Progressing
കേരള ചരിത്രത്തിൽ സുപ്രധാനമായ ഏടാണ് 1920 കൾ മുതൽ മധ്യ തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം. കേരളത്തിലെ വിവിധ ഭാഗങ്ങളി ലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും കുടിയേറിയവർ മഹാഭൂരിപക്ഷവും കർഷകരായിരുന്നു. ലോക മഹായുദ്ധങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ച, ഭക്ഷ്യ ക്ഷാമം, ജനസാന്ദ്രതയിലെ വർധനവ്, ഭാരതപ്പുഴക്ക് വടക്ക് മലയോ രങ്ങളിൽ കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന വളക്കൂറുള്ള മണ്ണ്, സർവ്വോപരി തന്റേ ടമുള്ള അധ്വാനശീലരായ കുടുംബം മുതലായവയാണ്. ഈ ആധുനിക “പുറ പാടിൻ്റെ കാരണങ്ങൾ. 1920 കളിൽ ചെറിയ തോതിൽ ആരംഭിച്ച കുടിയേറ്റം 1940 കളോടെ ശക്തമായി. കുടിയേറിയവർ, ചുരുക്കം ചിലരൊഴികെ, എത്തി ചേർന്ന പ്രദേശങ്ങളിൽ പൊന്ന് വിളയിച്ച് ചരിത്രം രചിച്ചു.
കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ച വ്യാധികളോടും മല്ലിട്ട് മലബാറിൻ്റെ ചരിത്രം മാറ്റി എഴുതാൻ കഠിനാദ്ധ്വാനം ചെയ്‌ത പൂർവ്വസൂരികൾ ആ വരും തലമുറയ്ക്കായി ആധുനിക ജീവിത സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് ഈ മണ്ണിൽ വിലയം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. അടിയുറച്ച ദൈവ വിശ്വാസികളായ കുടിയേറ്റക്കാരോടൊപ്പം നാടിൻ്റെ പുരോഗതിയിൽ കൂടെ നടന്ന് 114 നേതൃത്വം വഹിച്ച വന്ദ്യപുരോഹിതരുടെയും കൂടെ വിജയ ഗാഥയാണ് കണ്ണോത്തിൻ്റെ കുടിയേറ്റ ചരിത്രം. നിസ്വാർത്ഥ സേവനത്തിൻ്റെ ഉദാത്ത മാതൃകകൾ ജീവിതത്തിൽ പകർത്തിയ ദൈവത്തിൻ്റെ തെരഞ്ഞെടുക്കപ്പെട്ടവരെ നന്ദിയോടെ സ്‌മരിക്കുന്നു.
ജനിച്ച നാടിനെയും ബന്ധുമിത്രാദികളെയും വിട്ടകന്ന് അനിശ്ചിതത്വത്തിലേക്കുള്ള ഒരു പുറപ്പാടായിരുന്നു കുടിയേറ്റം. പള്ളിയും പള്ളിക്കൂടങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമായിരുന്നിടത്തുനിന്നും, ഇതൊന്നും ലഭ്യമല്ലാത്തതും ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുമായ പ്രദേശങ്ങളിലേക്ക്, മലമ്പനിയും വന്യമൃഗങ്ങ ളും ഉള്ള വിദൂരദേശത്തേക്ക്, കുഞ്ഞുകുട്ടി പരാധീനങ്ങളുമായുള്ള പ്രയാണം മാരോ കുടിയേറ്റക്കാരനും നൽകിയിരുന്ന ആത്മസംഘർഷം സങ്കൽപ്പാതിരുമാണ്. നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശ, പ്രതികൂല സാഹചര്യങ്ങളെ നേരിടാ നുള്ള ചങ്കൂറ്റം, കഠിനാദ്ധ്വാനത്തിനുള്ള സന്മനസ്സ്, സർവ്വോപരി ദൈവാശ്രയത്വം ഇതൊക്കെയായിരുന്നു ശരാശരി കുടിയേറ്റക്കാരൻ്റെ കൈമുതൽ. 1940 കളിൽ തിരുവിതാംകൂറിൽ നിന്നും കോഴിക്കോട് തീവണ്ടി ഇറങ്ങിയ ഒരു കൂട്ടം സാഹസികർ കണ്ണോത്ത്, കോടഞ്ചേരി, കൂടത്തായി പ്രദേശങ്ങളിൽ എത്തിച്ചേർന്നു 1942-ൽ പതിനേഴോളം കുടുംബങ്ങൾ കണ്ണോത്തും പരിസരങ്ങളിലുമായി *താമസമുറപ്പിച്ചിരുന്നു. വാഴേപ്പറമ്പിൽ ദേവസ്യ, മോളേകുന്നേൽ ഉലഹന്നാൻ ക്കോളിൽ കുര്യാക്കോസ്, മുട്ടത്തുപറമ്പിൽ കുര്യാക്കോസ്, വെള്ളപ്പനാട്ട് ഫിലി പ്പാസ്, ചൊള്ളാമഠത്തിൽ ചെറിയാൻ, ചക്കാലയിൽ തോമസ്, കിഴക്കേൽ വർ ക്കി, ഏഴാനിക്കാട്ട് ആഗസ്‌തി, പേര്യക്കോട്ടിൽ ഉലഹന്നാൻ, ഓലിക്കുന്നേൽ മർക്കോസ്, നെല്ലാംകുഴി പാപ്പൻ, തുരുത്തേൽ ചാക്കോ, നെടുങ്ങാട്ട് ചാക്കോ, കാക്കരുകുന്നേൽ കുഞ്ഞൂഞ്ഞ് തുടങ്ങിയവർ ആദ്യകാല കുടിയേറ്റക്കാരാണ്.
1944ൽ കോഴിക്കോട് രൂപതയുടെ കീഴിലുണ്ടായിരുന്ന അസംപ്ഷൻ കോളനിയുടെ ഡയറക്ടർ ബഹു ബറ്റോ അച്ചനാണ് പൂളവള്ളിയിൽ വെച്ച് ഈ മേഖലയിലെ ആദ്യ ദിവ്യബലിയർപ്പണം നടത്തിയത്. അതേ വർഷം തന്നെ ഈശോ സഭാ അംഗമായ ബഹു. ജെയിംസ് മൊന്തനാരി അച്ചൻ കണ്ണോത്ത് കോടഞ്ചേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്കായി ഇപ്പോൾ കണ്ണോത്ത് ഇട വകയിൽപ്പെട്ട അമ്പലക്കുന്ന് എന്ന പ്രദേശത്തു ഒരു ഷെഡ്ഡ് കെട്ടി ദിവ്യബലി അർപ്പിച്ചു. ഇതായിരുന്നു ഈ മേഖലയിലെ ആദ്യ ദേവാലയം.
ഇറ്റലിക്കാരനായ ജെയിംസ് മൊന്തനാരി അച്ചൻ, പട്ടാള സേവനത്തിനു ശേഷം ഈശോ സഭയിൽ ചേർന്ന തീഷ്‌ണമതിയായ മിഷനറിയാണ്. കോഴി ക്കോട് രൂപതാധ്യക്ഷൻ്റെ നിർദ്ദേശ പ്രകാരം 1943 മാർച്ച് 19 നാണ് അദ്ദേഹം കണ്ണോത്ത് എത്തിച്ചേർന്നത്. അമ്പലകുന്നിൽ സിമിത്തേരിയായി ഉപയോഗിച്ച സ്ഥലത്ത് ഒന്നു രണ്ടു മൃതശരീരങ്ങൾ അടക്കം ചെയ്യപ്പെട്ടതായും പറയപ്പെ ടുന്നു. അമ്പലമിരിക്കുന്ന സ്ഥലമാണ് എന്ന് ജന്മി അവകാശപ്പെട്ടതിനാൽ പി ന്നീട് ഏഴാനിക്കാട്ട് കുര്യാക്കോസിൻ്റെ സ്ഥലത്ത് താൽക്കാലിക ഷെഡ്ഡി ലേക്കും അവിടെ നിന്നും ഇപ്പോൾ കോടഞ്ചേരി എൽ. പി. സ്‌കൂളിരിക്കുന്ന കുന്നിലേക്കും മാറ്റി ഷെഡ്ഡുകൾ നിർമ്മിച്ച് ദിവ്യബലി അർപ്പണം തുടർന്നു. ഇക്കാര്യത്തിൽ അതൃപ്‌തരായ കണ്ണോത്തുകാർ ബഹു. മൊന്തനാരി അച്ചന്റെ അനുവാദത്തോടെ ഇപ്പോഴത്തെ കണ്ണോത്ത് അങ്ങാടിയിൽപ്പെടുന്ന മക്കോ ളിൽ കുര്യാക്കോസിൻ്റെ വീടിനോടു ചേർന്ന് ഷെഡ്ഡ് നിർമ്മിച്ച് വി. കുർബാന അർപ്പണം ആരംഭിച്ചു. ബഹു. മൊന്തനാരി അച്ചൻ കണ്ണോത്തും കോടത്ത രിയിലുമായി വി. കുർബ്ബാന അർപ്പിക്കുകയും മറ്റു ആത്മീയ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്‌തിരുന്നു. ഗതാഗത സൗകര്യമേതുമില്ലാത്ത അക്കാല