Progressing
ചെമ്പനോട,സെൻറ് ജോസഫ് ഇടവക
കോഴിക്കോട് പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ വടക്ക് കിഴക്ക് മാറി കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചെമ്പനോട ഇടവക സ്ഥിതി ചെയ്യുന്നു.മറ്റു കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെമ്പനോടക്ക് ഒത്തിരിയേറെ പ്രത്യേകതകൾ ഉണ്ട്.ആദ്യ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കത്തോലിക്ക കാരായിരുന്നു.മറ്റു കുടിയേറ്റ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ടു കുടുംബങ്ങൾ വന്ന് തദ്ദേശ ജന്മിമാരോട് സ്ഥലം വാങ്ങി കൃഷി ചെയ്തെങ്കിൽ,ചെമ്പിനോടയിൽ വൻ തോട്ടം ഉടമകളിൽ നിന്നാണ് സ്ഥലം വാങ്ങി കൃഷി ചെയ്തത്.
1943 ജനുവരി 25ന് (1118 മകരം 9) ആണ് ആദ്യകുടിയേറ്റ് കുടുംബമായ മംഗലശ്ശേരി ചാക്കോയും കുടുംബവും ചെമ്പനോടയിൽ വന്നത്.1946 ഫെബ്രുവരിയിൽ അവരോടൊപ്പം ചെമ്പ്ലാനിയിൽ കുഞ്ഞും കുളങ്ങര മുണ്ടനും താമസിക്കാനെത്തി.1946 അവസാനം നാല് കുടുംബങ്ങൾ കൂടി എത്തിച്ചേർന്നു.
1944 വരെ ചെമ്പനോടയിലേക്ക് വാഹന ഗതാഗതത്തിന് പറ്റിയറോഡുകൾ ഒന്നും ഉണ്ടായിരുന്നില്ല.ആ കുറവ് പരിഹരിക്കുന്നതിന് പാലേരിയിൽ നിന്ന് ചവറമൂഴി വഴി ചെമ്പനോടയിലേക്ക് റോഡ് വെട്ടി.ആനയോടും മലമ്പനിയോടുംമല്ലിട്ടാണ് ആദ്യകുടിയേറ്റ് കാർ ജീവിച്ചത്.ഇപ്പോൾ 422 കത്തോലിക്കാ കുടുംബങ്ങൾ ചെമ്പനോട ഇടവകയിൽ ഉണ്ട്.
ആത്മീയ കാര്യങ്ങൾ ആദ്യകാലത്ത് നടത്തിയിരുന്നത് ലത്തീൻ വൈദികരായിരുന്നു.1942 കോഴിക്കോട് രൂപത മിത്രാൻ ആയിരുന്ന ബിഷപ്പ് ലിയോ പ്രസേർപ്പിയോചെമ്പിനോടയിൽ സന്ദർശനം നടത്തി.ആദ്യം ചെമ്പനോടയിൽ കാലുകുത്തുന്ന വൈദികൻ ബഹു.ജോസഫ് ചുങ്കത്തചൻ ആയിരുന്നു.അദ്ദേഹം മരുതോങ്കര പള്ളി വികാരിയും പടത്തു കടവിന്റെയും ചെമ്പനോടയുടെയും ചുമതലക്കാരനും ആയിരുന്നു.
10.3.1963 ൽ ചെമ്പനോടയ്ക്ക് ഒരു സ്ഥിരം വികാരിയെ അനുവദിച്ചു കിട്ടി. ഫാ.തോമസ് മറ്റപ്പള്ളി ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി.
1966 ജൂൺ 2 എൽ.പി സ്കൂളിന് അംഗീകാരം ലഭിച്ചു. ഇടവക്കാരുടെ ആത്മാർത്ഥമായ സഹകരണം കൊണ്ടും ഉത്സാഹം കൊണ്ടും അതിമനോഹരമായ ദൈവാലയവും വൈദിക മന്ദിരവും ഹൈസ്കൂളും ഉയർന്നുവന്നു, ടെലിഫോണും വൈദ്യുതിയും ലഭിച്ചു. ഇവിടെ 2 ബാങ്കുകളും മലയാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പ്രവർത്തിക്കുന്നു.