Progressing

Parish History

സെന്റ് ജോർജ് ചർച്ച് ചമൽ

കട്ടിപ്പാറ പള്ളി വികാരിയായിരുന്ന ബഹു. ജോസഫ് മഞ്ചുവള്ളി അച്ചൻ്റെ കാലത്താണ് പള്ളി യ്ക്കായി ചമലിൽ ഇപ്പോൾ പള്ളി ഇരിക്കുന്ന സ്ഥലം വാങ്ങിയത്. റോഡിന് പടിഞ്ഞാറുഭാഗത്തുള്ള മൂന്നര ഏക്കർ സ്ഥലം വാങ്ങിയതും ഒരു ഷെഡ്ഡിൽ ആദ്യത്തെ കുർബ്ബാന അർപ്പിച്ചതും ബഹു. ജോസഫ് മാണിക്കത്താഴെയച്ചൻ്റെ കാലത്താണ്. 1973 ൽ ബഹു. തോമസ് കൊച്ചുപറമ്പിലച്ചൻ്റെ കാലത്താണ് ചമലിനെ ഒരു സ്വതന്ത്ര ഇടവകയാക്കിയത്.


ആദ്യത്തെ വികാരിയായിരുന്ന ബഹു. സൈമൺ

വള്ളോപ്പിള്ളിയച്ചന്റെ കാലത്താണ് പഴയ ഷെഡ് പൊളിച്ച് പുതിയത് പണിതതും നിർമ്മല യു.പി. സ്‌കൂൾ തുടങ്ങിയതും.

തുടർന്നുവന്ന ബഹു. ജോസഫ് മണ്ണൂരച്ചന്റെ കാലത്ത് പോസ്റ്റ് ഓഫീസ്, ഗ്രാമീൺ ബാങ്ക് എന്നിവ ആരംഭിച്ചു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയതും ടെലിഫോണും വൈദ്യുതിയും ലഭിക്കാൻ വേണ്ട നടപടികളെടുത്തതും യു.പി. സ്‌കൂളിന് പുതിയ കെട്ടിടം പണിതതും ബഹു. മണ്ണുരച്ചനാണ്.


പിന്നീട് വികാരിയായി വന്ന ബഹു. മുറിഞ്ഞകല്ലേ ലച്ചന്റെ കാലത്താണ് നേഴ്സറി സ്കൂൾ തുടങ്ങിയതും വൈദ്യുതിയും ടെലിഫോണും ലഭിച്ചതും. പള്ളിയുടെ മേൽത്തട്ട് പൊളിച്ചു നന്നാക്കിയതും പള്ളിയിൽ മൊസൈക്കിട്ടതും അച്ചനാണ്.


തുടർന്നുവന്ന വികാരി ബഹു. മാണി കണ്ടനാ ട്ടച്ചൻ പുതിയ പള്ളിമുറി പണിയിച്ചു. പിന്നീട് വികാ രിയായി വന്ന ബഹു. ജോർജ് ആശാരിപറമ്പിലച്ചൻ പള്ളിയുടെ മുഖവാരവും പോർട്ടിക്കോയും പണിയിച്ചു..


ഇന്നു കാണുന്ന മനോഹരമായ പള്ളി വെറും ആറുമാസം കൊണ്ട് പണി തീർത്തത് ബഹു. ജോസഫ് തേക്കുംകാട്ടിലച്ചൻ വികാരിയായിരിക്കു മ്പോഴാണ്. മുളവേലിക്കുന്നേൽ തോമസ്, ഓരിൽ ബിജു, വളവനാനിക്കൽ രാജു ഇവരായിരുന്നു അന്നത്തെ കൈക്കാരന്മാർ. ബഹു. ജോസഫ് പൂത ക്കുഴിയച്ചൻ വികാരിയായി വന്നപ്പോഴാണ് നേഴ്സറി സ്‌കൂളിന് പുതിയ ഓഫീസ് കെട്ടിടം പണിയിച്ചതും യു.പി. സ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് തുടങ്ങിയതും.


ബഹുമാനപ്പെട്ട ചേമ്പ്ലാനി അച്ഛന്റെ കാലത്താണ് നിലവിലുള്ള പള്ളിമുറിയുടെ മുകളിൽ രണ്ടാംനില പണിതീർത്തത്. ഈ കാലഘട്ടത്തിൽ തന്നെയാണ് സെമിത്തേരിയിൽ ചാപ്പലിന്റെ നിർമ്മാണം നടന്നത്.

തുടർന്ന് ബഹുമാനപ്പെട്ട രാജേഷ് കുറ്റിക്കാട്ട് അച്ഛന്റെ കാലഘട്ടത്തിൽ (2014-2017 ) സെമിത്തേരിയിൽ കൂടുതൽ കല്ലറകൾ പണികഴിപ്പിക്കുകയുണ്ടായി.

2018 മുതൽ 2022 വരെ ബഹുമാനപ്പെട്ട കുര്യാക്കോസ് മുഖാല അച്ഛനായിരുന്നു വികാരി. ഈ കാലഘട്ടത്തിൽ പള്ളിയുടെ മേൽക്കൂര ഷീറ്റ് മാറ്റുകയും പള്ളിയിൽ ചാരു ബഞ്ച് നിർമ്മിക്കുകയും ചെയ്തു. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറകൾ നമ്പർ ഇട്ട് അടയാളപ്പെടുത്തുകയും സെമിത്തേരി യിലേക്കുള്ള റോഡ് ടാർ ചെയ്യുകയും ചെയ്തു. കേളൻ മൂലയിൽ മനോഹരമായ ഒരു കുരിശുപള്ളിയും നിർമ്മിക്കുകയുണ്ടായി. നിർമ്മല യുപി സ്കൂളിന്റെ മേൽക്കൂര പുതുക്കി പണികയും ഉണ്ടായി.


ചമൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷം 2022 - 23 കാലഘട്ടത്തിൽ നടത്തുകയുണ്ടായി. ജൂബിലി സ്മാരകമായി പള്ളിയുടെ എതിർവശത്ത് ഒരു ഗ്രോട്ടോയും പണികഴിപ്പിച്ചു. ബഹുമാനപ്പെട്ട തോമസ് ചക്കിട്ടമുറിയിൽ അച്ഛനായിരുന്നു ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.