Progressing
മലബാറിലെ ആദ്യകാല കുടിയേറ്റ മേഖലയായ കുളത്തുവയലിന്റെ് ഭാഗമായിരുന്നു ചക്കിട്ടപാറ. കൂടിയേറ്റ ജനതയുടെ ശ്രമഫലമായി ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്ന സെൻ്റ് ആൻ്റണീസ് എൽ.പി. സ്കൂൾ 1944 ൽ ആരംഭിച്ചു. ഈ പ്രദേശത്തെ ജന ങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിന് 1946 ൽ വി. അന്തോനീസിന്റെ നാമത്തിൽ ഒരു കപ്പേള സ്ഥാപിച്ചു. വി. അന്തോനീസിന്റെ മദ്ധ്യസ്ഥതയിൽ ഈ ജനതയുടെ സാമൂഹ്യ, സാംസ്ക്‌കാരിക സാമ്പ
ചക്കിട്ടപാറ ആസ്ഥാനമാക്കി ഇടവക രൂപീകരി ക്കുന്നതിനെക്കുറിച്ച് മാളിയേക്കൽ കുട്ടപ്പൻ്റെ നേത്യ തത്തിൽ, ഫൊറോന വികാരിയായിരുന്ന ബഹു. കാഞ്ഞിരക്കൊട്ടുക്കുന്നേലച്ചനുമായി ആലോചിക്കുകയും അതിനുവേണ്ടി സ്ഥലം കണ്ടെത്തുകയും ചെയ്‌തു. പള്ളിമുറിയുടെ പണിയായിരുന്നു ആദ്യം നടന്നത്. 8.5.1993 ന് ചക്കിട്ടപാറ ഇടവകയുടെ സ്ഥാപനവും പള്ളിമുറിയുടെ വെഞ്ചരിപ്പും നടന്നു. ചക്കിട്ടപാറ ഇടവകയിലെ പ്രഥമ വികാരിയായി ഫാ ജേക്കബ് പുത്തൻപുര ചാർജെടുത്തു. 11.12.1994 ൽ ചക്കിട്ടപാറ ഇടവകയിൽ ക്ലാര മഠം ആരംഭിച്ചു. 1994 ഡിസംബറിൽ വികാരിയായി ബഹു. മാത്യു തകടിയേൽ അച്ചൻ ചുമതലയേറ്റു. ഈ ഇടവകയിലെ സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്ക് രൂപതാ തല ത്തിൽ മികച്ച അംഗീകാരം ലഭിച്ചിരുന്നു. ചക്കിട്ടപാറ യിലെ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ദൈവാ ലയത്തിന്റെ തറക്കല്ലിടൽ കർമ്മം അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് 01.12.1996ൽ നിർവ്വഹിച്ചു.
ചക്കിട്ടപാറയിലെ അജഗണം ബഹു തകടിയേ ലച്ചന്റെ നേത്യത്വത്തിൽ നടത്തിയ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ചക്കിട്ടപാറയുടെ തിലകക്കുറിയായി ഈ മനോഹര ദൈവാലയം നിലകൊള്ളുന്നു. ഈ ദൈവാ ലയത്തിന്റെ കുദാശകർമ്മം അഭിവന്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൻ്റെ കാർമ്മികത്സത്തിൽ 01.05.2000 ത്തിൽ നടന്നു. 19.2.2002 ൽ വികാരിയായി ചാർജെ ടുത്ത ഫാ. ജെയിംസ് മുണ്ടയ്ക്കൽ ഇടവകജന ത്തിന്റെ ആത്മീയ വളർച്ചയിൽ അങ്ങേയറ്റം ശ്രദ്ധി ച്ചിരുന്നു.
30-01-2007 ൽ ബഹു. ജോർജ് ആശാരിപ്പറമ്പില ച്ചൻ വികാരിയായി ചാർജെടുത്തു. ഇടവക ജനത്തെ ആരമീയതയിൽ ഉയർത്തുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും ബഹു. അച്ചൻ ശ്രദ്ധാലുവാ യിരുന്നു
പിന്നീട് ചക്കിട്ടപാറയിലെ ദൈവജനത്തിന് നേതൃത്വം നൽകിയത് ബഹു. ജോർജ് കഴിക്കച്ചാ ലിലച്ചനാണ്. ഈ കാലയളവിൽ പള്ളിയുടെ നവീക രണ പ്രവർത്തനങ്ങൾ നടത്തുകയും സിമിത്തേരി വിപുലീകരിക്കുകയും കല്ലറകൾ നിർമ്മിക്കുകയും ചെയ്തു. ബഹു. അച്ചൻ്റെ നേതൃത്വത്തിൽ, സിസ്റ്റേ ഴ്സസിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മീഡിയം എൽ. കെ.ജി, യു.കെ.ജി. ക്ലാസുകൾ ആരംഭിച്ചു. 2010 ൽ ഫാ. തോമസ് പൊരിയത്ത് വികാരിയായി ചാർജെടു ത്തു പള്ളിമുറിയുടെ നവീകരണപ്രവൃത്തിയും ഗ്രേ ട്ടോയുടെ നിർമ്മാണവും നടത്തിക്കൊണ്ട് ബഹു അച്ഛൻ ഇടവകയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് നയിച്ചു.