കുട്ടികളുടെ രൂപികരണം, ഇടവകയുടെ സാബത്തിക ഭദ്രത, ഇടവകയുടെയും നാടിന്റെയും ഭാവി, ദേവാലയത്തിന് മേടിപ്പിടിപ്പിക്കൽ എന്നിവയ്ക്ക് പ്രാധ്യാനം നല്കി

2018 ആയപ്പോഴേയ്ക്കും കൂരോട്ടുപാറ ഇടവക 111 ഭവനങ്ങളിൽ നിന്ന് 130 ഭവനങ്ങളായി വളർന്നു കഴിഞ്ഞു.