Progressing
കോഴിക്കോട് താലൂക്കിൽ തിരുവമ്പാടി പഞ്ചായത്തിൽപെട്ട ഇടവകയാണ് ആനക്കാം പൊയിൽ സെന്റ് മേരീസ് ഇടവക. 1960 കളിൽ ആനക്കാംപൊയിലിലും പരിസരപ്രദേശങ്ങളായ മുണ്ടൂർ, മുത്തപ്പൻപുഴ, കരിമ്പ് മുതലായ സ്ഥലങ്ങളിലും തിരുവികുറിൽ നിന്ന് വർദ്ധിച്ച തോതിലുള്ള കുടിയേറ്റമുണ്ടായി.കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷം സീറോ-മലബാർ റീത്തുകാരായ കാത്തോലിക്കാരായിരുന്നു. ഈ പ്രദേശത്ത് ആദ്യകാലങ്ങളിൽ കുടിയേറിയവർ തങ്ങളുടെ ആത്മീയ കാര്യങ്ങൾ പുല്ലുറാംപാറ ഇടവകയിൽ ചേർന്നു നിർവഹിച്ചുപോന്നു. ആദ്യകാല കുടിയേറ്റക്കാരായ ഓത്തിക്കൽ ജോൺ, വരകു കാലയിൽ തോമസ്, നെടുകല്ലേൽ ജോസഫ്, തുണ്ടിയിൽ തോമസ്, മണ്ണുകുശുമ്പിൽ ജോസഫ് എന്നിവർ 110 രൂപ വീതമെടുത്ത് 550 രൂപ സ്വരൂപ്പിച്ച് ഇരുവുളുംകുന്നേൽ ഒരു ഏക്കർ സ്ഥലം സ്കൂളുണ്ടാകാനായി വാങ്ങിച്ചു. സ്കൂളിന് അനുവാദം കിട്ടാത്തതിനാലും ജലലഭ്യത ഇല്ലാത്തതിന്നാലും ആ സ്ഥലം കൊയപ്പത്തൊടി മോയിൻകുട്ടി ഹാജിക്ക് കൊടുത്തു പകരം 1 ഏക്കർ സ്ഥലവും അതിനോട് ചേർന്ന് 1 ഏക്കർ സ്ഥലം (ഇപ്പോൾ സെന്റ് മേരീസ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗം) പള്ളികൂടത്തിനും വേണ്ടി അദ്ദേഹത്തോട് വാങ്ങിച്ചു.
യാത്ര സൗകര്യം തീരെ കുറവായിരുന്ന അക്കാലത്തു പുല്ലുറാംപാറ പള്ളിയിൽ പോയി വരാനുള്ള ബുദ്ധിമുട്ടുമൂലം ആനക്കാംപൊയിലിൽ ഒരു പള്ളിക്ക് അനുവാദംവേണ്ടി പാമ്പാറ ദേവസ്യ, ഓത്തിക്കൽ ജോൺ, മഴുവഞ്ചേരിയിൽ ജോസഫ്, ഈറ്റകുന്നേൽ അവിരാ, കൊച്ചുപ്ലാക്കൽ തോമസ് എന്നിവർ പുല്ലുറാംപാറ പള്ളി വികാരി ബഹു. അഗസ്റ്റിൻ കീലത്തച്ചനുമായി നിരന്തരം ബന്ധപെട്ടു.കത്തോലിക്കാ കുടുംബങ്ങളിൽ നിന്ന് ഉത്പനങ്ങളും പണവും പിരിവെടുത്ത് ഇപ്പോൾ യു. പി സ്കൂൾ സ്ഥിച്ചെയ്യുന്ന സ്ഥലത്ത് പുല്ലു മേഞ്ഞ ഒരു ഷെഡ് പണിയുകയും ബഹു.അഗസ്റ്റിൻ കീലത്തച്ചൻ ആ ഷെഡിൽ ആദ്യം ബലിയർപ്പിക്കുകയും ചെയ്തു.
അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപിള്ളി പിതാവ് 1967 ൽ സെന്റ് മേരീസ് ചർച്ച് ആന ക്കാംപൊയിൽ എന്ന പേരിൽ ഇടവക സ്ഥാപിക്കുകയും ആദ്യ വികാരിയായി ബഹു. ജോസഫ് കോഴിക്കോട്ടച്ചന്റെ കാലത്ത് പള്ളിയിരുന്ന സ്ഥലത്തിന്റെ 4 ഏക്കർ സ്ഥലം കൂടി വാങ്ങുകയും പുല്ലുമേഞ്ഞ ഷെഡ് പൊളിച്ചുമാറ്റി തൽസ്ഥാനത് കരിക്കല്ല് കൊണ്ട് ഭിത്തികെട്ടി, ഉപയോഗിച്ച്, കഴുക്കോൽ, പട്ടിക എന്നിവയും അറപ്പിച്ച് ഓടിട്ട കെട്ടിടമുണ്ടാകുകയും ചെയ്തു.
1968 മെയ് മാസത്തിൽ ബഹു. മാത്യു മുതിരചിന്തി യിലച്ചൻ വികാരിയായി വന്നു. അച്ചന്റെ കാലത്ത് സ്ഥലം വാങ്ങുകയും (ഇപ്പോൾ പള്ളി, പള്ളിമുറി, സിമിത്തേരി എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗം) പള്ളിവക സ്ഥലം നിറയെ തെങ്ങ് വെക്കുകയും ചെയ്തു. പഴയ പള്ളിമുറി കെട്ടിടം പണിയിച്ചതും ബഹു. മുതിരിചിന്തിയിലച്ചനാണ്.
1972 മുതൽ എസ്. എ. ബി. എസ്. സന്യാസിനീ സമൂഹം ആനക്കാംപൊയിൽ മഠം സ്ഥാപിച്ച് ഇടവകയിൽ സേവനം ചെയ്യുവരുന്നു.
1973 ൽ വികാരിയായി വന്ന ബഹു. അഗസ്റ്റിൻ മണക്കാട്ടുമറ്റം അച്ചനാണു ഇപ്പോൾ പള്ളി സ്ഥിതിചെയ്യുന്ന പഴയ ദൈവാലയവും അങ്ങാടിയിലുള്ള കുരിശുപള്ളിയും പണികഴിപ്പിച്ചത്.