Progressing

Parish History

സെന്റ്. മേരീസ് ഫൊറോന പള്ളി കോടഞ്ചേരി

കോഴിക്കോട് ജില്ലയിൽ കോടഞ്ചേരിയുടെ മല യോരങ്ങളിൽ പൊന്നുവിളയിക്കാൻ 1944 ൽ ഒത്തിരി സ്വപ്നങ്ങളുമായി കുടിയേറ്റക്കാർ വന്നു. മുന്നിൽ മല മ്പനിയും പട്ടിണിയും പ്രതിബന്ധങ്ങളും!


അക്കാലത്ത് ഒറ്റപ്പെട്ട കുടിലുകളിൽ കഴിഞ്ഞി രുന്ന കുടിയേറ്റ കർഷകകുടുംബങ്ങളിലേക്ക് സാന്ത്വനത്തിന്റെ തിരിനാളവുമായി കടന്നുവന്നത് ഫാ. മൊന്തനാരി എസ്.ജെ. ആണ്. ഈശ്വരവിശ്വാസം കൈമുതലായി ഉണ്ടായിരുന്ന അവർ, ഒരു ഷെഡ്ഡിൽ വി. കുർബാന അർപ്പിച്ചു തുടങ്ങി. അന്ന് കുടിയേറ്റ ക്കാർക്ക് ഒരു പള്ളി ഇല്ലായിരുന്നെങ്കിലും മുപ്പതോളം കുടുംബങ്ങൾ ആഴ്‌ചയിലൊരിക്കൽ പ്രാർത്ഥനയ്ക്കായി ഒരു വീട്ടിൽ സമ്മേളിച്ചിരുന്നു.


വിദ്യ അഭ്യസിക്കുന്നതിനായി ഗവ. അംഗീകാരം പ്രതീക്ഷിച്ച് 1946 മുതൽ ഫാ. സെക്യൂറായുടെ കാലത്ത് ഒരു ഷെഡ്ഡിൽ ക്ലാസ്സുകൾ തുടങ്ങി. തോപ്പിൽ തൊമ്മിക്കുഞ്ഞ് സാറായിരുന്നു അന്നത്തെ ഏക അധ്യാപകൻ അന്ന് പള്ളിയും പള്ളിക്കൂടവും പള്ളിമുറിയും ഒരേ ഷെഡ്ഡ് തന്നെയായിരുന്നു. ഫാ. ഫാബിയൂസ് സി.എം.ഐ ആണ് സ്‌കൂളിന് പ്രത്യേകം കെട്ടിടം പണിയാനുള്ള ശ്രമം തുടങ്ങിയത്. അദ്ദേഹം സ്ഥാപിച്ച എൽ.പി. സ്‌കൂൾ പിന്നീട് ദൈവാലയമായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പോസ്റ്റ് ഓഫീസ്, റേഷൻകട എന്നിവ അനുവദിച്ചുകിട്ടി.


ബഹു. വൈദികരുടെ നേതൃത്വത്തിൽ റോഡുകൾ വെട്ടാനും സർക്കാർ സ്ഥാപനങ്ങൾ കൊണ്ടുവരാനും ശ്രമമാരംഭിച്ചു. കുന്ദമംഗലത്തിനിപ്പുറം കോടഞ്ചേരി യിൽ ഒരു ഹൈസ്‌കൂൾ ആദ്യമായി തുടങ്ങിയത് ഫാ. ദൊസിത്തേവൂസ് സി.എം.ഐ.യുടെ കാലത്താണ്. ഇതിനായി സമ്പത്തും ആരോഗ്യവും സമയവും ബലി കഴിച്ച് മുന്നിട്ടിറങ്ങിയവരിൽ വടക്കേൽ കൊച്ചേട്ടൻ, ഏഴാനിക്കാട്ട് കുര്യാക്കോസ്, പുലയമ്പറമ്പിൽ കൊച്ചി പ്പാപ്പൻ, പൈകയിൽ കുഞ്ഞേട്ടൻ, പേടിക്കാട്ടുകു ന്നേൽ കുഞ്ഞ്, വലിയമറ്റത്തിൽ ദേവസ്യ തുടങ്ങിയ വരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്. 1954 ൽ ഹൈസ്‌കൂളിന് അംഗീകാരം കിട്ടി. പുതിയ കെട്ടിടം പിന്നീട് പള്ളിയായും ഉപയോഗിച്ചു. ഹൈസ്‌കൂൾ പണിപൂർത്തിയായതോടെ നല്ലൊരു ഗ്രൗണ്ടും നിർമ്മി ക്കാൻ കഠിനാദ്ധ്വാനികളായ കുടിയേറ്റക്കാർക്കായി. "കാരം ക്ലാരസഭയുടെ മലബാറിലെ 'രണ്ടാമത്തെ ഭവനം' ബഹു. ദൊസിത്തേവുസച്ചൻ്റെ കാലത്താണ് കോട ഞ്ചേരിയിൽ ആരംഭിച്ചത്.1959 ൽ ഫാ. ജോർ ജ് പുനക്കാട്ടിന്റെ നേ തൃത്വത്തിലാണ് ആദ്യ പള്ളി പണിത് വെഞ്ച രിച്ചത്. ഞായറാഴ്ച്‌ച ദിവ്യബലിക്കുശേഷം വികാരിയച്ചനും ഇട വക ജനങ്ങളും ചേർ ന്ന് ഒരാഴ്ച്‌ചത്തെ പണി ക്കുള്ള കല്ല് ചുമന്നിടു മായിരുന്നു. ഇത്തരം കൂട്ടായ്‌മയും ഒത്തുചേ രലുമാണ് കോടഞ്ചേരി യുടെ വികസനത്തി ന് നാന്ദി കുറിച്ചത്.കുറിച്ചത്.


കാട്ടാനയോടും കാ ട്ടുപോത്തിനോടും മലമ്പനിയോടും മല്ലടിച്ച് കാടിനെ നാടാക്കിമാ റ്റാൻ കഠിനാദ്ധ്വാനം ചെയ്ത‌ ആദ്യകാലകുടിയേറ്റ കർഷകരായ 48 കുടുംബങ്ങൾക്കും അവ രുടെ മക്കൾക്കും ദൈവവിശ്വാസത്തിൻ്റെയും ആത്മ വിശ്വാസത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ചുകൊടുത്ത വൈദികർ ഇന്നും കോടഞ്ചേരി ജനതയുടെ ഓർമ്മ കളിൽ തെളിഞ്ഞു നിൽക്കുന്നു. അവരുടെ നേത്യ ത്വവും കർമ്മധീരതയും കുടിയേറ്റ ജനതയെ ഏത് പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവാൻ കഴിവു ള്ളവരാക്കി. റോഡോ, പാലങ്ങളോ ഇല്ലാത്ത, വിക

സനം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അക്കാലത്ത് കൂടി യേറ്റ ജനതക്ക് 'അത്താണി' വൈദികർ മാത്രമായിരു ന്നു.


ഫാ. അലക്സ് മണക്കാട്ടുമറ്റത്തിൻറെ കാലത്ത് കോടഞ്ചേരി ഗവ. കോളേജ് സ്ഥാപിക്കുന്നതിന് ശ്രമ മാരംഭിച്ചു. അച്ചന്റെ നേതൃത്വത്തിൽ പൊതുജനങ്ങ ളിൽ നിന്ന് പിരിവെടുത്ത് 18 ഏക്കർ സ്ഥലംവാങ്ങി. 5 ലക്ഷം രൂപമുടക്കി കെട്ടിടം നിർമ്മിക്കുകയും ഫർണിച്ചർ സംഭാവന ചെയ്യുകയും ചെയ്‌തത് ഇടവകയുടെ യശസ്സ് ഉയർത്തുകതന്നെ ചെയ്‌തു. അങ്ങനെയാണ് കോടഞ്ചേരിയിൽ ഗവ കോളേജ് അനുവദിപ്പിച്ചത്, ഫാ. ഫ്രാൻസിസ് ആറുപറയുടെ നേതൃത്വത്തിലുള്ള പൊതുജന കമ്മറ്റിയാണ് ഈ സംരംഭം ലക്ഷ്യത്തിലെ


ഫാ ജോസഫ് മണ്ണൂരിൻ്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന മനോഹരമായ ദൈവാലയം മഹാ ജൂബിലി വർഷത്തിൽ പണിതീർത്തത്. ഇത് കോട ഞ്ചേരിയിലെ ക്രൈസ്തവവിശ്വാസികളുടെ കൂട്ടായ്‌മ യുടെ തിലകക്കുറിയായി വിരാജിക്കുന്നു. മലബാറിലെ


'ഏറ്റവും വലിയ ക്രൈസ്‌തവ ദൈവാലയം' എന്ന പേരിലറിയപ്പെടുന്ന സെൻ്റ് മേരീസ് ഫൊറോനപ ഉള്ളിക്ക് വിജയത്തിൻ്റെ ഒരു ചരിത്രം തന്നെ വിവരി ക്കാനുണ്ട്. ഇടവക ജനങ്ങളെ ഒറ്റക്കെട്ടായി നയിക്കാൻ ബഹു മണ്ണൂരച്ചൻ്റെ ആത്മാർത്ഥ ശ്രമത്തിന് സാധ്യ മായി.


2004 ൽ കുടിയേറ്റത്തിൻ്റെ വജ്രജൂബിലി അത്യ ധികം ഉത്സാഹത്തോടും സന്തോഷത്തോടും കൂടി യേറ്റ ജനത ആഘോഷിച്ചു. ഇന്ന് ഇടവകയെ നയി ക്കുന്നത് ബഹു. ഫാ. അഗസ്റ്റിൻ കിഴക്കരക്കാട്ടും അസി വികാരി ഫാ. തോമസ്മ ലപ്രവനാലുമാണ്. ദൈവ സ്നേഹത്തിന്റെ സമസ്‌ത ഭാവങ്ങളും പൂർണ്ണത പ്രാപിക്കുന്നത് കുടുംബക്കൂട്ടായ്‌മയിലാണെന്ന് മന *സ്സിലാക്കിയ ബഹു. അച്ചന്മാർ കുടുംബക്കൂട്ടായ്‌മക്കും പ്രാർത്ഥനാ സമ്മേളനത്തിനും നേതൃത്വം നൽകു ന്നു. അജപാലന ശുശ്രൂഷയിൽ 17 വികാരിയച്ചന്മാരും അസി. വികാരിയച്ചന്മാരും ഇവിടെ സേവനമനു ബഠിച്ചിട്ടുണ്ട്. കൂടാതെ സഭയ്ക്ക് 2 മെത്രാന്മാരെയും 21 വൈദികരെയും 76 സിസ്റ്റേഴ്‌സിനെയും നൽകാൻ ഇടവകയ്ക്ക് കഴിഞ്ഞു. 750 ൽ പരം കുട്ടികൾ സൺഡേ സ്കൂ‌ളിൽ പഠിക്കുന്നുണ്ട്. ഹെഡ്‌മാസ്റ്റർ ജോയി പുത്തൻപുരയുടെ നേതൃത്വത്തിൽ 30 മതാ ദ്ധ്യാപകർ സേവനം ചെയ്യുന്നു.


ആദ്ധ്യാത്മികരംഗത്ത് മാത്രമല്ല; സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസരംഗങ്ങളിലും ഇടവക യുടെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. രജിസ്റ്റർ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്. പോലീസ് സ്റ്റേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം പള്ളിയുടെ സംഭാവനയാണ്.


'ദൈവാലയം ഇടവക ജനത്തിൻ്റെ ജീവിതകേന്ദ്ര മാണ്' എന്ന സത്യം സാർത്ഥകമാകുമാറ്, ദിവസവും അനേകം പേർ കോടഞ്ചേരി ദൈവാലയം സന്ദർശിച്ച് കടന്നുപോകുന്നു.