Progressing

Parish History

തിരുകുടുംബ ദേവാലയം കട്ടിപ്പാറ

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലേക്കുള്ള കുടിയേറ്റം 1949 ൽ ആരംഭിച്ചു. 

കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാരനായ വടക്കേൽ നിരപ്പേൽ കുഞ്ഞേട്ടൻ ജന്മിമാരോട് സ്ഥലം വാങ്ങുകയും ഏക്കറിന് 200 രൂപ ' പ്രകാരം ആദ്യകാല കുടിയേറ്റ ക്കാർക്ക് നൽകുകയും ചെയ്തു.

കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ, കാട്ടാമ്പാക്കുകാരായ പറപ്പള്ളിൽ മത്തായി, കൊച്ചു വീട്ടിൽ തോമസ്സ്, മണ്ണൂർ വർക്കി, കടപ്ലാമറ്റം കാരായ പറതൂക്കിയേൽ ജോൺ അരുമായിൽ വർക്കി, പള്ളിയോടിൽ ജോസഫ്, ഇട്ടിയാപ്പാറ ഫ്രാൻസിസ്, കഴുകനോലിൽ ജോസഫ്, നെടുങ്ങാട്ടു കുട്ടി, കൊഴുവനാൽ ജോസഫ്, ഓരിൽ കൊച്ചുകുട്ടി, മുണ്ടോലികണ്ടത്തിൽ മത്തായി, കടുവാക്കുഴി കൊച്ചേട്ടൻ, നാലൊന്നു കാട്ടിൽ കുഞ്ഞൂഞ്ഞ്, തെക്കേമുറി തൊമ്മൻ, മത്താനായിൽ മത്തൻ, കുഞ്ഞുകു ട്ടി, വാഴേപ്പറമ്പിൽ ഉലകന്നാൻ, ചെട്ടി പറമ്പിൽ മത്തായി, കല്ലുവേലിക്കുന്നേൽ കുട്ടിച്ചേട്ടൻ, പേട്ടയിൽ കുട്ടി ച്ചേട്ടൻ, കളമ്പനാൽ മത്തായി, തുടങ്ങിയ വീട്ടുകാരാണ്. തുടർന്ന് ധാരാളം ആളുകൾ വന്നുകൊണ്ടിരിന്നു.

ആദ്യകാലത്ത് കട്ടിപ്പാറ, ചമൽ, തലയാട് എന്നീ മൂന്നു പ്രദേശങ്ങളും ഒറ്റ ഇടവകയായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ആന, കടുവ, കാട്ടു പന്നി മുതലായ വന്യ മൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു മല പ്രദേശമായിരുന്നു കട്ടിപ്പാറ. ആദ്യ കാലത്ത് ഈ പ്രദേശത്തിൻ്റെ  ഉടമ ബാലുശ്ശേരിയിലുള്ള മല്ലിശ്ശേരി കോവിലകമായിരുന്നു. പിന്നീട് എ. വി. തോമസ്സ് കമ്പനിയുടെ ഉടമസ്ഥ തയിലായിത്തീർന്നു. എ.വി. തോമസ്സ് കമ്പനിയിൽ നിന്നും മുണ്ട്യാനി ജോർജ്ജും, നിരപ്പേൽ കുഞ്ഞും ചേർന്ന് കുറെ സ്ഥലം മേടിച്ച് കുടി യേറ്റക്കാർക്ക് ചില്ലറയായി വിൽക്കുക യായിരുന്നു.


1950 ഡിസംബർ 25 ന് കട്ടിപ്പാറ ഹോളിഫാമിലി ദൈവാലയം സ്ഥാപിതമായി. ബഹു. പന്നിക്കോട്ടുതടത്തിലച്ചൻ കല്ലാനോട് നിന്നു വന്ന് 1950 ഡിസംബർ 25-ാം തീയതി ആദ്യത്തെ കുർബാന ചൊല്ലി. ഓല മേഞ്ഞ ഷെഡ്ഡിലായിരുന്നു. ആദ്യത്തെ കുർബാന. തുടർന്ന് 1954 വരെ കല്ലാനോടു നിന്നു ബഹു. പന്നിക്കോട്ടുതടത്തിലച്ചൻ്റെ സേവനം കട്ടിപ്പാറയ്ക്ക് ലഭിച്ചു. ആദ്യകാലത്ത് കട്ടിപ്പാറയിൽ മാത്രമേ ദൈവാലയം ഉണ്ടായിരുന്നുള്ളൂ... പിന്നീടാണ് തലയാട്ടും ചമലിലും ദൈവാലയം നിർമ്മിച്ചത്.


ബഹു. ജോർജ് വട്ടുകുളം അച്ചൻ്റെ  കാലത്ത് 1956 ൽ കട്ടിപ്പാറയിൽ പോസ്റ്റോഫീസ് പ്രവർത്തനം ആരംഭിച്ചു. 1957 ൽ ബഹു. തോമസ് മൂലക്കുന്നേലച്ചൻ്റെ  കാലത്ത് എൽ.പി. സ്കൂളും എസ്.എച്ച്. കോൺവെന്റും സ്ഥാപിതമായി. 1958 ൽ ബഹു. അച്ചൻ്റെ കാലത്ത് ഒരു ലൈബ്രറി സ്ഥാപിതമായി. 1977 ൽ ബഹു. തോമസ് കൊച്ചുപറമ്പിലച്ചൻ വികാരി ആയിരുന്നപ്പോ ഴാണ് ഇപ്പോഴത്തെ ദൈവാലയം നിർമ്മിക്കപ്പെട്ടത്. ആ വർഷം തന്നെ യു.പി. സ്കൂൾ സ്ഥാപിതമായി. കോഴിക്കോട്ടേയ്ക്ക് ഒരു ബസ്സ് സർവ്വീസ് ആരംഭി ച്ചതും കട്ടിപ്പാറയിൽ വൈദ്യുതി എത്തിയതും ഈ കാലത്താണ്. 1982 ൽ ബഹു. മാത്യു കൊട്ടുകാപ്പി ള്ളി അച്ചൻ ഹൈസ്കൂൾ ആരംഭിച്ചു. ഇതേ വർഷം തന്നെ കട്ടിപ്പാറയിൽ ടെലിഫോൺ എക്സ്ഞ്ചേഞ്ച് ആരംഭിക്കാൻ അച്ചൻ നേതൃത്വം നല്കി. കൃഷിഭവൻ ആരംഭിക്കാൻ പള്ളി സ്ഥലം വിട്ട് നല്കിയതും ഇതേ കാലഘട്ടത്തിലാണ്. ബഹു. സെബാസ്റ്റ്യൻ പൂക്കുളം അച്ചൻ്റെ  കാലത്ത് പുതിയ പള്ളിമുറി പണിതു, ബഹു. ജോസ് മണ്ണഞ്ചേരിയച്ചൻ്റെ കാലത്ത് കട്ടിപ്പാറയിൽ ഒരു കുരിശുപള്ളി സ്ഥാപിതമായി. കുശിശുപ്പള്ളിക്ക് ഉള്ള സ്ഥലം സംഭാവനയായി നല്കിയത് കളമ്പനായിൽ തോമസ്സും സിബിയും ചേർന്നാണ്. 2005- 2007 കാലഘട്ടത്തിൽ ഇടവക വികാരിയായിരുന്ന ഫ്രാൻസിസ് വെള്ളമാക്കലച്ചൻ പള്ളിയുടെ അടുത്തേക്ക് പുതിയ സിമിത്തേരി പണിയാനുള്ള ആലോചന നടത്തി. ഈ കാലഘട്ടത്തിൽ തന്നെയാണ് എസ് എച്ച് കോൺവെൻ്റ് സിസ്റ്റേഴ്സ് നേതൃത്വത്തിൽ കട്ടിപ്പാറയിൽ ഒരു ഡി അഡിക്ഷൻ സെൻ്റർ ആരംഭിക്കുന്നത്.  2008 ൽ ബഹു. മാത്യു ഓണയാത്തുംകുഴിയച്ചൻ്റെ  നേതൃത ത്വത്തിൽ പള്ളിയുടെ മേൽക്കൂര പൊളിച്ച് പുതിയ ഷീറ്റ് ഇട്ടു. 2010 ൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 2012 - 2016 വികാരിയായിരുന്ന ഫാ. ജോൺ കളരിപ്പറമ്പിൽ പള്ളിയുടെ വലിപ്പം കൂട്ടുകയും അൾത്താര പുതുക്കി പണിയുകയും ചെയ്തു. ഇതേ കാലഘട്ടത്തിൽ തന്നെ എൽ.പി സ്കൂളിൻ്റെ ഒരു ഭാഗം പുതുക്കിപ്പണിയും സിമിത്തേരിക്കുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു 2016- 2019 കാലഘട്ടത്തിൽ ഫാ. ജോസഫ് കൂനാനിക്കൽ വികാരിയായിരിക്കവേ വോൾട്ട് സിമിത്തേരി നിർമ്മിച്ചു. 2019 - 2022 കോവിഡ് കാലഘട്ടത്തിൽ വികാരിയായിരുന്ന ഫാ. ജോൺ വള്ളിയാം തടത്തിൽ എൽ.പി സ്കൂളിൻ്റെ മറ്റരു ഭാഗം പുതുക്കി പണിയാനുള്ള ആരംഭ നടപടികൾ സ്വീകരിച്ചു. 2022 - 2023 കാലഘട്ടത്തിൽ വികാരിയായിരുന്ന ഫാദർ ടോമി കളത്തൂർ എൽ പി സ്കൂളിൻ്റെ  പണി പൂർത്തീകരിച്ചു. 

ഭക്തസംഘടനകൾ സജീവമായി ഇടവകയിൽ പ്രവർത്തിക്കുന്നു. ഈ വൈദികരുടെ നേതൃത്വത്തിൽ ഇടവക സമൂഹം ആത്മീയമായും ഭൗതികമായും വളരുകയും ഫാ. മിൽട്ടൻ മുളങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ 2025- 2026 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു.. ..


ഇടവക ഒറ്റനോട്ടത്തിൽ 


ഇടവക സ്ഥാപിച്ച വർഷം : 1950


കത്തോലിക്ക കുടുംബങ്ങൾ - 189 


കത്തോലിക്ക അംഗങ്ങൾ : 750


ദൈവവിളികൾ : 17 


സന്ന്യാസ ഭവനങ്ങൾ :2 (എസ്.എച്ച്. കോൺവെന്റ്)


സ്ഥാപനങ്ങൾ


ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ


ഹോളി ഫാമിലി ഹൈസ്കൂൾ


നസ്രത്ത് യു.പി. സ്കൂൾ


നസ്രത്ത് എൽ.പി. സ്കൂൾ


നേഴ്സറി സ്കൂൾ


സാന്ത്വന - മദ്യപാന ചികികിത്സാ കേന്ദ്രം


താമരശ്ശേരിയിൽ നിന്ന് ഇടവകയിലേക്കുള്ള ദൂരം

- 13 KM



 ഇടവകയിൽ സേവനം അനുഷ്ഠിച്ച വൈദികർ


ഫാ. ജോസഫ് പന്നിക്കോട്ടുതടത്തിൽ (1950-1954) 

ഫാ. ജോർജ് വട്ടുകുളം (1954-1957)

ഫാ. തോമസ് മൂലക്കുന്നേൽ (1957-1958)

ഫാ. ജോസഫ് മഞ്ചുവള്ളി (1959-1966)

 ഫാ. ജോസഫ് മാണിക്കത്താഴെ (1966 -1970)

ഫാ. തോമസ് കൊച്ചുപറമ്പിൽ (1970-1977)

ഫാ. മാത്യു മുതിരചിന്തിയിൽ (1977-1981) 

ഫാ. മാത്യു കൊട്ടുകാപ്പിള്ളി (1981-1985)

 ഫാ. ജോർജ് ആശാരി പറമ്പിൽ (1985-1986)

ഫാ. സെബാസ്റ്റ്യൻ പൂക്കളം (1986-1990) 

ഫാ. മാത്യു പുളിമൂട്ടിൽ (1990-1993)

 ഫാ. ജോസഫ് മാമ്പുഴ (1993-1996) 

ഫാ. ജോൺ മണലിൽ (1996-2000) 

ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം (2000 -2003) 

ഫാ. ജോസ് മണ്ണഞ്ചേരി (2003-2005) 

 ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ (2005-2007) 

 ഫാ. മാത്യു ഓണയാത്തുംകുഴി (2007 - 2012)

ഫാ. ജോൺ കളരിപറമ്പിൽ ( 2012 - 2016)

ഫാ. ജോസഫ് കൂനാനിക്കൽ ( 2016- 2019)

ഫാ. ജോൺ വള്ളിയാംതടം ( 2019-2022)

ഫാ. ടോമി കളത്തൂർ ( 2022- 2023)

ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി 2023 മുതൽ -