Progressing
1988 ബഹുമാനപ്പെട്ട ജോസഫ് അരഞ്ഞാണി ഓലിക്കൽ അച്ചൻ ചുണ്ടത്തുംപൊയിൽ ഇടവക ദൈവാലയത്തിന് തറക്കല്ലിട്ടു.
1994ൽ തോട്ടുമുക്കം ഇടവക വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മണിമലതറപ്പേൽ ചുണ്ടത്തുംപൊയിൽ ഇടവക ദൈവാലയത്തിന്റെ പണി പൂർത്തീകരിക്കുകയും അതേ വർഷം മെയ് 30ന് താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് ഇടവക ദൈവാലയം കൂദാശ ചെയ്തു ദൈവ ജനത്തിന് സമർപ്പിക്കുകയും ചെയ്തു.
തൊട്ടടുത്ത വർഷം അതായത് 1995ൽ പള്ളിമുറിയുടെ ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് നിർവ്വഹിച്ചു. 1998 ജനുവരി 17ന് തോട്ടുമുക്കം ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ഫാദർ ജേക്കബ് കുത്തൂരിനെ നിയമിക്കുകയും പള്ളിമുറയിൽ അദ്ദേഹം താമസമാക്കുകയും പ്രഭാത കുർബാന ഇവിടെ ആരംഭിക്കുകയും ചെയ്തു.സെന്റ് ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ സ്വതന്ത്ര ഇടവകയായി 1998 ജൂലൈ 5ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് പ്രഖ്യാപിച്ചു. ഇടവകയിലെ ആദ്യ വികാരിയായ റവ. ഫാദർ ജേക്കബ് കുത്തൂർ ആഗസ്റ്റ് 16ന് ആദ്യ ദിവ്യബലി അർപ്പിച്ചു.
1999 ഓഗസ്റ്റ് 15ന് ആദ്യത്തെ ഇടവകാദിന വാർഷികം ആചരിക്കുകയുണ്ടായി. 1998-99 കാലയളവിൽ തന്നെ ഇടവകയിലെ ഭക്തസംഘടനകളായ കെ.സി.വൈ.എം, മാതൃവേദി, മിഷൻ ലീഗ്, വിൻസന്റ് ഡീ പോൾ എന്നിവയുടെ രൂപീകരണം നടന്നു.
2000 ജനുവരി 31ന് പള്ളി മുറ്റത്തിന്റെയും പള്ളിമുറിയുടെ മുകൾ നിലയുടെയും പണി ആരംഭിച്ചു. ചുണ്ടെത്തുംപൊയിൽ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്നതിനായി കടന്നുവന്ന പുതിയ സന്യാസ സമൂഹമായ ആരാധന മഠത്തിന്റെ വെഞ്ചിരിപ്പ് കർമ്മം അഭിവന്ദ്യ പോൾ ചിറ്റിലപ്പിള്ളി പിതാവ് 2000 ഏപ്രിൽ 13ന് നിർവഹിച്ചു. ആദ്യ മദർ ആയി സിസ്റ്റർ എൽസ SABS നിയമിത യാവുകയും, സിസ്റ്റർ മെൽബിൻ SABS, സി. ജോസ് മരിയ SABS മദറിനോടൊപ്പം ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു.
2001 മെയ് 19ന് ആദ്യ വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് കുത്തൂർ സ്ഥലം മാറി പോവുകയും തൽസ്ഥാനത്തേക്ക് മെയ് 20ന് റവ.ഫാദർ തോമസ് ചക്കിട്ടമുറി നിയമിതനാവുകയും ചെയ്തു. 2001 ഓഗസ്റ്റ് അഞ്ചിന് കെ.സി.വൈ.എംന്റെ നേതൃത്വത്തിൽ സെന്റ് ജോർജ് വടംവലി ടീം രൂപീകരിക്കുകയും അഖില കേരള വടംവലി മത്സരം ചുണ്ടത്തുംപൊയിൽ ഇടവകയിൽ വെച്ച് സംഘടിപ്പിക്കുകയും ചെയ്തു.
2001 ഒക്ടോബർ 27ന് പുതുതായി നിർമ്മിച്ച പള്ളിമുറിയുടെ വെഞ്ചിരിപ്പ് കർമ്മവും അതോടൊപ്പം പാരിഷ് ഹാൾ തറക്കല്ലിടലും അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ കാർമികത്വത്തിൽ നടന്നു. 2002 ജനുവരി 13ന് പാരിഷ് ഹാളിന്റെ പണി ആരംഭിച്ചു. 2003 സെപ്റ്റംബർ എട്ടിന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ കാർമികത്വത്തിൽ പാരിഷ് ഹാളിന്റെ വെഞ്ചിരിപ്പ് കർമ്മവും ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. 2004 ഏപ്രിൽ അഞ്ചിന് നവീകരിച്ച സെമിത്തേരിയുടെ വെഞ്ചിരിപ്പ് കർമ്മവും നടന്നു.
2008 പള്ളിയുടെ അൾത്താരയിലെ പാനൽ പൊളിച്ചുമാറ്റി അൾത്താര നവീകരിച്ചു. 2010 -11 കാലയളവിൽ പള്ളിമുറ്റത്ത് ഗ്രോട്ടോ, റോഡ് ടാറിങ്, പള്ളി മുറ്റം നവീകരണം എന്നിവ നടത്തി.
ചുണ്ടത്തുംപൊയിൽ അങ്ങാടിയിൽ വിൻസന്റ്ഗിരി സിസ്റ്റേഴ്സ് കുരിശുപള്ളിക്കായി നൽകിയ സ്ഥലത്ത് താമരശ്ശേരി രൂപതയിലെതന്നെ ഏറ്റവും മനോഹരമായ കുരിശുപള്ളിയുടെ നിർമ്മാണം 2013-14 കാലയളവിൽ പൂർത്തീകരിക്കുകയും അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമികത്വത്തിൽ വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.
2014 -17 കാലയളവിൽ പുതിയ സൗണ്ട് സിസ്റ്റത്തിന്റെയും ഓർഗന്റെയും സഹായത്തോടെ വിശുദ്ധ കുർബാനയിൽ സംഗീതത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. 2024 ചുണ്ടത്തുംപൊയിൽ ഇടവകയിൽ ആദ്യമായി അമ്പ്തിരുന്നാൾ കൊണ്ടാടുകയും പള്ളിമണി പുതുക്കി പണിയുകയും പള്ളിമുറിയുടെ നവീകരണം നടത്തുകയും ചെയ്തു.
2024ൽ ജൂബിലി നിറവിൽ ആയിരിക്കുന്ന ചുണ്ടെത്തുംപൊയിൽ ഇടവകയിൽ ഇപ്പോൾ 150 ഓളം കുടുംബങ്ങളുണ്ട്.