Progressing
ചാപ്പൻതോട്ടം ഇടവക ചരിത്രം
പഴയ നിയമ ജനതയുടെ പുറപ്പാടിനെ അനുസ്മരിപ്പിക്കുന്നതാണ് മലബാർ കുടിയേറ്റ ചരിത്രം.1930 കാലഘട്ടങ്ങളിൽ ആണ് കുറ്റ്യാടി പ്രദേശത്തിൻറെ ഫലപൂഷ്ടിയെക്കുറിച്ചു കേട്ടറിഞ്ഞ മീനച്ചിൽ, തൊടുപുഴ താലൂക്കുകളിൽപ്പെട്ട സാഹസികരായ ഒരുപറ്റം കർഷകർ പുതുമണ്ണ് തേടി പുറപ്പെടാൻ തീരുമാനിച്ചതോടുകൂടിയാണ് മലബാർ കുടിയേറ്റം അരംഭിച്ചതു.പലഭാഗങ്ങളിൽ ആയി പലസമയങ്ങളിൽ ആയി ഇവരെല്ലാം എത്തിച്ചേർന്നു.1948-52 കാലഘട്ടങ്ങളിൽ ആണ് ചൂരണി, പൂതംപാറ, ആനകുളം, മുറ്റത്തുപ്ലാവ്, വണ്ണാത്തിയേറ്റു, കുണ്ടുതോട്, കരിങ്ങാട്, ചാപ്പൻതോട്ടം ഭാഗങ്ങളിലേക്ക് ആളുകൾ എത്തി തുടങ്ങിയതു. അധ്വാനശീലരായ കുടിയേറ്റ ജനത പുതുമണ്ണിൽ വിവിധ കൃഷികൾ ചെയ്തത് കനകം വിളയിച്ചു . അങ്ങനെ കുടിയേറ്റം ഒരു വിജയം ആക്കി മാറ്റി. ദൃഢമായ ദൈവവിശ്വാസവും സാഹസിക മനോഭാവവും മാത്രമായിരുന്നു കുടിയേറ്റ ജനതയുടെ കൈമുതൽ.തങ്ങളുടെ വിശ്വാസവും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിൽ അവർ അതീവ താല്പരരായിരുന്നു.ഓരോ കുടിയേറ്റ കോളനികളിലും പള്ളികൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.പ്രാർത്ഥനാവശ്യങ്ങൾക്കായുള്ള ഷെഡ്ഡുകളാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്.കുറ്റ്യാടി മേഖലയിൽ ആദ്യമായി പള്ളി ഷെഡ്ഡ് നിർമ്മിക്കപ്പെട്ടതും ഇടവക രൂപീകരിച്ചതും മരുതോങ്കരയിൽ ആയിരുന്നു.കോഴിക്കോട് ലത്തീൻ രൂപതയുടെ കീഴിലാണ് മരുതോങ്കര ഇവടവക സ്ഥാപിതമായത് .കോഴിക്കോട് രൂപതയിൽ നിന്നും അയക്കപ്പെട്ട റവ . ഫാ. ജോസഫ് പീടിയേക്കൽ , റവ . ഫാ. ജോസഫ് ചുങ്കത്തു, റവ . ഫാ. ജോസഫ് കിഴക്കേഭാഗം എന്നിവരാണ് ആദ്യകാല കുടിയേറ്റക്കാർക്കു വൈദീക സേവനം ലഭ്യമാക്കിയതു .
1953 ഡിസംബറിൽ തലശ്ശേരി രൂപത നിലവിൽ വന്നപ്പോൾ ചാപ്പൻതോട്ടത്തിൽ ഒരു ഇടവക സ്ഥാപിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി.ഇടവക ആവശ്യവുമായി അന്നത്തെ രൂപത അഡ്മിനിസ്റ്റേറ്റർ ആയിരുന്ന റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിളളിയെ സന്ദർശിച്ചവരോടെ പത്തേക്കർ സ്ഥലം ലഭ്യമാക്കിയാൽ ഇടവക അനുവദിക്കാമെന്ന് അദ്ദേഹം പറയുകയുണ്ടായി.അതനുസരിച്ചു ചാപ്പൻതോട്ടത്തിലെ നാല് കുടുംബക്കാർ ചേർന്ന് പത്തേക്കർ സ്ഥലം പള്ളിക്കു നൽകി.പ്ലാക്കാട്ട് കുരുവിള നാലേക്കർ, കുരിശുംമൂട്ടിൽ ഡൊമനിക് മാത്യു രണ്ടേക്കർ, പുതുപ്പള്ളിൽ തകിടിയേൽ ജോസഫ് മൂന്നേക്കർ, വാതപ്പള്ളിൽ ലൂക്ക ഒരേക്കർ വീതം സ്ഥലം ദാനമായി നൽകി. 1954 -ൽ തന്നെ ചാപ്പൻതോട്ടത്തിൽ ഷെഡ് വെച്ച് ഇടവകയുടെ പ്രവർത്തങ്ങൾ ആരംഭിച്ചു.1954 മാർച്ച് 19-ന് അഭിവന്ദ്യ തലശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിളളി തിരുമേനി ശിലാസ്ഥാപന കർമം നിർവഹിച്ചു. ഈ സ്ഥലത്തു പുല്ലു മേഞ്ഞ ഒരു ഷെഡുണ്ടാക്കി, അവിടെ മരുതോങ്കര പള്ളിയുടെ ബഹുമാനപെട്ട വികാരിയച്ചൻ ഫാ. എവരിസ്റ്റസ് പ്ലാംബ്ലാനി ആദ്യ ദിവ്യ ബലിയർപ്പിച്ചു. ചാപ്പൻതോട്ടം, മുറ്റത്തുപ്ലാവ്, കായൽവട്ടം, പോയിലോംച്ചാൽ, ചാത്തങ്കോട്ടുനട, കരിങ്ങാട്, പൂതംപാറ, എന്നി പ്രദശവാസികളുടെ ആധ്യാത്മിക കേന്ദ്രമായി ചാപ്പൻതോട്ടം പള്ളി വളർന്നു. വിശുദ്ധ ഔസേപ്പിതാവിൻ്റെ നാമത്തിൽ ചാപ്പൻതോട്ടം പള്ളി സ്ഥാപിതമായി . 1956-ൽ ചാത്തങ്കോട്ടുനടയിൽ ദിവ്യകാരുണ്യ മിഷണറി സഭ സോഫിയ ആശ്രമം സ്ഥാപിച്ചു.1958-ൽ ചാപ്പൻതോട്ടം ഇടവകയുടെ ചുമതല സോഫിയ ആശ്രമം സുപ്പീരിയറെ ഏല്പിച്ചു.1960-ൽ അന്നത്തെ വികാരി ജനറാൾ മോൺ .തോമസ് പഴേപറമ്പിൽ ചാപ്പൻതോട്ടം ഇവടവകയുടെ വികാരിയായും കൂടിയായി നയമിക്കപെട്ടു.കാലക്രമേണാ ചാപ്പൻതോട്ടം ഇടവക വിഭചിച്ചു മറ്റു ഇടവകകളും ഉണ്ടായി.