Progressing
തിരുവിതാംകൂറിന്റെ മധ്യഭാഗങ്ങളില്‍ നിന്ന് കന്നിമണ്ണന്വേഷിച്ച്, സാഹസികരായ ജനങ്ങള്‍ ഈരൂടിലും സമീപ്രപദേശങ്ങളിലും എത്തിച്ചേര്‍ന്നു. കോഴിക്കോട് നിന്നും 40 കി.മീ. അകലെയുള്ള ഈരൂട്, വിവിധ
ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 77 കുടുംബങ്ങളുള്ള ഒരു ഇടവകയാണ്. ഉദാരമനസ്കനായ പി.ജെ. ജേക്കബ് കൈനടിപള്ളിയ്ക്കുവേണ്ടി 20 ഏക്കര്‍ സ്ഥലവും മഠത്തിനുവേണ്ടി 12 ഏക്കര്‍ സ്ഥലവും സംഭാവന ചെയ്തു. ബഹു. അന്തോണിനൂസ് അച്ചന്റെ ശ്രമഫലമായി 1960ല്‍ ഈരൂട് ഇടവക സ്ഥാപിതമായി. 1966 ല്‍ ഫാ. ജോസഫ് പുത്തന്‍പുര ആദ്യ വികാരിയായി ചാര്‍ജെടുത്തു. ഫാ.മാണി കണ്ടനാട്ട് വികാരിയായിരിക്കുമ്പോള്‍ ആദ്യത്തെപള്ളിമുറി പണികഴിപ്പിച്ചു.
പുതിയ പളളിമുറി പണികഴി
പ്പിച്ചത് ഫാ. ജോൺസൺ പാഴൂക്കുന്നേല്‍ ആണ്. ഫാ.ടോമി കുളത്തൂരിന്റെ ശ്രമഫലമായി സിമിത്തേരി നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്നുള്ള മനോഹരമായ ദൈവാലയം പണികഴിപ്പിച്ചത് ബഹു.ജോര്‍ജ് കളപ്പുരയ്ക്കലച്ചന്റെ നേതൃത്വത്തിലാണ്.
സാമൂഹ്യരംഗത്തും ബഹു. അച്ചന്റെ മികച്ച പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. പള്ളിയുടെ മുൻഭാഗത്തൂകൂടെയുള്ള റോഡിന്റെ ടാറിംഗ് നടന്നതും. സ്‌കൂളിന്റെ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പള്ളിവക
സ്ഥലത്ത് കൃഷി അഭിവൃദ്ധിപ്പെടുത്തിയതു എല്ലാം ബഹു. ജോര്‍ജ് കളപ്പുരക്കൽ അച്ചന്റെ നേതൃത്വത്തിലായിരുന്നു.
1950 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1967 ല്‍
അല്‍ഫോന്‍സ ക്ലാരമഠം സ്ഥാപിതമായി. അല്‍ഫോന്‍സ കോണ്‍വെന്റിനോട് ചേര്‍ന്ന് ബാലഭവനപ്രവർത്തിചിരുന്നു. ഭക്തസംഘടനകള്‍ സജീവമായി ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു.കോഴിക്കോട് മേരിക്കുന്നിലുള്ള വൈദിക മന്ദിരത്തിൽ സൗകര്യങ്ങൾ കുറവായതിനാൽ മറ്റൊരു വൈദിക മന്ദിരം കൂടുതൽ സൗകര്യത്തോടെ പണിയണമെന്ന് രൂപതയിലെ അഭിവന്ദ്യ പിതാവ് മാർ. റെമിജിയോസ് ഇഞ്ചനാനിയിലും വൈദികരും ആഗ്രഹിക്കുകയും അതിനുവേണ്ട ആലോചനകൾ നടത്തുകയും ചെയ്തു. താമരശ്ശേരിക്ക് അടുത്തുള്ള ഈരൂട് അതിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഈരൂട് സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് ചേമ്പ്ളാനി മുൻകൈയെടുത്ത് ഇടവക്കാരുടെ സമ്മതത്തോടുകൂടി വൈദിക മന്ദിരത്തിന് ആവശ്യമായ സ്ഥലം ഒരേക്കർ 35 സെന്റ് വൈദിക മന്ദിരത്തിനായി എഴുതി കൊടുത്തു. 2014 മെയ് 11 ന് വികാരിയായി ചാർജ്ജെടുത്ത റവ.ഫാ.ജോർജ്ജ് ചെമ്പരത്തിയുടെയും രൂപത പ്രൊകുറേറ്റർ ഫാ.ജെയിംസ് കുഴിമറ്റത്തിലിന്റെയും നേതൃത്വത്തിലാണ് വൈദിക മന്ദിരത്തിന്റെ പണികൾ ആരംഭിച്ചത്.2014 ഓഗസ്റ്റ് 4 ന് വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം അഭിവന്ദ്യ മാർ .പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെയും രൂപതയിലെ വൈദികരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ മാർ . റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
2015 ആഗസ്റ്റ് 11 വി. ക്ലാര പുണ്യവതിയുടെ തിരുനാൾ ദിവസം അഭിവന്ദ്യ മാർ . റെമിജിയോസ് പിതാവ് മാർ .പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെയും രൂപതയിലെ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോട് നിർവഹിച്ചു.
ബഹു. ജോർജ്ജ് ചെമ്പരത്തിക്കൽ അച്ചന് ശേഷം 2016 മെയ് 8 മുതൽ ബഹു.ഫാ. ജോർജ്ജ് കളത്തൂർ വിയാനി പ്രീസ്റ്റ് ഹോമിന്റെ ഡയറക്ടർ ആയി 4 വർഷക്കാലം സേവനം ചെയ്തു. തുടർന്ന് 2020 ജൂൺ 28 മുതൽ ബഹു. ഫാ.ആന്റണി ചെന്നിക്കര ഡയറക്ടറും ഈരൂട് ഇടവക വികാരിയായും സേവനം ചെയ്യുന്നു