Progressing
കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടവകയാണ് ഈസ്റ്റഹില്‍. 2002 ജനുവരി 21ന് അശോകപുരം ഉണ്ണിമിശിഹാ പള്ളിയില്‍
ബഹു.എഫ്രേംപൊട്ടനാനിയ്ക്കലച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്‌കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടവകയാണ് ഈസ്റ്റഹില്‍. 2002 ജനുവരി 21ന് അശോകപുരം ഉണ്ണിമിശിഹാ പള്ളിയില്‍
ബഹു.എഫ്രേംപൊട്ടനാനിയ്ക്കലച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഈസ്റ്റ്ഹില്‍ പള്ളിയ്ക്കായി സ്ഥലം വാങ്ങാന്‍ തീരുമാനമെടുത്തു. അതനുസരിച്ച് ഈസ്റ്റഹില്‍- കാരപ്പറമ്പ് ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള 34.73 സെന്റ് സ്ഥലം വാങ്ങി.
2002 ആഗസ്റ്റ് 15 മുതല്‍ 2003 ഫെബ്രുവരി വരെ ഇവിടുത്തെ അജപാലനകാര്യങ്ങള്‍ അശോകപുരം പള്ളിവികാരി ബഹു. എഫ്രേം പൊട്ടനാനിക്കലച്ചന്‍
നിര്‍വൃഹിച്ചുപോന്നു.
2003 ഫെബ്രുവരി 3ന് ബഹു. എബ്രഹാം കാവില്‍പുരയിടത്തിലച്ചന്‍ ഈസ്റ്റ്ഹില്‍ സ്വതന്ത്രകുരിശുപള്ളിയുടെ ആക്ടിങ് വികാരിയായി നിയമിതനായി.
2004 മാര്‍ച്ച് 27 ന് പള്ളിയുടെ മുന്‍ഭാഗത്ത് ഹൈവേയോട ചേര്‍ന്ന് 5.28 സെന്റ് സ്ഥലം പള്ളിയുടെ പേരില്‍ വാങ്ങി.
ഈ കാലയളവില്‍ ഇടവകയെ എട്ട് വാര്‍ഡുകളായി തിരിക്കുകയും
ഭക്തസംഘടനകള്‍ ആരംഭിക്കൂകയും വിശ്വാസപരിശീലന ക്ലാസുകള്‍ തുടങ്ങുകയും ചെയ്തു.
2004 ഏപ്രില്‍ 3ന് ഫ്രാന്‍സിസ്‌കന്‍ സമുഹത്തിന്റെ മഠം ഇടവകയില്‍
സ്ഥാപിതമായി.
2005 ഫെബ്രുവരി 3ന്ഫാ.ജോസഫ് തേക്കുംകാട്ടില്‍ ഈസ്റ്റ്ഹില്‍ ഇടവകയുടെ വികാരിയായി നിയമിതനായി.
2006 മെയ് 16 ന് പള്ളിയോട് ചേര്‍ന്നുള്ള വീടഉള്‍പ്പെടെ 10.82 സെന്റ് സ്ഥലം വാങ്ങി.
2006 ആഗസ്റ്റ് 15ന് താത്ക്കാലിക സംവിധാനമായി പള്ളിമുറിയുടെ മുമ്പിലൊരുക്കിയ പന്തലില്‍ അഭിവന്ദ്യ പിതാവ് ദിവ്യബലി അര്‍പ്പിച്ചു.
2006 ഒക്ടോബര്‍ 16 ന് ഫാത്തിമയില്‍ നിന്നെത്തിച്ച ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം രൂപതാഭവനില്‍ വച്ച് അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവില്‍ നിന്ന് ഏറ്റുവാങ്ങി. വാഹനാകമ്പടിയോടെ പള്ളിയില്‍ കൊണ്ടുവന്നു. രൂപതാ വികാരി ജനറാള്‍ മോണ്‍. തോമസ് നാഗപറമ്പില്‍ തിരുസ്വരൂപം പ്രതിഷ്ഠിച്ച് ദിവൃബലിയര്‍പ്പിച്ചു.
2007 ഫെബ്രുവരി 16ന് ഇടവക ദൈവാലയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വൃഹിച്ചു. അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് ആശീര്‍വ്വദിച്ച് അടിസ്ഥാനശില ഫെറോനാ വികാരി ഫാ.എഫ്രേം പൊട്ടനാനിയ്ക്കല്‍ സ്ഥാപിച്ചു.